എഡിറ്റീസ്
Malayalam

കേരളം ജി എസ് ടി യിലേക്ക്: രജിസ്റ്റ്രേഷന്‍ നടപടികള്‍ നാളെ മുതല്‍

31st Dec 2016
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

സമ്പൂര്‍ണ ജി എസ് ടി രജിസ്റ്റ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ സംസ്ഥാനമെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ, വ്യാപാരികള്‍ക്കുള്ള ജി എസ് ടി രജിസ്റ്റ്രേഷന്‍ നടപടികള്‍ക്ക് വാണിജ്യ നികുതി വകുപ്പ് തുടക്കം കുറിച്ചു. സംസ്ഥാനത്തെ രണ്ടര ലക്ഷത്തിലേറെ വരുന്ന വ്യാപാരികളാണ് ജി എസ് ടി സംവിധാനത്തിലേക്ക് മാറേണ്ടുന്നത്. നിലവില്‍ വാണിജ്യ നികുതി വകുപ്പില്‍ രജിസ്റ്റ്രേഷന്‍ ഉള്ള എല്ലാ വ്യാപാരികളും ജനുവരി ഒന്ന് മുതല്‍ 15 വരെയുള്ള കാലയളവിനുള്ളില്‍ ജി എസ് ടി സംവിധാനത്തിലേക്ക് വ്യക്തിപരവും വ്യാപാര സംബന്ധവുമായ വിവരങ്ങളും രേഖകളും അപ് ലോഡ് ചെയ്യേണ്ടതാണ്. വിപുലമായ ബോധവല്ക്കരണ പരിപാടികളും മുന്നൊരുക്കങ്ങളും വകുപ്പ് ഇതിനായി ഒരുക്കി കഴിഞ്ഞു.

image


ഇതിനായി വാണിജ്യ നികുതി വകുപ്പിന്റെ നിലവിലുള്ള വെബ്‌സൈറ്റില്‍ (www.keralataxes.gov.in) വ്യാപരികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് കെ വാറ്റിസി (ഗഢഅഠകട)ലേക്ക് ലോഗിന്‍ ചെയ്യുക. അപ്പോള്‍ കെവാറ്റിസില്‍ ജി എസ് ടി എന്റോള്‍മെന്റിന് ആവശ്യമായ താത്കാലിക യൂസര്‍ഐഡിയും പാസ്‌വേര്‍ഡും ലഭിക്കുന്നു. തുടര്‍ന്ന് www.gst.gov.in എന്ന ജി എസ് ടി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക. ജി എസ് ടി പോര്‍ട്ടലില്‍ താത്കാലിക യൂസര്‍ ഐഡിയും പാസ് വേര്‍ഡും മാറ്റി പുതിയത് സൃഷ്ടിക്കുക. തുടര്‍ന്ന് ഡാഷ് ബോര്‍ഡില്‍ തെളിയുന്ന ടാബുകള്‍ തിരഞ്ഞെടുത്ത് വിവരങ്ങള്‍ അപ് ലോഡ് ചെയ്യുക. ഈ വിവരങ്ങള്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിച്ച് സാധുത വരുത്തുക.

ഡിജിറ്റല്‍ സിഗ്നേച്ചര്‍ അംഗീക്യത ഏജന്‍സികളില്‍ നിന്നും വാങ്ങുന്ന പക്ഷം വളരെ തുച്ഛമായ വിലക്ക് ലഭിക്കുന്നതാണ്. എന്റോള്‍മെന്റ് പൂര്‍ത്തീകരിക്കുന്നതിന് രേഖകള്‍ സ്‌കാന്‍ ചെയ്ത് ജി എസ് റ്റി ഓണ്‍ലൈന്‍ സംവിധാനത്തില്‍ നല്‌കേണ്ടത് അനിവാര്യമാണ്.വ്യാപാരികള്‍ക്കുള്ള സംശയ നിവാരണത്തിനായി എല്ലാ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസുകളിലും ഹെല്പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ സംബന്ധമായ എല്ലാവിധ സംശയ നിവാരണവും ഹെല്പ് ഡെസ്‌ക് മുഖേന നിര്‍വ്വഹിക്കാവുന്നതാണ്.സമ്പൂര്‍ണ ജി എസ് ടി രജിസ്റ്റ്രേഷന്‍ പൂര്‍ത്തിയാക്കുന്ന ആദ്യ സംസ്ഥാനമെന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാന്‍ എല്ലാ വ്യാപാരികളും സഹകരിക്കണമെന്ന് വാണിജ്യ നികുതി വകുപ്പ് കമ്മീഷണര്‍ ഡോക്ടര്‍ രാജന്‍ ഖൊബ്രാഗഡെ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ വാണിജ്യ നികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ (www.keralataxes.gov.in) നിന്നും ലഭിക്കുന്നതാണ്.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക