എഡിറ്റീസ്
Malayalam

ദി മൈന്‍ഡ്‌സ് ഫൗണ്ടേഷന്‍; ഗ്രാമങ്ങളുടെ മാനസികാരോഗ്യ സംരക്ഷകന്‍

Team YS Malayalam
31st Oct 2015
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

ഇന്ത്യ ഇന്ന് വികസനത്തിന്റെ പാതയിലാണെങ്കിലും മാനസിക വൈകല്യങ്ങള്‍ നേരിടുന്നവരുടെ പ്രശ്‌നങ്ങള്‍ സദാ നമ്മെ അലട്ടുന്നതാണ്. രാജ്യത്ത് എത്രകണ്ട് വികസന പ്രവര്‍ത്തനങ്ങളുണ്ടായാലും ഇത്തരത്തിലുള്ള ഒരു വിഭാഗം എന്നും അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്. മാസിക വൈകല്യങ്ങളുള്ളവര്‍ക്ക് പലപ്പോഴും വിദഗ്ധ ചികിത്സ ലഭിക്കാത്തതും സംരക്ഷിക്കാന്‍ ആരുമില്ലാത്തതുമാണ് ജീവിതാവസാനം വരെ അവര്‍ അത്തരത്തില്‍തന്നെ കഴിയാനിടയാക്കുന്നത്. പലരിലും അവസാനഘട്ടം വരെ രോഗം തിരിച്ചറിയപ്പെടാറുമില്ല. യഥാസമയം ചികിത്സ ലഭിക്കാത്തതിനാല്‍ പിന്നീട് രോഗം മാറ്റാന്‍ കഴിയാത്തവരും നിരവധി. ഇവിടെയാണ്ദി മൈന്‍ഡ്‌സ് ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന്റെ പ്രസക്തി. ഗ്രാമപ്രദേശങ്ങളിലുള്ള ജനങ്ങള്‍ക്ക് ബോധവല്‍കരണം നടത്തുകയും അവര്‍ക്കിടയില്‍ മാനസിക വൈകല്യങ്ങളുള്ളവരെ തിരിച്ചറിയുകയും അവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി സ്വയം വരുമാനമുണ്ടാക്കുന്ന തരത്തില്‍ പ്രാപ്തരാക്കി സമൂഹത്തിലേക്ക് തിരിച്ചയക്കുകയും ചെയ്യുന്ന വല്യ ഉദ്യമമാണ് മൈന്‍ഡ് ഫൗണ്ടേഷന്‍ വിജയകരമായി നടത്തി വരുന്നത്.

image


2010ല്‍ രഘുകിരണ്‍ അപ്പസാനി ആണ് മൈന്‍ഡ് ഫൗണ്ടേഷന്‍ എന്ന സ്ഥാപനം ആരംഭിച്ചത്. രഘുവിന്റെ വാക്കുകളില്‍: ശരിയായ ചികിത്സ കിട്ടാത്തതാണ് പലപ്പോഴും മാനസിക വെല്ലുവിളി നേരിടുന്നവര്‍ അത്തരത്തില്‍ തുടരാനിടയാക്കുന്നത്. ഗ്രാപ്രദേശങ്ങളില്‍ പ്രത്യേകിച്ചും ഇവര്‍ക്ക് ശരിയായ ചികിത്സ കിട്ടാറില്ല. ജോലി ചെയ്യാനോ വിവാഹം കഴിക്കാനോ ഒന്നുമാകാതെ സമൂഹത്തിന്റെ താഴേക്കിടയില്‍പ്പെട്ട് പോകാനാണ് ഇത്തരക്കാരില്‍ മിക്കവരുടെയും വിധി. ഇത്തരക്കാരെ തിരിച്ചറിഞ്ഞ് അവര്‍ക്ക് ശരിയായ മനശാസ്ത്ര ചികിത്സ നല്‍കിയാല്‍ അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാകും. ഓരോ വ്യക്തികളുടെയും മാനസികാരോഗ്യം ഏറെ പ്രധാനപ്പെട്ടതാണ്. ഇത് മനസിലാക്കിയാണ് മൈന്‍ഡ് ഫൗണ്ടേഷന്‍ ആരംഭിച്ചതെന്നും രഘു പറയുന്നു.

മൂന്ന് ഘട്ടങ്ങളിലായാണ് ഫൗണ്ടേഷന്റെ പരിപാടികള്‍ നടക്കുന്നത്. ആദ്യഘട്ടത്തില്‍ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് മനസിക രോഗങ്ങളെക്കുറിച്ച് കൃത്യമായ ബോധവല്‍കരണം നടത്തുകയാണ് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 19 ഗ്രാമങ്ങളിലാണ് ഇത്തരത്തില്‍ ബോധവല്‍കരണം നടത്തിയത്. 2500ല്‍പരം പേര്‍ പങ്കെടുത്തു. ഇവിടങ്ങളില്‍നിന്ന് മാനസിക വൈകല്യം ബാധിച്ചവരായ 75 പേരെയാണ് മൈന്‍ഡ് ഫൗണ്ടേഷന്‍ ഇന്ന് സൗജന്യമായി ചികിത്സിക്കുന്നത്. ഗ്രാമങ്ങളില്‍ ചെറിയ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഇത്തരം രോഗങ്ങള്‍ക്ക് അവിടെ ചികിത്സ ലഭിക്കാറില്ല. അതിനാല്‍തന്നെ പലരും ദൂരെ സ്ഥലങ്ങളില്‍ ചികിത്സിക്കുന്നതിന് കൊണ്ടുപോകാന്‍ ശ്രമിക്കാറുമില്ല. സന്നദ്ധ പ്രവര്‍ത്തകരും, സാമൂഹ്യ പ്രവര്‍ത്തകരും, മെഡിക്കല്‍ വിദ്യാര്‍ഥികളും, മനശാസത്ര്ജ്ഞന്മാരുമെല്ലാം ആദ്യഘട്ട ബോധവല്‍കരണത്തില്‍ പങ്കെടുക്കും. മാനസിക വൈകല്യങ്ങളെ തിരിച്ചറിയാന്‍ ഒമ്പത് ലക്ഷണങ്ങളെക്കുറിച്ച് ഇവരെ മനസിലാക്കിക്കും. ഈ ലക്ഷണങ്ങളുള്ള വരെ രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കുന്നത്.

image


രണ്ടാം ഘട്ടത്തില്‍ രോഗനിര്‍ണയം കണ്ടെത്തിയവര്‍ക്ക് ചികിത്സ ലഭ്യമാക്കുകയാണ് ചെയ്യുന്ത്. എന്നാല്‍ ആവശ്യത്തിന് മനശാസാത്ര ഡോക്ടര്‍മാരില്ലാത്തത് ഇതിന് ഏറെ വെല്ലുവിളിയായി. ഇന്ത്യയിലെ മൊത്തം കണക്കെടുത്താല്‍ 3500 മനശാസ്ത്രജ്ഞന്‍മാര്‍ മാത്രമാണുള്ളത്. ആകെ രോഗികളുടെ എണ്ണത്തിന് ഇത് തീരെ പര്യാപ്തമല്ല. മാത്രമല്ല ഉള്ള ഡോക്ടര്‍മാര്‍ തന്നെ ഗ്രാമപ്രദേശങ്ങളില്‍ പോയി ചികിത്സിക്കാന്‍ തയ്യാറുമല്ല. എല്ലാവരും നഗരങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. ഗ്രാമ പ്രദേശങ്ങളിലെ ജനങ്ങളാകെട്ടെ അവരുടെ പണം ചിലവാക്കി നഗരങ്ങളില്‍വന്ന് ചികിത്സിക്കാനും തയ്യാറായിരുന്നില്ല. ഇതിന് പരിഹാരമായി ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് സൗജന്യ വാഹന സൗകര്യം ഏര്‍പ്പെടുത്തി നഗരങ്ങളിലെ ക്ലിനക്കുകളില്‍ ചികിത്സക്ക് എത്തിക്കാന്‍ ഫൗണ്ടേഷന്‍ തീരുമാനിച്ചു. അവിടങ്ങളില്‍നിന്നും ഇവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി.


ആദ്യത്തെ രണ്ട് ഘട്ടങ്ങളായ രോഗം തിരിച്ചറിയലിനും ചികിത്സക്കുംശേഷം അവരെ സമൂഹത്തില്‍ മറ്റുള്ളവര്‍ക്കൊപ്പം എത്തിക്കുക എന്നതാണ് മൂന്നാംഘട്ടത്തില്‍ ചെയ്യുന്നത്. ഇവര്‍ക്ക് സ്വയംതൊഴില്‍ ചെയ്ത് വരുമാനമാര്‍ഗ്ഗം ഉണ്ടാക്കാനാകുന്ന തരത്തില്‍ വിവിധ തൊഴിലുകളില്‍ പരിശീലനം നല്‍കും. ഇതിലൂടെ ഇവര്‍ക്ക് വീട്ടിലിരുന്ന് തന്നെ ജോലി ചെയ്ത് വരുമാനമുണ്ടാക്കാം. വസ്ത്ര നിര്‍മാണം, ചിത്ര കമ്പള നിര്‍മാണം എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. കൂടാതെ മറ്റ് ബിസിനസ് സ്ഥാപനങ്ങളോടും തൊഴിലാളി സംഘടനകളോടും സംസാരിച്ച് ഇവര്‍ക്ക് സ്ഥാപനങ്ങളിലിരുന്ന് ചെയ്യാന്‍തക്ക ജോലികളും തരപ്പെടുത്തി കൊടുക്കാറുണ്ട്.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രേ മാറ്റേഴ്‌സ് ക്യാപിറ്റല്‍ എന്ന സ്ഥാപനത്തില്‍നിന്നാണ് മൈന്‍ഡ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് ലഭിക്കുന്നത്. കൂടുതല്‍ ഗ്രാമങ്ങളിലേക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് രഘുവും മൈന്‍ഡ് ഫൗണ്ടേഷനിലെ മറ്റ് അംഗങ്ങളും.

image


ഓരോ ഗ്രാമങ്ങളിലും നടക്കുന്ന ബോധവല്‍കരണ ക്ലാസുകളില്‍ ഒരു ഹാള്‍ തിങ്ങിനിറയുന്ന അത്രയും ആളുകളാണ് പങ്കെടുക്കുന്നത്. ഇത് കാണുമ്പോഴാണ് തങ്ങള്‍ ചെയ്യുന്ന ജോലിയുടെ മൂല്യം തിരിച്ചറിയുന്നതെന്ന് രഘു പറയുന്നു. ഇതാണ് ഫൗണ്ടേഷന്റെ അടുത്ത പ്രവര്‍ത്തനങ്ങളിലേക്ക് തങ്ങളെ പ്രേരിപ്പിക്കുന്ന ഘടകവും-രഘു കൂട്ടിച്ചേര്‍ക്കുന്നു.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags