കാക്കനാട് പാര്‍ക്ക് റസിഡന്‍സിയില്‍ ഭക്ഷണത്തിന്റെ ചാകര

29th Jan 2017
  • +0
Share on
close
  • +0
Share on
close
Share on
close

നാവിൽ കൊതിയൂറുന്ന രുചിക്കൂട്ടുമായ് ചാകര ഫുഡ് ഫെസ്റ്റിവൽ. കടൽ കായൽ മത്സ്യങ്ങളുടെ രുചിയുടെ വിസ്മയമൊരുക്കി കാക്കനാട് പാർക്ക് റസിഡൻസി ഹോട്ടൽ.ഒരാഴ്ച നീണ്ടു നിൽക്കുന്ന ഈ സീ ഫുഡ് മാമാങ്കം ഫെബ്രുവരി ഒന്നിനാരoഭിക്കുകയും ഏഴിനവസാനിക്കുകയും ചെയ്യുന്നു.

image


അയല പൊരിച്ചതും കരിമീൻ വറുത്തതും കുടംപുളി ഇട്ട് വെച്ച ചെമ്മീൻ കറിയിലും ഒതുങ്ങുന്നതല്ല ഇവിടുത്തെ ബുഫേ . വ്യത്യസ്തമായ രുചി വൈവിധ്യo ആസ്വദിക്കാനുള്ള സുവർണാവസരം ആരും പാഴാക്കരുത്. കളർ, അജിനമോട്ട തുടങ്ങിയവയൊന്നും ചേർക്കാതെ നാടൻ രീതിയിൽ പാകപ്പെടുത്തിയതു കൊണ്ടു തന്നെ ആരോഗ്യ കാര്യത്തിൽ പേടി വേണ്ട.


image


ഉച്ചയ്ക്ക് 12 മുതൽ 3 വരെ നീളുന്ന ഫുഡ് ഫെസ്റ്റിവൽ കടൽ കായൽ മത്സ്യങ്ങളുടെ കലവറ തന്നെയാണ് കസ്റ്റമേഴ്സിനായി ഒരുക്കിയിരിക്കുന്നത്. നാടൻ രുചിക്കൂട്ടിൽ പാകപ്പെടുത്തുന്നതു കൊണ്ട് തന്നെ എല്ലാവർക്കും ഇഷ്ടപ്പെടുമെന്നതിൽ സംശയമില്ല. 

image


കൊഞ്ച്, കണവ , ആവോലി, മത്തി, ചുര, നെയ്മീൻ ,നെത്തോലി തുടങ്ങി മീനുകളുടെ വ്യത്യസ്തവും കൊതിപ്പിക്കുന്നതുമായ വിഭവങ്ങൾക്ക് ചാകര .

image


ഇവിടെത്തന്നെ പൊടിച്ചുണ്ടാക്കുന്ന മായം കലരാത്ത മസാലക്കൂട്ടുകളും കറിപ്പൊടികളുമാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. രുചിയിലും ഗുണമേന്മയിലും അതിവരെ ഒന്നാമതെത്തിക്കുന്നു .മിതമായ വിലയിൽ സ്വാദിഷ്ടവും ആരോഗ്യ പ്രദവുമായ ഭക്ഷണത്തിന് ഫെബ്രുവരി 1 മുതൽ 7 വരെ സന്ദർശിക്കു പാർക്ക് റസിഡൻസി .കൊതിയൂറിക്കുന്ന കടൽ കായൽ മത്സ്യങ്ങളുടെ ചാകരയിൽ ഏവരും പങ്കാളിയാകു.

  • +0
Share on
close
  • +0
Share on
close
Share on
close
Report an issue
Authors

Related Tags

Our Partner Events

Hustle across India