എഡിറ്റീസ്
Malayalam

മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം : റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് പരിശീലനം

26th Jul 2017
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

സംസ്ഥാനത്തെ മാലിന്യ രഹിതമാക്കാന്‍ ആഗസ്റ്റ് 15 ന് മന്ത്രിമാര്‍ ദേശീയ പതാക ഉയര്‍ത്തിയാലുടന്‍ മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപനം നടത്തി മാലിന്യ സംസ്‌കരണയജ്ഞം ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ശുചിത്വമിഷനുമായി ചേര്‍ന്ന് ഹരിതകേരളം മിഷന്‍ സംസ്ഥാനതല റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ പരിശീലനം തൈക്കാട് ആരോഗ്യകുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍ നടന്നു. ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ ഡോ.ടി.എന്‍. സീമ ഉദ്ഘാടനം ചെയ്തു.

image


 ശുചിത്വകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ. വാസുകി അധ്യക്ഷത വഹിച്ചു. വിവിധ ജില്ലകളില്‍ നിന്നായി 70 റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് പുറമേ ഹരിത കേരളം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരും, ശുചിത്വമിഷന്‍ ജില്ലാ ഉദേ്യാഗസ്ഥരും പങ്കെടുത്തു. ഹരിതകേരളമിഷന്‍ സാങ്കേതിക ഉപദേഷ്ടാവ് ഡോ.ആര്‍.അജയകുമാര്‍ വര്‍മ്മ, കണ്‍സള്‍ട്ടന്റ് റ്റി.പി. സുധാകരന്‍, ശുചിത്വമിഷന്‍ ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) സി.വി.ജോയി, ഡയറക്ടര്‍ (കുടിവെള്ളം) എല്‍.പി. ചിത്തര്‍, മാസ്റ്റര്‍ ഫാക്കല്‍റ്റി ജഗജീവന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റേയും പരിധിയിലുളള സ്ഥലം മാലിന്യരഹിതമാകുന്നതിലൂടെ സംസ്ഥാനം മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം നേടുക എന്നതാണ് യജ്ഞത്തിന്റെ ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ വ്യക്തി, കുടുംബം, സ്വകാര്യ വീടുകള്‍, ഗേറ്റഡ് കോളനികള്‍, ഫ്‌ളാറ്റ് സമുചയങ്ങള്‍, പൊതു സ്ഥാപനങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍, കമ്പോളങ്ങള്‍, വ്യവസായ ശാലകള്‍ എന്നിവ ഉല്പാദിപ്പിക്കുന്ന മാലിന്യം അവരുടെ തന്നെ ഉത്തരവാദിത്വത്തില്‍ സംസ്‌കരിക്കുക എന്നതാണ് സമീപനം. വീടുകളിലെ സ്ഥല പരിമിതിയും ജൈവമാലിന്യത്തിന്റെ അളവും സ്വഭാവവും കണക്കിലെടുത്ത് ഉറവിടത്തില്‍ സംസ്‌കരിക്കാന്‍ കഴിയാത്ത മാലിന്യം ഇല്ലാതാക്കാന്‍ കമ്യൂണിറ്റിതല മാലിന്യ സംസ്‌കരണ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. 

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക