എഡിറ്റീസ്
Malayalam

സംരംഭകര്‍ക്ക് ഭഗവദ്ഗീതയില്‍നിന്ന് അഞ്ച് പാഠങ്ങള്‍

Team YS Malayalam
30th Jan 2016
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share


വ്യാവസായിക വളര്‍ച്ചയ്ക്കായി ഈ രംഗത്ത് വളര്‍ച്ച കൈവരിച്ചവരുടെ വാക്കുകള്‍ തേടി പലപ്പോഴും നാം ഗൂഗിളില്‍ തിരയാറുണ്ട്. എന്നാല്‍ വലിയൊരു പൈതൃകത്തിന്റെ ഉടമകളായ നാമൊന്നും അവയെ തൊട്ടുപോലും നോക്കാറില്ല. ഭാരതീയ ഇതിഹാസ ഗ്രന്ഥമായ മഹാഭാരതം ഇതിനുദാഹരണമാണ്. ഭഗവദ്ഗീതയില്‍ മറഞ്ഞിരിക്കുന്ന പല കാര്യങ്ങളും ഇടയ്‌ക്കെപ്പോഴെങ്കിലും നാമൊക്കെ ഒരുപക്ഷേ കേട്ടിട്ടുണ്ടാകും. അവയില്‍ നിന്നും അഞ്ചു വാക്യങ്ങള്‍ ഒന്നുകൂടി ഓര്‍മിപ്പിക്കുകയാണ്. വ്യവസായ സ്ഥാപകര്‍ക്ക് ഇതു ഗുണം ചെയ്യുമെന്നു കരുതുന്നു.

image


1. കര്‍മ്മണ്യേ വാധികാരസ്‌തേ

മാ ഫലേഷു കദാചനാ

(പ്രവൃത്തിയില്‍ മാത്രമേ നിനക്ക് അധികാരമുള്ളൂ, ഒരിക്കലും ഫലത്തില്‍ ഇല്ല)

എല്ലാ വ്യവസായകരും അവരവരുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. അതായത് കര്‍മം ചെയ്യുക. ഒരിക്കലും ഫലത്തില്‍ കൂടുതല്‍ ശ്രദ്ധ വയ്ക്കരുത്. അവിടെ എത്തുന്നതുവരെയുള്ള പ്രക്രിയകളെ ആസ്വദിക്കുക. പ്രതീക്ഷ വയ്ക്കുന്നതും ശുഭാപ്തി വിശ്വാസമുള്ളതും തെറ്റായ കാര്യമല്ല. പക്ഷേ പ്രവൃത്തി ചെയ്തില്ലെങ്കില്‍ നിങ്ങളുടെ വഴി ഭയാനകത നിറഞ്ഞതായിരിക്കുമെന്നു ഓര്‍ക്കുക. ഒരിക്കലും അമിത പ്രതീക്ഷയില്‍ മുന്നോട്ടുപോകരുത്. ഒരു !ഞാണിന്മേല്‍ നടക്കുന്ന ഒരാള്‍ ഒരിക്കലും പേടിക്കരുത്. എന്നാല്‍ അയാള്‍ തീര്‍ച്ചയായും താഴെ വീഴും. അയാള്‍ വളരെ ആസ്വദിച്ച് ഭയമൊന്നും കൂടാതെ നടന്നാല്‍ തീര്‍ച്ചയായും മറുവശത്ത് എത്തും. വിജയത്തിലെത്താനുള്ള സൂത്രവും ഇതാണ്.

image


2. വാസാംസി ജീര്‍ണ്ണാനി യഥാ വിഹായ

നവാനി ഗൃഹ്ണാതി നരോപരാണി

തഥാ ശരീരാണി വിഹായ ജീര്‍ണ്ണാ

ന്യസ്യാനി സംയാതി നവാനി ദേഹീ

( മനുഷ്യന്‍ എങ്ങനെ കീറിയ വസ്ത്രങ്ങള്‍ വെടിഞ്ഞു അപരങ്ങളായ പുതിയവ സ്വീകരിക്കുന്നുവോ അതുപോലെ ആത്മാവ് ജീര്‍ണ്ണിച്ച ദേഹങ്ങള്‍ വെടിഞ്ഞ് വേറെ ദേഹങ്ങള്‍ കൈകൊള്ളുന്നു)

വൈദഗ്ധ്യവും കാലത്തിനനുസരിച്ച് ഇണങ്ങിച്ചേരാനുള്ള കഴിവുമാണ് വിജയത്തിനുള്ള താക്കോല്‍ എന്നു പറയാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ മാറ്റങ്ങളെ വളരെ പെട്ടെന്നു തന്നെ തങ്ങള്‍ക്ക് യോജിച്ചതാക്കാനുള്ള വലിയ പാഠമാണ് ഓരോ വ്യവസായ സ്ഥാപകനും പഠിക്കേണ്ടത്. ഒരിക്കലും തുടക്കത്തിലുള്ള നിങ്ങളുടെ കാഴ്ചപ്പാടില്‍ മാത്രം ഒതുങ്ങിയിരിക്കരുത്. പുതിയവ ഉള്‍ക്കൊള്ളാനും മാറ്റങ്ങള്‍ വരുത്താനും പഠിക്കണം. ഒരു സഞ്ചാരിയെപ്പോലെയാകണം നിങ്ങളുടെ യാത്ര. അയാള്‍ ഒരിക്കലും ഒരിക്കല്‍ യാത്ര ചെയ്ത സ്ഥലത്തോ ഒരിക്കല്‍ താമസിച്ച ഹോട്ടലിലോ ബന്ധിക്കപ്പെടാറില്ല. അയാള്‍ അവയെ ഒക്കെ ആസ്വദിക്കുക മാത്രമാണ് ചെയ്യാറുള്ളത്.

image


പുതുമ ആഗ്രഹിക്കുന്നവരും തുറന്ന മനസ്സുള്ളവരുമായിരിക്കുക. അനുഭവങ്ങളെ ഉള്‍ക്കൊള്ളാന്‍ തയാറാവുക. എത്ര പെട്ടെന്ന് മാറ്റങ്ങള്‍ നിങ്ങള്‍ക്കനുയോജ്യമാക്കാന്‍ സാധിക്കുന്നുവോ അത്രയും നല്ലത്. മാറ്റം മാത്രമാണ് നിത്യം എന്നത് മറക്കാതിരിക്കുക.

3. ക്രോധാദ്ഭവതി സമ്മോഹഃ സമ്മോഹാത് സ്മൃതി വിഭ്രമഃ

സ്മൃതി ഭ്രംശാത് ബുദ്ധിനാശഃ ബുദ്ധിനാശാത് പ്രണശ്യതി'

(ആഗ്രഹത്തില്‍ നിന്നും കോപം ജനിക്കുന്നു. കോപത്തില്‍ നിന്ന് വിവേകശൂന്യത ഉടലെടുക്കുന്നു. വിവേകശൂന്യതയില്‍ നിന്നും ഓര്‍മക്കേടും ഓര്‍മക്കേടില്‍ നിന്നു ബുദ്ധിനാശവും ഉണ്ടാകുന്നു. ബുദ്ധിനാശം മൂലം മനുഷ്യന്‍ മരിക്കുകയും ചെയ്യുന്നു)

image


കോപത്തെ നിയന്ത്രിക്കേണ്ട് എല്ലാ വ്യവസായകരെയും സംബന്ധിച്ച് അത്യാവശ്യമായ കാര്യമാണ്. കോപത്തെ മാറ്റിയാല്‍ തന്നെ നമുക്ക് കൂടുതല്‍ കരുത്തുണ്ടാകും. കോപം മൂലമുണ്ടാകുന്ന ആശയക്കുഴപ്പവും മറ്റും ഓര്‍മക്കുറവിലേക്ക് നയിക്കും. ഇതുമൂലം തന്റെ ലക്ഷ്യത്തില്‍ നിന്നും അയാള്‍ വ്യതിചലിച്ചുപോകും. ലക്ഷ്യം മറക്കുന്ന ആരും തന്നെ വിജയത്തിലെത്തില്ല. അതിനാല്‍ തന്നെ കോപത്തില്‍ നിന്നും സ്വയം മുക്തരാകേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. കോപത്തില്‍ നിന്നും രക്ഷ നേടാനുള്ള ചെറിയൊരു പരിഹാരം ശ്രദ്ധ വയ്ക്കലാണ്. ഒരിക്കലും നിങ്ങളുടെ ലക്ഷ്യത്തില്‍ നിന്നും ശ്രദ്ധ മാറരുത്. എന്തിനെയും സഹിക്കാനുള്ള മനഃശക്തിയെ താഴ്ത്തിക്കാണരുത്.

4. തസ്മാദസക്തഃ സതതം

കാര്യം കര്‍മ്മ സമാചര

അസക്തോ ഹ്യാചരന്‍ കര്‍മ്മ

പരമാപ്‌നോതി പൂരുഷഃ

(നിസംഗനായി എപ്പോഴും കര്‍ത്തവ്യകര്‍മം ചെയ്യുക. എന്തുകൊണ്ടെന്നാല്‍ നിസംഗനായി കര്‍മം ചെയ്യുന്ന ആള്‍ പരമപദം പ്രാപിക്കുന്നു)

എല്ലാവരുമായും തുറന്ന മനസ്സോടെ ഇടപഴകാനും എല്ലാവരുമായും അടുപ്പം പുലര്‍ത്താനുമുള്ള ശീലമുണ്ടാകണം. മറ്റുള്ളവരുമായി അടുപ്പം പുലര്‍ത്തുന്നത് ജോലി ചെയ്യാന്‍ കൂടുതല്‍ കരുത്ത് പകരും. ഇതുമൂലം നമുക്ക് നമ്മോടുതന്നെ ഇഷ്ടം തോന്നും. എന്നാല്‍ ചില സമയത്ത് ഇതു വിപരീത ഫലം ഉണ്ടാക്കാറുണ്ട്. നമ്മുടെ യാത്രയെയും വളര്‍ച്ചയെയും ഇതു പരിമിതപ്പെടുത്തും, പ്രത്യേകിച്ച് നമ്മുടെ ലക്ഷ്യം നമ്മില്‍ നിന്നും തന്നെ പൊയ്‌പ്പോകും. അമിതാഗ്രഹം അത്യാപത്താണ്. ഇതു അത്യാര്‍ത്തിയിലേക്ക് നിങ്ങളെ നയിക്കും. അത്യാര്‍ത്തി നിങ്ങളെ നിങ്ങളുടെ സ്വപ്‌നത്തില്‍ നിന്നും വ്യതിചലിപ്പിക്കും.

image


എപ്പോഴും കര്‍ത്തവ്യം ചെയ്യുന്നതില്‍ മാത്രം ശ്രദ്ധ വയ്ക്കുക. വിപണിയിലുണ്ടാകുന്ന മാറ്റങ്ങളില്‍ എപ്പോഴും ശ്രദ്ധ വയ്ക്കുകയും അവയെ അംഗീകരിക്കുകയും ചെയ്യുക. നിങ്ങളുടെ ലക്ഷ്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക. എന്നാല്‍ അതൊരിക്കലും നിങ്ങളെ ശല്യപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുക.

5. ധൂമേനാവ്രിയതേ വഹ്നിര്‍

യഥാദര്‍ശോ മലേന ച

യഥോല് ബേനാവൃതോ ഗര്‍ഭ

സ്തഥാ തേനേദമാവൃതം ( പുകയാല്‍ അഗ്‌നിയും മാലിന്യത്താല്‍ കണ്ണാടിയും ഗര്‍ഭപാത്രാവരണചര്‍മത്താല്‍ ഗര്‍ഭവും എങ്ങനെ ആവരണം ചെയ്യപ്പെട്ടിരിക്കുന്നുവോ അതുപോലെ ആ കാമത്താല്‍ ഈ ജ്ഞാനം ആവൃതമായിരിക്കുന്നു)

image


പുറംമോടി കണ്ട് ഒന്നും വിശ്വസിക്കരുത്. അതു നിങ്ങളെ തെറ്റായ ദിശയിലേക്ക് നയിക്കും. ഉദാഹരണത്തിന് പുക കൊണ്ട് തീ മറയ്ക്കപ്പെട്ടിരിക്കുന്നു, അത് തീയെ നമ്മുടെ അടുത്തേക്ക് വരാന്‍ അനുവദിക്കാതെ സംരക്ഷിക്കുന്നു. കണ്ണാടി ഒരു പ്രതലം കൊണ്ട് മറയ്ക്കപ്പെട്ടിരിക്കുന്നു. അതു മാറ്റിക്കഴിഞ്ഞാല്‍ പിന്നെ അതില്‍ പ്രതിഫലിക്കുന്ന ഒന്നും നമുക്ക് കാണാനാകില്ല. അതുപോലെ തന്നെ അറിവും ആഗ്രഹത്താല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ആഗ്രഹമെന്ന തിരശീലയെ മാറ്റിയാല്‍ മാത്രമേ നമുക്ക് അറിവ് ഉള്‍ക്കൊണ്ട് വളര്‍ച്ച നേടാന്‍ കഴിയൂ. കാണുന്നതുപോലെ ഇതത്ര നിസാരമല്ല. എന്നാല്‍ എന്താണ് തിരഞ്ഞെടുക്കേണ്ടതെന്നും എന്താണ് ഉപേക്ഷിക്കേണ്ടതെന്നും അറിവുള്ള ഒരാള്‍ക്ക്

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags