എഡിറ്റീസ്
Malayalam

ആത്മവിശ്വാസത്തിന്റെ കരുത്തില്‍ വിജയത്തിലെത്തി പ്രണയ് ശ്രീനിവാസ്

Team YS Malayalam
6th Jan 2016
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share


പതിനഞ്ച് വര്‍ഷമായി ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ ജോലി നോക്കുന്ന പ്രണയ് ശ്രീനിവാസന് 2013ല്‍ തന്റെ സംരംഭത്തില്‍ നിന്നും മികച്ചതായി ഒന്നും പ്രതീക്ഷിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ തളരാതെ 2014ല്‍ വിശ്വസിച്ച് ഞാന്‍ മുന്നോട്ട് പോകുകയായിരുന്നു. നിലനില്‍പ്പിനായുള്ള പോരാട്ടം തന്നെയായിരുന്നു അത്. പരാജയങ്ങളില്‍ തളരാതെയുള്ള മുന്നോട്ടുപോക്ക്. അതിനായി അഞ്ഞൂറോളം സ്റ്റാര്‍ട്ട് അപ്പുകളെ കൂട്ടിച്ചേര്‍ത്തു. സോഴ്‌സീസി വസ്ത്രനിര്‍മാണ യൂനിറ്റ് ആയിരുന്നു ആരംഭിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമമായിരുന്നു ഇത്. എന്നാല്‍ തങ്ങളുടെ വിതരണ ശൃഖല നിലനിര്‍ത്താന്‍ സാധിക്കാതെ പോയത് പരാജയമായി. ആരംഭത്തിലെ പരിചയക്കുറവായിരുന്നു ഇതിനുകാരണം. മൂന്ന് പ്രധാന ഇടപാടുകാരെയാണ് ഇതിലൂടെ നഷ്ടമായത്. ഇതോടെ സംരംഭം നഷ്ടത്തിലേക്ക് കൂപ്പുകുത്തി.

image


എന്നാല്‍ 2014 നവംബര്‍ ആയപ്പോഴേക്കും വളരെ ഉന്മേഷത്തോടെയാണ് സംരംഭത്തെ സമീപിച്ചത്. ഒരു പുതിയ ടീമിനെ കടമെടുത്ത് അടിസ്ഥാനം മുതല്‍ വീണ്ടും കെട്ടിപൊക്കുകയായിരുന്നു. പിന്നീട് സംരംഭത്തില്‍ വിജയത്തിന്റെ വെളിച്ചം വീശി. വര്‍ഷാവസാനം ആയപ്പോള്‍ പുതുതായി ആരംഭിച്ച ടീം വളരെ വിജയകരമായ ഒന്നാണെന്ന് മനസിലാക്കാനായി. 2015ലും വിജയം കൂടുതല്‍ മികച്ചതാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിച്ചു.

അതുകൊണ്ട് തന്നെ 2015 വളരെയധികം ദൃഢനിശ്ചയത്തോടെയാണ് ആരംഭിച്ചത്. താങ്ങാനാകുന്ന ശമ്പളമായിരുന്നു പ്രധാന വിഷയം. കച്ചവടം മികച്ച രീതിയില്‍ നടന്നെങ്കിലും കയറ്റുമതി വളരെ പതുക്കെയായിരുന്നു നടന്നിരുന്നത്. പലര്‍ക്കും ഓര്‍ഡര്‍ നല്‍കുമ്പോള്‍ പറഞ്ഞ സമയത്ത് സാധനങ്ങള്‍ എത്തിക്കാന്‍ സാധിക്കാതെ വന്നു. ഇതോടെ ചൈനയിലും വിയറ്റ്‌നാംമിലും ഇടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് ഫെബ്രുവരിയില്‍ ചൈനയില്‍ പുതിയ ഓഫീസ് ആരംഭിക്കാന്‍ സാധിച്ചു.

ബിസിനസ്സിലെ തളര്‍ച്ചകളില്‍ വിശ്വസ്തനായ സുഹൃത്തിന്റെ സഹായത്തോടെ ഏപ്രിലില്‍ ഏറ്റവും മികച്ച ഒരു തീരുമാനമെടുക്കാന്‍ കഴിഞ്ഞു. മെയ് അവസാനത്തോടെ മനസിലാക്കാനായത് ഒരു വിഷമയമായ പ്രവര്‍ത്തന മേഖലാണ് തങ്ങള്‍ സൃഷിടിച്ചുകൊണ്ടിരിക്കുന്നതെന്ന് മനസിലാക്കാനായി. ഗുണമേന്മയുള്ള ഉത്പന്നം സമയത്തിന് ഉത്പാദിപ്പിക്കാന്‍ കഴിയാത്തതും ഓര്‍ഡറുകള്‍ കരസ്ഥമാക്കുന്നതിന് ശരിയായ രീതീയില്‍ ആശയവിനിമയം നടത്താന്‍ സാധിക്കാത്തത് എന്നിവ ആശങ്കവളര്‍ത്തിക്കൊണ്ടിരുന്നു. 2015 ജൂണിലും ജൂലൈയിലും ഒരു എച്ച് ആര്‍ റിവ്യൂ നടത്തി. എല്ലാ കാര്യങ്ങളും ചോദ്യം ചെയ്തു. പ്രേരണ, അജണ്ടകള്‍, സംസ്‌കാരം, മൂല്യം എന്നിവയെക്കുറിച്ച് ടീമിനുള്ളില്‍ ചര്‍ച്ച ചെയ്തു. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ 18 ജീവനക്കാര്‍ ജോലി ഉപേക്ഷിച്ചും അവധിയിലും പോയി. തങ്ങളുടെ നയങ്ങള്‍ സംബന്ധിച്ച് ഊന്നി പറയുകയും എല്ലാ ജീവനക്കാരെയും ശ്രദ്ധിക്കുന്നതിനായി ഒരു എംപ്ലോയി ഹാന്‍ഡ് ബുക്ക് തയ്യാറാക്കുകയും ചെയ്തു.

വളരെ മികച്ച ആളുകളെ തിരഞ്ഞെടുത്ത് അവരുടെ ടീം തയ്യാറാക്കി അവരുമായി മുന്നോട്ട് പോയാല്‍ സംരംഭം വളരെ മികച്ചതാക്കാനാകുമെന്ന് മനസിലാക്കി. ലോകോത്തര നിലവാരമുള്ള ഒരു ടീം തയ്യാറാക്കാന്‍ 2015ലെ അവസാന മൂന്ന് മാസങ്ങളില്‍ സാധിച്ചു. ലോകത്തിലെ തന്നെ മികച്ച നിക്ഷേപകരുടെ പിന്തുണ തേടി. ഉപഭോക്താക്കളെ നിരീക്ഷിച്ച് അവരുടെ ആവശ്യകതകള്‍ മനസിലാക്കി. വിവിധ ശേഷികളുള്ള ടീമുകളെ തയ്യാറാക്കി അവരുടെ ലക്ഷ്യത്തിലേക്ക് എത്തിച്ചു.

2016ലെ പ്രധാന ലക്ഷ്യം തങ്ങളുടെ നിക്ഷേപകരെ തങ്ങളുടെ മൂല്യവും സംസ്‌കാരവും ലക്ഷ്യവും സംബന്ധിച്ച വിഷയങ്ങളില്‍ ബോധവാന്‍മാരാക്കുകയാണ്.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags