എഡിറ്റീസ്
Malayalam

തലസ്ഥാന ഗതാഗതത്തിന് പുതിയ മുഖം തുറക്കാന്‍ ഔട്ടര്‍ ഏര്യ ഗ്രോത്ത് കോറിഡോര്‍

29th Nov 2016
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

തലസ്ഥാന നഗര പ്രദേശത്തിന്റെ സമഗ്രവികസനത്തിനായുളള സി.ആര്‍.ഡി.പി രണ്ടാം ഘട്ടത്തിന്റെ പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെട്ട ഔട്ടര്‍ ഏര്യാവികസനത്തിനായുള്ള ഔട്ടര്‍ ഏര്യ ഗ്രോത്ത് കോറിഡോര്‍ കൊണ്ടുദ്ദേശിക്കുന്നത് തലസ്ഥാന നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളുടെ സാമ്പത്തിക വികസനത്തിനോടൊപ്പം തലസ്ഥാന നഗരത്തിന്റെ ഗതാഗതം ഭംഗിയായി കൈകാര്യം ചെയ്യലും വിഭവങ്ങളുടെ ഉപയോഗവുമാണ്. ഇതിന്റെ tentative alignment സാറ്റലൈറ്റ് മാപ്പിന്റെ സഹായത്തോടെയും 2015 ജനുവരിയില്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍വെച്ച് നടന്ന നിയമസഭാ സാമാജിക•ാരുടെയും പൊതുജനങ്ങളുമായിട്ടുളള ചര്‍ച്ചയുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയിട്ടുള്ളതാണ്. സി.ആര്‍.ഡി.പി.യുടെ എംപവര്‍ കമ്മിറ്റിയും ഹൈപ്പവര്‍ കമ്മിറ്റിയും ഇതിന് തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ വിശദാംശങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

image


(1) 55 കി.മീ. നീളമുള്ള നിര്‍ദ്ദിഷ്ടഔട്ടര്‍ഏരിയാ ഗ്രോത്ത് കോറിഡോര്‍ നഗരത്തിന്റെ വടക്ക് ഭാഗത്ത് മംഗലപുരത്ത് നിന്നും ആരംഭിച്ച് കിഴക്ക് ഭാഗത്തുള്ള ആണ്ടൂര്‍ക്കോണം, വട്ടപ്പാറ, അരുവിക്കര, ഊരൂട്ടമ്പലം, ബാലരാമപുരം വഴി വിഴിഞ്ഞം ബൈപ്പാസുമായി കൂടിച്ചേരുന്നതാണ്. ഇതിന്റെ രണ്ടാംഘട്ടത്തില്‍ കണിയാപുരവും നെയ്യാറ്റിന്‍കരയുമായിട്ട് നേരിട്ട് ബന്ധിപ്പിക്കുന്നതുമാണ്.

(2) തലസ്ഥാന നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളുടെ സാമ്പത്തിക വികസനത്തിന് ഈ കോറിഡോര്‍ ആരംഭംകുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് തദ്ദേശവാസികള്‍ക്ക് ധാരാളംജോലി സാദ്ധ്യതകള്‍ ഉണ്ടാക്കുമെന്നും അവരുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

(3) ഈ കോറിഡോറില്‍ താഴെപ്പറയുന്ന 4 സാമ്പത്തിക മേഖലകളാണ് വികസിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

മംഗലപുരത്തും ഊരൂട്ടമ്പലത്തും ലോജിസ്റ്റിക്‌മേഖലകള്‍

ടെക്‌നോസിറ്റിയുടെ തുടര്‍ച്ചയായി ആണ്ടൂര്‍കോണത്ത് ഐടി/ഐ.ടി.ഇ.എസ് മേഖല.

 മീഡിയ/എന്റര്‍ടെയിന്‍മെന്റ് മേഖലകള്‍

കോറിഡോര്‍ മുഖാന്തിരം പുനരധിവസിപ്പിക്കേണ്ടവര്‍ക്കായിട്ടുള്ള ആര്‍.ആന്റ് ആര്‍മേഖലകള്‍

(4) ഈ കോറിഡോര്‍ എല്ലാ പ്രധാനപ്പെട്ട സംസ്ഥാന ഹൈവേകള്‍ നാഷണല്‍ ഹൈവേ മറ്റു പ്രധാന റോഡുകള്‍ എന്നിവയെ കൂട്ടി യോജിപ്പിച്ചുകൊണ്ടാണ് വിഭാവനം ചെയ്തിട്ടുള്ളത്.

(5) തദ്ദേശവാസികള്‍ക്ക് വളരെകുറച്ച് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ഈകോറിഡോര്‍55% ഗ്രീന്‍ ഫീല്‍ഡിലൂടെയും45% ബ്രൗണ്‍ ഫീല്‍ഡിലൂടെയുമാണ് വികസിപ്പിക്കാനുദ്ദേശിക്കുന്നത്.

പദ്ധതിയുടെ അടുത്ത ഘട്ടമെന്ന നിലയില്‍ ഇതിന്റെ എന്‍വയണ്‍മെന്റ് ഇംപാക്ട് അസസ്സ്‌മെന്റും സോഷ്യല്‍ ഇംപാക്ട് അസസ്സ്‌മെന്റും നടത്തുന്നതിനായിഹൈദ്രാബാദ്ആസ്ഥാനമായഎല്‍&റ്റിഎഞ്ചിനീയറിംഗ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടുള്ളതാണ്. അതിന്‍പ്രകാരം ഈ പ്രവര്‍ത്തി മേല്‍സ്ഥാപനം ആരംഭിച്ചിട്ടുള്ളതാണ്. സി.ആര്‍.ഡി.പി. II Transactional Advisor ആയി ചുമതലപ്പെടുത്തിയിരിക്കുന്നത് ഐ.ഐ.ഡി.സി. ലിമിറ്റഡ് എന്ന ഏജന്‍സിയെയാണ്.

ഈ കോറിഡോറിന്റെ അന്തിമ അലൈന്‍മെന്റ് നിശ്ചയിക്കുന്നതിനുവേണ്ടിയുള്ള ടോപ്പോ സര്‍വ്വേയും ഐ.ഐ.ഡി.സി. ലിമിറ്റഡ് ആരംഭിച്ചിട്ടുണ്ട്.

ജനസാന്ദ്രമായ പ്രദേശങ്ങള്‍ കണ്ടെത്തി അവ കഴിയുന്നത്ര ഒഴിവാക്കിക്കൊണ്ട് അന്തിമ അലൈന്‍മെന്റിനുള്ള രൂപകല്‍പ്പന ചെയ്യാനാണ് ഉദ്ദേശിച്ചത്. പുനരധിവാസം വേണ്ടി വരുന്നവര്‍ക്ക ്അതതു പ്രദേശങ്ങളില്‍ തന്നെ ആവാസ വ്യവസ്ഥ ഒരുക്കാനും നിര്‍ദ്ദേശമുണ്ട്. ഇതിനായി നിര്‍ദ്ദിഷ്ട പദ്ധതി മേഖലയില്‍ ഒരു പ്രാഥമികസര്‍വ്വേ നടത്തി ആവാസസ്ഥാനങ്ങള്‍ പ്രത്യേകം തിട്ടപ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പ്രാഥമികസര്‍വ്വേക്കുശേഷം ജനപ്രതിനിധികളുമായും, തദ്ദേശ സ്ഥാപനങ്ങളുമായും വിശദമായ ചര്‍ച്ച നടത്തിയാവും അന്തിമ രൂപരേഖ തയ്യാറാക്കുക. ഇതാദ്യമായി പദ്ധതിയുടെ കരട് രൂപരേഖയ്‌ക്കൊപ്പം വിശദമായ പാരിസ്ഥിതിക ആഘാതപഠനവും, സാമൂഹിക ആഘാതപഠനവും നടത്തിയശേഷമാകും അന്തിമ രൂപരേഖ തയ്യാറാക്കുക.

ഈ പദ്ധതിയുമായി ബന്ധപ്പെട്ട എന്തെങ്കിലും നിര്‍ദ്ദേശങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ അവ Convener, C.R.D.P. I, 4th Floor, Carmel Towers, Opp. Cottonhill School, Vazhuthacaud, Thiruvananthapuram എന്ന വിലാസത്തില്‍ അയയ്ക്കാവൂന്നതാണ്.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക