എഡിറ്റീസ്
Malayalam

പഠനത്തില്‍ മിടുക്കരായ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് താങ്ങായി നെറ്റ് വര്‍ക്ക് സിസ്റ്റംസ്

20th Dec 2015
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

പഠനത്തില്‍ മികവു പുലര്‍ത്തിയിട്ടും പണമില്ലാത്തതു കൊണ്ട്് മുന്നോട്ടു വരാനാകാത്ത മിടുക്കരായ വിദ്യാര്‍ഥികള്‍ ഇന്നുമുണ്ട് നമ്മുടെ സമൂഹത്തില്‍. ഈ യാഥാര്‍ഥ്യം മനസിലാക്കിയാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പഠിക്കാനവസരമൊരുക്കി നെറ്റ് വര്‍ക്ക് സിസ്റ്റംസ് രംഗത്തെത്തിയിട്ടുള്ളത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ട്രെയിനിങ് കമ്പനിയായ നെറ്റ് വര്‍ക്ക് സിസ്റ്റംസ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ പ്രോഡക്ടിവിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം (പി ഇ പി) ട്രെയിനിംഗ് പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്.

image


അമ്പത് ലക്ഷത്തോളം രൂപ ചിലവ് വരുന്ന ട്രെയിനിംഗ് പദ്ധതി കേരളത്തിലേയും തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലേയും എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്കാണ് ലഭിക്കുക. കമ്പനിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി എന്നതിലുപരിയായി അന്തരിച്ച മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന്റെ ഇന്ത്യ വിഷന്‍ 2020 പദ്ധതിയുടെ ഭാഗമായാണ് പൂര്‍ണമായും സൗജന്യമായ ഈ ട്രെയിനിംഗ് നടപ്പിലാക്കുന്നത്.

ട്രെയിനിംഗ് പദ്ധതിയുടെ ഭാഗമായി കേരളത്തിലേയും കന്യാകുമാരിയിലേയും എന്‍ജിനിയറിംഗ് കോളജുകളില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് വിഭാഗങ്ങളില്‍ നിന്ന് ഓരോ വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കും. പി എച്ച് പി, എംബഡഡ് സിസ്റ്റംസ് എന്നിവയില്‍ ടൂള്‍ കിറ്റോടുകൂടിയ പ്രോഡക്ടിവിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം (പിഇപി) ട്രെയിനിംഗാണ് നല്‍കുന്നത്. കേരളത്തിലേയോ കന്യാകുമാരിയിലേയോ കമ്പനിയുടെ ഏതെങ്കിലും കേന്ദ്രത്തിലാവും ട്രെയിനിംഗ് ലഭ്യമാക്കുക. അനുയോജ്യരായ വിദ്യാര്‍ഥികളെ കണ്ടെത്തുന്നതിനുള്ള പൂര്‍ണ സ്വാതന്ത്ര്യം കോളജ് അധികാരികള്‍ക്കുണ്ടാവും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന, എന്നാല്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്നവരായിരിക്കണം തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍.

ഈ മാസം 31ന് മുമ്പ് കോളജുകള്‍ തങ്ങളുടെ കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് വിഭാഗങ്ങളില്‍ നിന്നും അര്‍ഹരായ ഓരോ വിദ്യാര്‍ഥികളെ പദ്ധതിയിലേക്കായി നാമനിര്‍ദ്ദേശം ചെയ്യേണ്ടതാണ്.

പ്രധാനമായും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അതേസമയം പഠനത്തില്‍ മികവുപുലര്‍ത്തുന്ന കുട്ടികളെ പരിഗണിക്കുക എന്ന ലക്ഷ്യത്തോടെയാണ് പി ഇ പി2016 നടപ്പിലാക്കുന്നത്. കഴിഞ്ഞ കാലങ്ങളിലായി കോളജുകളില്‍ മിതമായ ഫീസ് നിരക്കില്‍ ഇന്‍ഡസ്ട്രി ഡിമാന്‍ഡ് സ്‌കില്‍ ട്രെയിനിംഗ് ഞങ്ങള്‍ നല്‍കിവരുന്നുണ്ട്,' നെറ്റ് വര്‍ക്ക് സിസ്റ്റംസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അളഗര്‍ രാജന്‍ പറഞ്ഞു.

തിരഞ്ഞെടുക്കപ്പെടുന്ന എന്‍ജിനീയറിംഗ് കോളജുകളിലെ കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് വിഭാഗങ്ങളില്‍ നിന്നുള്ള നാനൂറോളം വിദ്യാര്‍ഥികള്‍ക്ക് അമ്പത് ലക്ഷം രൂപയുടെ ഈ പി ഇ പി പ്രോഗ്രാം പദ്ധതി പ്രയോജനപ്പെടുമെന്ന് നെറ്റ് വര്‍ക്ക് സിസ്റ്റംസ് ബിസിനസ്സ് ഡവലപ്‌മെന്റ് ഡയറക്ടര്‍ ചാക്കോച്ചന്‍ മത്തായി വ്യക്തമാക്കി.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക