എഡിറ്റീസ്
Malayalam

സംരംഭത്തിന്റെ ഭാഗമാകുന്നതിന് മുമ്പ് ഞാന്‍ ചിന്തിച്ച കാര്യങ്ങള്‍

13th Mar 2016
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share


എന്റെ രണ്ടാമത്തെ സംരംഭം അടച്ചുപൂട്ടിയതിനുശേഷം ഇനി ഒരിക്കലും ഒരും സംരംഭവും തുടങ്ങേണ്ട എന്ന തീരുമാനത്തിലായിരുന്നു ഞാന്‍. ഒരു ഫ്രീലാന്‍ഡ് എഴുത്തുകാരനായും മാര്‍ക്കറ്ററായുമെല്ലാം ഞാന്‍ ജോലി നോക്കി തുടങ്ങി. കുറച്ച് സംരംഭങ്ങളെ സമീപിച്ച് അവര്‍ക്കുവേണ്ട ചില നിര്‍ദേശങ്ങളെല്ലാം ഞാന്‍ നല്‍കുകയുണ്ടായി. എനിക്ക് ആവശ്യത്തിനുള്ള പണം ഞാന്‍ ഉണ്ടാക്കുന്നുണ്ടായിരുന്നു. എന്നാല്‍ മുഴുവന്‍ സമയ ജോലിക്കായി ഒരു സംരംഭത്തില്‍ ചേരാനുള്ള അവസരം കിട്ടിയപ്പോള്‍ ഞാന്‍ ഏത് വേണമെന്ന് പരിശോധിക്കാന്‍ ഒരു ലിസ്റ്റ് തന്നെ ഉണ്ടാക്കി.

image


ഒരു സംരംഭത്തിന്റെ ഭാഗമാകുന്നതിന് ഞാന്‍ ശ്രദ്ധിച്ച കാര്യങ്ങളാണ് ചുവടെ പറയുന്നത്. നിങ്ങള്‍ ഒരു സംരംഭത്തിന്റെ ഭാഗമാകാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഒരുപക്ഷേ ഇതെല്ലാം നിങ്ങള്‍ക്ക് സഹായകമായേക്കും.

എന്റെ ഭാഗത്തുനിന്ന് സംരംഭത്തിന് എന്ത് സംഭാവന നല്‍കാനാകും

ഒരു സംരംഭത്തിന്റെ ഭാഗമാകുന്നതിന് മുമ്പ് എന്റെ ഭാഗത്തുനിന്ന് ആ സംരംഭത്തിന് എന്ത് സംഭാവന നല്‍കാന്‍ കഴിയുമെന്നാണ് ഞാന്‍ ആദ്യം ചിന്തിച്ചത്. എന്തെങ്കിലും സംഭാവനകള്‍ നല്‍കാനായില്ലെങ്കില്‍ നമ്മള്‍ അതിന്റെ ഭാഗമാകുന്നത് നിരര്‍ത്ഥകമാണ്. നിങ്ങള്‍ക്ക് ആവശ്യമായ വൈദഗ്ധ്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങളെക്കൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടാകണം. കഴിവിനേക്കാള്‍ ഉപരി ചെയ്യാനുള്ള മനോഭാവമാണ് പ്രധാനം. എന്നെ സംബന്ധിച്ച് ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കുക ആയാസകരമായിരുന്നു. എന്താണ് സംരംഭം എന്നില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്നും എനിക്ക് എന്തൊക്കെ ചെയ്യാനാകുമെന്നുമെല്ലാം എനിക്ക് ഉത്തമ ബോധമുണ്ടായിരുന്നു. അത്യാവശ്യം കഴിവുകള്‍ക്ക് പുറമേ എനിക്ക് സംരംഭങ്ങളോട് ഒരു അനുകൂല മനോഭാവവും ഉണ്ടായിരുന്നു. സംരംഭത്തിന്റെ സ്ഥാപകനും എന്നെ അതിന്റെ ഭാഗമാക്കുന്നതില്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു.

ഞാന്‍ ആരോടൊപ്പമാണ് ജോലി ചെയ്യുന്നത്

നമ്മള്‍ ജോലി ചെയ്യുന്ന ടീമിനെക്കുറിച്ചും സംരംഭത്തിന്റെ സ്ഥാപകനെക്കുറിച്ചുമാണ് പിന്നീട് അറിയേണ്ടത്. എന്നെ സംബന്ധിച്ച് എനിക്ക് സ്ഥാപകനെ ഒരു വര്‍ഷത്തിലേറെയായി അറിയുമായിരുന്നു. നല്ല ആളുകള്‍ കൂടുതല്‍ നല്ല ആളുകള്‍ക്ക് എക്കാലത്തും പ്രചോദനവും ആകര്‍ഷണവുമാകും. അതുകൊണ്ട് തന്നെ ഒരു മികച്ച ടീം ഉണ്ടാക്കാനും അവര്‍ക്കാകും. നിങ്ങള്‍ക്ക് ജോലി ആസ്വദിച്ച് ചെയ്യാനാകാത്ത ഒരു ടീമിനൊപ്പം ഒരിക്കലും ചേരരുത്. നല്ല ആളുകള്‍ക്കൊപ്പം ജോലി ചെയ്യുന്നതിനേക്കാള്‍ ഒരു സന്തോഷവും നമുക്ക് കിട്ടാനില്ല.

എന്താണ് എന്റെ റോള്‍, ഇത് നീതിപൂര്‍വ്വമായി ചെയ്യാന്‍ എനിക്കാകുമോ?

ഇതാണ് എന്ന സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ ചോദ്യം. മുഴുവന്‍ സമയ സി എം ഒ(ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍)യുടെ പദവിയാണ് അവര്‍ എനിക്ക് തന്നത്. ഞാന്‍ അതിശയത്തോടെ എനിക്ക് തന്ന സ്ഥാനം സ്വീകരിച്ചു. എന്നാല്‍ സി എം ഒ എന്ന നിലയില്‍ മനസിനെ പാകപ്പെടുത്തിയപ്പോള്‍ എന്തെങ്കിലും നീതി പൂര്‍വ്വമായി ആ സ്ഥാനത്തിരുന്ന് ചെയ്യാനാകില്ലെന്ന് എനിക്ക് തോന്നി. ഒരു റിമോട്ട് ലൊക്കേഷനില്‍ ആണ് എന്റെ ജോലി എന്നതിനാല്‍ ഇത് തന്നെക്കൊണ്ടാകുന്നതല്ലെന്ന് തോന്നി.

ഒരു സി എം ഒയുടെ റോള്‍ എന്നത് എപ്പോഴും സംഥാപകനുമായും ടീമുമായും ഉപഭോക്താക്കളുമായും നിക്ഷേപകരമായുമെല്ലാം അടുത്ത് ഇടപഴകണമെന്നതാണ്. ഞാന്‍ ഒരു ഒഴിഞ്ഞ സ്ഥലത്തും മറ്റുള്ളവരെല്ലാം തന്നെ ഡല്‍ഹിയിലെ ഓഫീസിലുമായതിനാല്‍ ഇത് അസാധ്യമാണെന്ന് എനിക്ക് തോന്നി. ഇവരുമായി ആശയവിനിമയത്തിനുണ്ടായിരുന്ന മാര്‍ഗ്ഗം സ്‌കൈപ്പും സ്ലാക്കും ആയിരുന്നു.

എന്നാല്‍ സ്ഥാപനത്തില്‍ 90 ശതമാനം പേരും ഓഫ് ലൈനില്‍ ജോലി ചെയ്യുന്നവരായതിനാല്‍ ഈ രീതിയിലുള്ള ആശയവിനിമയും സാധ്യമായിരുന്നില്ല. അങ്ങനെ കുറച്ച് ചര്‍ച്ചകള്‍ക്ക് ശേഷം ഹെഡ് ഓഫ് കണ്ടന്റ് മാര്‍ക്കറ്റിംഗ് എന്ന സ്ഥാനമാണ് എനിക്ക് കുറച്ചുകൂടി ഉചിതമെന്ന് ഞങ്ങള്‍ തീരുമാനിച്ചു.

എന്റെ വ്യക്തിപരമായ ലക്ഷ്യങ്ങളും സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളും തമ്മിലുള്ള പൊരുത്തം

എന്റെ വ്യക്തിപരമായ ലക്ഷ്യങ്ങള്‍ എനിക്ക് കൃത്യമായി അറിയുന്നതായിരുന്നു. ഒരു ലക്ഷ്യം നേടിയെടുക്കുന്നതിന് കുറച്ചു ചെറുപ്പക്കാരെ ഒപ്പം കിട്ടിയാല്‍ എന്റെ മറ്റ് തീരുമാനങ്ങള്‍ മാറ്റിവെക്കുന്നതിനും ഞാന്‍ ഒരുക്കമായിരുന്നു. എന്റെ ലക്ഷ്യങ്ങളും സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളും തമ്മില്‍ ഒരിക്കലും പൊരുത്തക്കേടുണ്ടായിട്ടില്ല.

ഇത് എന്റെ കഴിവുകളെ മെച്ചപ്പെടുത്താന്‍ ഉപകരിക്കുമോ?

കണ്ടന്റ് റൈറ്റിംഗ്, സ്‌റ്റോറി ടെല്ലിംഗ്, ഇ-മെയില്‍ മാര്‍ക്കറ്റിംഗ്, എസ് ഇ ഒ, എ എസ് ഒ, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. രണ്ട് സംരംഭങ്ങളില്‍ ഉല്‍പന്ന വികസനം, ടീം മാനേജ്‌മെന്റ് എന്നീ മേഖലകളിലും ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

നഷ്ട പരിഹാരം ക്യാഷ് ആണോ ഇക്വിറ്റി ആണോ എന്നത്

പ്രാധാന്യം കുറഞ്ഞതും എന്നാല്‍ ഒഴിച്ചുകൂടാനാകാത്തതുമായ ഭാഗമാണിത്. എനിക്ക് നിരവധി ബില്ലുകള്‍ പേയ് ചെയ്യേണ്ടതായിവരും. ഇതിനായി കമ്പനി എല്ലാ മാസവും ഇക്വിറ്റിയുടെ ഒരു ചെറിയ ഭാഗം എനിക്ക് നല്‍കേണ്ടതായിവരും. ഇങ്ങനെയുള്ള തുക എത്രയും പെട്ടെന്ന് നല്‍കുന്നതാണ് ഏറ്റവും ഉചിതം. കാരണം തുക മടക്കി നല്‍കുന്നതില്‍ കാലതാമസമുണ്ടായാല്‍ അത് കൂടുതല്‍ ചര്‍ച്ചകള്‍ക്കും അസ്വാരസ്യങ്ങള്‍ക്കും ഇടയാക്കും.

പുറത്തേക്കുള്ള വഴി

പുറത്തേക്കുള്ള വഴിയെക്കുറിച്ച് നിങ്ങള്‍ക്ക് ഉത്തമ ബോധ്യം ഉണ്ടാകണം. ടീമിന്റെയും ലക്ഷ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ഞാന്‍ സംരംഭത്തിന്റെ ഭാഗമായത്. സ്ഥാപനം തെറ്റായ ആളുകളെ നിയമിച്ചാല്‍ ഞാന്‍ ഉറപ്പായും ജോലി ഉപേക്ഷിക്കും. മാത്രമല്ല ആരോഗ്യ സംരക്ഷണം എന്നുള്ള അവരുടെ ലക്ഷ്യത്തില്‍നിന്നും എന്തെങ്കിലും കാരണം കൊണ്ട് പിന്നോട്ട് പോയാലും ഞാന്‍ ജോലി ഉപേക്ഷിക്കും. അതല്ലെങ്കിലും നല്ല സമയത്തും മോശം സമയത്തുമെല്ലാം ഞാന്‍ സ്ഥാപനത്തിന്റെ ഭാഗമായി കൂടെയുണ്ടാകുക തന്നെ ചെയ്യും.

പ്രദീപ് ഗോയല്‍ ആണ് എഴുത്തുകാരന്‍

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക