എഡിറ്റീസ്
Malayalam

ശാരീരികാരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും അത്യാവശ്യം: ഫിലിപ് ബി വാര്‍ഡ്

30th Nov 2016
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

ശാരീരികാരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും അത്യാവശ്യമാണെന്ന് യു.എന്‍.എസ്.ഡബ്ലിയു ആസ്‌ട്രേലിയ സ്‌കൂള്‍ ഓഫ് സൈക്യാര്‍ട്രിയിലെ പ്രമുഖ മന:ശാസ്ത്രജ്ഞനായ ഫിലിപ് ബി വാര്‍ഡ്. മെഡിക്കല്‍ കേളേജ് അലുമ്‌നി അസോസിയേഷന്‍ മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച സില്‍വര്‍ ജൂബിലി പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

image


ശാരീകാരോഗ്യം പോലെ പ്രധാനമാണ് ആരോഗ്യമുള്ള മനസ്. വ്യായാമത്തിലൂടെ ആരോഗ്യമുള്ള ശരീരവും മനസും നേടിയെടുക്കാവുന്നതാണ്. മാനസിക പ്രശ്‌നങ്ങള്‍ക്ക് കഴിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലമായി പലപ്പോഴും അമിതവണ്ണം വയ്ക്കാന്‍ സാധ്യതയുണ്ട്. ഇത്തരം മരുന്നുകള്‍ കഴിച്ചുണ്ടാകുന്ന പാര്‍ശ്വഫലങ്ങളില്‍ നിന്നും രക്ഷനേടാനും വ്യായാമത്തിലൂടെ സാധിക്കും.

വ്യായാമം ജീവിതചര്യയുടെ ഒരു ഭാഗമാക്കി മാറ്റണം. ഇതിലൂടെ പല തരത്തിലുള്ള ജീവിത ശൈലീ രോഗങ്ങള്‍ മാറ്റിയെടുക്കാന്‍ കഴിയും. പരിമിതമായ സൗകര്യങ്ങളില്‍ തന്നെ വീടിനുള്ളില്‍ വ്യായാമം ചെയ്യാനുള്ള സ്ഥലം കണ്ടെത്താവുന്നതാണ്. ആധുനിക മന:ശാസ്ത്രത്തില്‍ ശാരീരികമായ പ്രവര്‍ത്തനത്തിന് വളരെ പ്രാധാന്യം നല്‍കണം. ആസ്‌ട്രേലിയയിലുള്ളതുപോലെ ഇവിടത്തെ ആശുപത്രികളിലും വ്യായാമം ചെയ്യാനുള്ള സൗകര്യം ഒരുക്കേണ്ടതാണെന്നും ഫിലിപ് ബി വാര്‍ഡ് പറഞ്ഞു. യുവ ആസ്‌ട്രേലിയന്‍ മന:ശാസ്ത്രജ്ഞനായ റോസെന്‍ബാമും തന്റെ അനുഭവങ്ങള്‍ പങ്കുവച്ചു.

image


മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, മുന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ബലരാമന്‍ നായര്‍, പ്രമുഖ മന:ശാസ്ത്രജ്ഞനായ ഡോ. കെ.എ. കുമാര്‍, മുന്‍ മെഡിസിന്‍ പ്രൊഫസറും നെഫ്രോളജിസ്റ്റുമായ ഡോ. കൃഷ്ണ കുമാര്‍, സൈക്യാര്‍ട്രി വിഭാഗം പ്രൊഫസര്‍ ഡോ. ടി.വി. അനില്‍ കുമാര്‍, ഡോ. ഇന്ദു പി.എസ്., ഡോ. രഞ്ജു രവീന്ദ്രന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക