എഡിറ്റീസ്
Malayalam

സ്‌കൂളുകള്‍ക്കും ആശുപത്രിക്കും സഹായ ഹസ്തവുമായി യു.എസ്.ടി ഗ്ലോബല്‍ 'കളേഴ്‌സ്'

9th Oct 2016
Add to
Shares
4
Comments
Share This
Add to
Shares
4
Comments
Share

ഗാന്ധിജയന്തിവാരാഘോഷത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ക്കും ആശുപത്രിക്കും സഹായ ഹസ്തം നല്‍കി യു എസ് ടി ഗ്ലോബല്‍ കളേഴ്‌സ് സേവനത്തിന്റെ പാതയിലാണ്. ഒട്ടനവധി സ്‌കൂളുകളിലും പുലയനാര്‍കോട്ട ചെസ്റ്റ് ഡിസീസസ്ആശുപത്രിയിലും യു.എസ്.ടി ഗ്ലോബലിന്റെ ജീവനക്കാരുടെ സംഘടനയായ'കളേഴ്‌സി'ന്റെ സാമൂഹിക പ്രവര്‍ത്തന പരിപാടികള്‍ സംഘടിപ്പിച്ചു. ഈ സ്‌കൂളുകളില്‍ കമ്പനിയുടെ പ്രധാന സി എസ് ആര്‍ പരിപാടിയായ'അഡോപ്റ്റ് എ സ്‌കൂള്‍' നേരത്തെ തന്നെ യു.എസ്.ടി ഗ്ലോബല്‍ ആരംഭിച്ചിരുന്നു.

image


യു.എസ്.ടി ഗ്ലോബല്‍ കളേഴ്‌സിന്റെ റോസ് ടീം അംഗങ്ങള്‍ മണലകം സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി മൈതാനം പണികഴിപ്പിച്ചു. അതിന് പുറമേ സ്‌കൂളില്‍ ഒരു വായനശാല നിര്‍മ്മിക്കുകയും അതിനാവശ്യമുളള പുസ്തകങ്ങളുടെ ചെലവ് വഹിക്കുകയും ചെയ്തു.കരിക്കകം സര്‍ക്കാര്‍ എല്‍.പിസ്‌കൂളില്‍ യു.എസ്.ടി ഗ്ലോബല്‍ സംഘം മൂന്ന് കംപ്യുട്ടറുകളും, സ്‌കൂളിന്റെ പേരില്‍ ഒരു ബ്ലോഗ്‌സൈറ്റും സജ്ജീകരിച്ച് നല്‍കി.ബ്ലോഗുകള്‍ കൈകാര്യം ചെയ്യാനുളള പ്രത്യേക പരിശീലനം വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും നല്‍കി.സ്‌കൂളിന്റെ ഓണാഘോഷപരിപാടികളില്‍ യു.എസ്.ടി ഗ്ലോബല്‍സംഘം പങ്കെടുക്കുകയും, സമ്മാനദാന ചടങ്ങ് നിര്‍വ്വഹിക്കുകയുംചെയ്തു.

image


യു.എസ്.ടി ഗ്ലോബല്‍ റോസ ്ടീമംഗങ്ങള്‍ പുത്തന്‍തോപ്പ് സര്‍ക്കാര്‍ എല്‍.പി.സ്‌കൂള്‍ സന്ദര്‍ശിച്ച് ഐ.ഡി കാര്‍ഡ ്‌വിതരണവും, പച്ചക്കറി-ഫല പൂന്തോട്ടത്തിന്റെ നിര്‍മ്മാണം,തുടങ്ങി ഒട്ടനവധി കാര്യപരിപാടികളിലും ഏര്‍പ്പെട്ടു. എല്ലാവാരാന്ത്യങ്ങളിലും യു.എസ്.ടി റോസ് ടീമംഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോക്കണ്‍ ഇംഗ്ലിഷ് ക്ലാസുകള്‍ നല്‍കി വരൂന്നു.

image


എല്ലാവര്‍ഷവും ഒണത്തിനും ഗാന്ധിജയന്തിക്കും പുലയനാര്‍കോട്ട ചെസ്റ്റ് ഡിസീസസ് ആശുപത്രിക്ക് നല്‍കി വരുന്ന സഹായങ്ങളുടെ ഭാഗമായി ഇക്കൊല്ലവും ഒക്‌ടോബര്‍ രണ്ടിന് യു.എസ്.ടി ഗ്ലോബല്‍ റോസ് ടീമംഗങ്ങള്‍ ആശുപത്രി സന്ദര്‍ശിച്ചിട്ടുണ്ടായിരുന്നു.

image


ഗ്ലോബല്‍ 1000 കമ്പനികള്‍ക്ക് പുതുയുഗസാങ്കേതികസേവനങ്ങള്‍ പ്രദാനം ചെയ്യുന്ന കമ്പനിയാണ് യു.എസ്.ടി. ഗ്ലോബല്‍. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ജീവിത പരിവര്‍ത്തനം എന്ന ആശയത്തോടെ പ്രവര്‍ത്തിക്കുന്ന യു.എസ്.ടി. ഗ്ലോബലിന് ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്നതില്‍ സവിശേഷമായ മുന്‍തൂക്കമാണുള്ളത്. കുറച്ച് ഉപഭോക്താക്കള്‍, കൂടുതല്‍ ശ്രദ്ധ എന്ന ബിസിനസ് ആശയം പ്രാവര്‍ത്തികമാക്കുന്ന യു.എസ്.ടി. ഗ്ലോബല്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്ന സേവനങ്ങള്‍ എന്നും മികവാര്‍ന്നതാണ്. ഉപഭോക്താവിന്റെ ദീര്‍ഘകാല വിജയങ്ങളാണ് കമ്പനിയുടെ ലക്ഷ്യം. കാലിഫോര്‍ണിയയിലെ അലീസോവിയേഹോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എസ്.ടി ഗ്ലോബലിന് നാലു ഭൂഖണ്ഡങ്ങളിലായി 25 രാഷ്ട്രങ്ങളില്‍ 15000 ജീവനക്കാരുണ്ട്.

Add to
Shares
4
Comments
Share This
Add to
Shares
4
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക