എഡിറ്റീസ്
Malayalam

നോട്ട് നിരോധനം പ്രതിസന്ധിയുണ്ടാക്കി: ഗവര്‍ണര്‍

TEAM YS MALAYALAM
28th Feb 2017
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

സംസ്ഥാന നിയമസഭാ ബജറ്റ്‌സമ്മേളനത്തിന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന്റെ നയപ്രഖ്യാപനപ്രസംഗത്തോടെ തുടക്കമായി. നോട്ട് അസാധുവാക്കല്‍ നടപടിയിലുടെ കേന്ദ്രം സാധാരണക്കാരെ ബുദ്ധിമുട്ടിച്ചുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. 2017ലെ പുതിയ സാമ്പത്തിക വര്‍ഷത്തിലും നോട്ട്പ്രതിസന്ധി മാറുമോയെന്നറിയില്ല. കേന്ദ്രനിലപാട് സംസ്ഥാനത്തെ സഹകരണമേഖലയെ നിശ്ചലമാക്കി. സംസ്ഥാനത്തെ റവന്യൂ വരുമാനത്തെയും നോട്ട് നിരോധനം ബാധിച്ചു. സാമ്പത്തികരംഗം സാധാരണ നിലയിലാകാന്‍ എത്രകാലമെടുക്കുമെന്ന് അറിയാന്‍ ജനത്തിന് അവകാശമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

image


വികസന അജണ്ടയുമായി എങ്ങനെ മുന്നോട്ടുപോകാമെന്ന് ഇതിനകം സംസ്ഥാന സര്‍ക്കാര്‍ തെളിയിച്ചു. 1000 സര്‍ക്കാര്‍ സ്‌കൂളുകളെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. സംസ്ഥാനം നേരിടുന്ന കൊടിയ വളര്‍ച്ചയെ നേരിടാന്‍ സര്‍ക്കാര്‍ ഒരുങ്ങികഴിഞ്ഞു. 4.32 ലക്ഷം ഭവനരഹിതര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ വീട് നല്‍കും. മികച്ച സേവനത്തിന് നിയമം കൊണ്ടുവരും. ആറ് മേഖലകളെ ലക്ഷ്യമിട്ട് പ്രത്യേക നവകേരള പദ്ധതികള്‍ കൊണ്ടുവരുമെന്നും നയപ്രഖ്യാപനത്തില്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തിനുള്ളില്‍ കാര്‍ഷിക സ്വയം പര്യാപ്തത നേടും മാലിന്യമുക്ത, ഹരിത കാര്‍ഷിക കേരളത്തിന് ഹരിത കേരളം പദ്ധതി എന്നിവയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി ഗവര്‍ണര്‍ പറഞ്ഞു. 

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags