എഡിറ്റീസ്
Malayalam

പൊതുനിരത്തിലെ പുകവലി: ഒരു വര്‍ഷത്തെ പിഴ 16 കോടി രൂപ

26th Feb 2016
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share


സംസ്ഥാനത്ത് പൊതുനിരത്തില്‍ പുകയില ഉപയോഗിച്ചതിന് കഴിഞ്ഞ ഒരു വര്‍ഷം പിഴ ഈടാക്കിയത് 16 കോടി രൂപ. കഴിഞ്ഞ വര്‍ഷം നവംബര്‍ മാസം വരെയുള്ള കണക്കാണിത്. ഡിസംബറിലെ കണക്ക് കൂടി വരുമ്പോള്‍ ഇത് 17 കോടി കഴിയുമെന്നതില്‍ സംശയമില്ല. 2014 നേക്കാള്‍ അഞ്ച് കോടി രൂപ അധികവരുമാനമാണ് പൊതുനിരത്തിലെ പുകവലിക്ക് പിഴയിനത്തില്‍ സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്. 2014 ല്‍ 11.33 കോടി രൂപയാണ് ഈ ഇനത്തില്‍ സര്‍ക്കാരിലേക്ക് ലഭിച്ചത്. 

image


പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധനം ലംഘിക്കല്‍, പുകയില ഉത്പന്നങ്ങളുടെ പരോക്ഷ പരസ്യം, പ്രൊമോഷന്‍ സ്‌പോണ്‍സര്‍ഷിപ്പ് എല്ലാ ഫോമുകളില്‍ നിരോധം , പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്പന നിരോധം, ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിന് നൂറു വാര ഒരു ചുറ്റളവില്‍ പുകയില ഉത്പന്നങ്ങളുടെ വില്പന നിരോധിക്കുക, എല്ലാ പുകയില ഉത്പന്നങ്ങളുടെ വ്യക്തമാക്കിയ ആരോഗ്യ മുന്നറിയിപ്പുകളും നിര്‍ബന്ധമായും ചിത്രീകരണം, എന്നി നിയമങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ 11 മാസത്തിനിടെ സര്‍ക്കാര്‍ ഖജനാവിലേക്ക് 16 കോടിയില്‍പ്പരം രൂപ വന്നു ചേര്‍ന്നത്.

image


ഇതില്‍ ഏറ്റവും കൂടുതല്‍ തുക പിഴയിനത്തില്‍ വന്നു ചേര്‍ന്നിരിക്കുന്നത് പൊതുനിരത്തില്‍ പുകവലി നിരോധന നിയമം ലംഘിച്ചതിനാണ്. 15.35 കോടി രൂപയാണ് ഇതുമായി ബന്ധപ്പെട്ട് ഈടാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം പുകയില ഉല്‍പ്പനങ്ങള്‍ വിപണനം ചെയ്യുരുതെന്ന നിയമം ലഘിച്ചതുമായി ബന്ധപ്പെട്ട് 61.79 ലക്ഷം രൂപയും പ്രായപൂര്‍ത്തിയാകാത്തവര്‍ പുകയില ഉല്‍പന്നങ്ങള്‍ കൈവശം വെച്ചതുമായി ബന്ധപ്പെട്ട് 40.02 ലക്ഷം രൂപയും പിഴയായി സര്‍ക്കാര്‍ ഖജനാവില്‍ വന്നു ചേര്‍ന്നു.

image


പുകയില ഉല്‍പ്പനങ്ങളുടെ പരസ്യ പ്രചാരം നടത്തിയതിന് 2.07 ലക്ഷം രൂപയും പുകയില ഉല്‍പനങ്ങളില്‍ ആരോഗ്യപരമായ മുന്നറിയിപ്പ് നല്‍കാതിരുന്നതിന് 1.91 ലക്ഷം രൂപയും പിഴ ഈടാക്കി. പൊതുസ്ഥലങ്ങളില്‍ നിന്ന് പുകവലിച്ച് നിയമലംഘനം നടത്തിയതിന് ഏറ്റവും കൂടുതല്‍ പിഴ ഒടുക്കിയ ജില്ല കണ്ണൂരാണ്. കഴിഞ്ഞ പതിനൊന്ന് മാസംകൊണ്ട് 64.60 ലക്ഷം രൂപയാണ് പിഴയൊടുക്കിയത്. രണ്ടാംസ്ഥാനത്ത് മലപ്പുറം ജില്ലയാണ്. 30.64 ലക്ഷം രൂപ. പുകയില ഉല്‍പ്പനങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട നിയമലംഘനവുമായി ഏറ്റവും കുറവ് പിഴയൊടുക്കിയ ജില്ല ആലപ്പുഴയാണ്. 7.37 ലക്ഷം രൂപയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇവിടെ നിന്ന് സര്‍ക്കാരിന് ലഭിച്ചത്.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക