എഡിറ്റീസ്
Malayalam

വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് സാന്ത്വനവുമായി മമ്മൂട്ടി

11th Apr 2016
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് സഹായവുമായി നടന്‍ മമ്മൂട്ടി. ചെന്നൈ വെള്ളപ്പൊക്കത്തില്‍ അശരണരായവര്‍ക്ക് സ്വന്തം വീട്ടില്‍ അഭയം നല്‍കാന്‍ തയ്യാറായ മമ്മൂട്ടി വെടിക്കെട്ടില്‍ പൊള്ളലേറ്റവര്‍ക്ക് ആയൂര്‍വേദമരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യാമെന്ന വാഗ്ദാനവുമായാണ് വീണ്ടും സാന്ത്വനമാകുന്നത്. തന്റെ കൂടി ഉടമസ്ഥതയിലുള്ള പതഞ്ജലി എന്ന ആയുര്‍വേദ കമ്പനിയുടെ മരുന്നുകളാണ് വിതരണം ചെയ്യുന്നത്. ഇക്കാര്യം താരം ഫേസ് ബുക്കിലൂടെയാണ് അറിയിച്ചത്.

image


സൗജന്യ മരുന്ന് വിതരണത്തോടൊപ്പം ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലികളും അദ്ദേഹം അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും വേദന അനുഭവിക്കുന്നവര്‍ക്കൊപ്പം പങ്കുചേരേണ്ടത് നമ്മുടെ കടമയാണെന്നും മമ്മൂട്ടി പറയുന്നു. പൊള്ളലേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും ഇത്തരം ദുരന്തരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെയെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

image


ഞായറാഴ്ചയാണ് രാജ്യത്തെ തന്നെ നടുക്കി കൊല്ലം പരവൂരിലെ പുല്ലിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം നടന്നത്. 109 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. പലരുടേയും നില ഇപ്പോഴും ഗുരുതരമായി തുടരുന്നു. മൂന്നൂറിലധികം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. വെടിക്കെട്ടിനിടെ അമിട്ടിന്റെ ഒരു ഭാഗം കമ്പപ്പുരയിലേക്ക് തെറിച്ച് വീണ് ബാക്കിയുണ്ടായിരുന്ന വെടിക്കോപ്പുകളിലേക്ക് തീ പടര്‍ന്നു പിടിച്ചാണ് അപകടമുണ്ടായത്.

image


അപകടം നടന്നത് അമ്പലവളപ്പിലാണെങ്കിലും പുല്ലിങ്ങല്‍ ക്ഷേത്രത്തിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ വരെയാണ് സ്‌ഫോടനത്തിന്റെ പ്രത്യാഖാതങ്ങളുണ്ടായത്. ഈ ഭാഗങ്ങളിലെ വീടുകള്‍ക്കെല്ലാം നാശനഷ്ടങ്ങളുമുണ്ടായി. അപകടത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളം സന്ദര്‍ശിച്ചിരുന്നു.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

    Latest Stories

    ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക