എഡിറ്റീസ്
Malayalam

ഇറാനിലെ ഒരു ചെറിയ ഗ്രാമത്തില്‍നിന്ന് ഒരു യുവതി ബഹിരാകാശത്തേക്ക്

27th Feb 2016
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share


സ്വന്തം പണം കൊണ്ട്തന്നെ ബഹിരാകാശ യാത്ര നടത്തിയ വ്യക്തിയാണ് അനൗഷേഹ് അന്‍സാരി. ഇറാനിലെ രാഷ്ട്രീയ കലാപത്തെ തുടര്‍ന്ന് തന്റെ 16ാമത്തെ വയസിലാണ് അനൗഷേഹിനെ യു എസ് എയിലേക്ക് പറിച്ചുനട്ടത്. യു എസില്‍ എത്തിയ സമയത്ത് അനൗഷേഹിന് ഇംഗ്ലീഷ് ഭാഷയെക്കുറിച്ച് യാതൊരു ഗ്രാഹ്യവും ഉണ്ടായിരുന്നില്ല. വീട്ടിലെ ഒരു മുതിര്‍ന്ന അംഗമെന്ന നിലയില്‍ ഇംഗ്ലീഷ് വശത്താക്കാന്‍ സര്‍വ്വ ശ്രമങ്ങളും നടത്തി. മാത്രമല്ല കുടുംബത്തിന് താങ്ങാകുവാന്‍ അനൗഷേഹിന് ഒരു ജോലിയും കണ്ടുപിടിക്കേണ്ടതുണ്ടായിരുന്നു. കമ്പ്യൂട്ടര്‍ സയന്‍സിലും ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗിലും ബിരുദധാരയിയാ അനൗഷേഹിന് ടെലികോമില്‍ ഒരു ജോലി തരപ്പെട്ടു. പിന്നീട് സംഭവിച്ചതിനെയെല്ലാം ചരിത്രം എന്നു മാത്രമേ വിശേഷിപ്പിക്കാനാകൂ. കാരണം 1993ല്‍ ടെലികോം ടെക്‌നോളജീസ് തന്നെ അനൗഷേഹ് കണ്ടെത്തി. ഇത് 750 മില്യന്‍ ഡോളറിന് സോണസ് നെറ്റ് വര്‍ക്ക് എന്ന സ്ഥാപനത്തിന് നല്‍കി. ഈ പണം ശരിയായ ആവശ്യത്തിന് തന്നെ ഉപയോഗപ്പെടുത്തുകയും ചെയ്തു.

image


അനൗഷേഹ് പോര്‍ഡിയ സിസ്റ്റംസ് എന്ന സ്ഥാപനം ആരംഭിച്ചു. അതിനുശേഷം ബഹിരാകാശ യാത്രയെ സഹായിക്കുന്ന തരത്തില്‍ എക്‌സ് പ്രൈസ് ആരംഭിച്ചു. ഓര്‍ഡിനറി ടി വികളിലേക്ക് ഇന്റര്‍നെറ്റ് എത്തിച്ചുകൊടുക്കുന്ന ദൗത്യവുമായി അനൗഷേഹ് ഇപ്പോള്‍ ഇന്ത്യയിലുണ്ട്. കഴിഞ്ഞ വര്‍ഷം രാജസ്ഥാനിലാണ് അനൗഷേഹിന്റെ ആദ്യ പ്രൊജക്ട് തുടങ്ങിയത്. ഗ്രാമങ്ങളിലെ ഒരു ലക്ഷം ടെലിവിഷനുകളിലേക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കി കൊടുക്കുകയായിരുന്നു ലക്ഷ്യം.

യുവര്‍ സ്റ്റോറിയുമായി അനൗഷേഹ് തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു

* രാജസ്ഥാനിലെ പ്രോജക്ടിനെ കുറിച്ച്?

രാജസ്ഥാനിലെ മൂന്ന് ജില്ലകളില്‍ അതായത് 100000 വീടുകളില്‍ സേവനമെത്തിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യം. വളരെ കുറഞ്ഞ ചെലവിലുളസ്ല ടെലിവിഷനുകളാണ് കൂടുതല്‍ പേരിലേക്ക് എത്താനുള്ള മാര്‍ഗമെന്ന് തങ്ങള്‍ തിരിച്ചറിഞ്ഞു. തങ്ങള്‍ നല്‍കുന്ന ഉപാധി ടി വിയുമായി ബന്ധിപ്പിക്കുമ്പോള്‍ 4 ജി നെറ്റ് വര്‍ക്ക് ലഭ്യമാകും. ഇതിലൂടെ സര്‍ക്കാരിന്റെ കൂടുതല്‍ സേവനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് മനസിലാക്കാം. താന്‍ നിരവധി തവണ ഇന്ത്യയിലേക്ക് വന്നിട്ടുണ്ട്. ഇന്ത്യയിലെ പല ഉള്‍ഗ്രാമങ്ങളിലെയും വീടുകളില്‍ ടെലിവിഷനുകളുണ്ട്. എന്നാല്‍ എന്ത് സേവനങ്ങളാണ് ലഭിക്കുന്നതെന്ന് മിക്കവര്‍ക്കും അറിയില്ല. ഒരു വര്‍ഷം സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കും. അതിന് ശേഷം സര്‍ക്കാരുമായി സഹകരിച്ച് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുകയോ അല്ലെങ്കില്‍ ചാര്‍ജ്ജ് ഈടാക്കിയോ സേവനം നല്‍കുന്നതാണ്.

യു എസിലേക്ക് പോകുമ്പോള്‍ താങ്കള്‍ ഒന്നുമല്ലായിരുന്നു. എങ്ങനെയാണ് താങ്കള്‍ തന്നെ താങ്കള്‍ക്ക് പ്രചോദനമായത്?

എന്റെ 16ാം വയസിലാണ് ഞാന്‍ യു എസിലേക്ക് പോയത്. ആ സമയത്ത് തനിക്ക് ഇംഗ്ലീഷ് തീരെ വശമുണ്ടായിരുന്നില്ല. എന്റെ അമ്മ എല്ലാ പിന്തുണയും നല്‍കി. അങ്ങനെ ഞാന്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ചു. ഇത് ശരിയായ ചോയിസ് തിരഞ്ഞെടുക്കാന്‍ എന്നെ സഹായിച്ചു. ടെലികോമില്‍ ഞാന്‍ എന്റെ കരിയര്‍ കണ്ടെത്തി. അവിടെനിന്ന് സ്വന്തമായി ഒരു സ്ഥാപനവും ആരംഭിച്ചു. ഞാന്‍ ഒരു സംരംഭക എന്ന നിലയിലെത്തുന്നതിന് എന്റെ ഭര്‍ത്താവും ഏറെ പിന്തുണ നല്‍കി. 1993ല്‍ സിലിക്കണ്‍വാലി പോലൊന്ന് ഉണ്ടായിരുന്നില്ല. ഞങ്ങളുടെ കമ്പനി തുടങ്ങുന്ന സമയത്ത് ഞാന്‍ ദള്ളാസിലായിരുന്നു. ടെലിഫോണ്‍ ഓപ്പറേറ്റര്‍മാര്‍ക്കായുള്ള കണ്‍സള്‍ട്ടിംഗ് ജോലികളാണ് തങ്ങള്‍ തുടങ്ങിയത്. ലോക്കല്‍ നമ്പര്‍ പോര്‍ട്ടബിളിറ്റി, ഡേറ്റാ നെറ്റ് വര്‍ക്ക്, വയര്‍ലെസ് നെറ്റ് വര്‍ക്ക് എന്നിങ്ങനെയുള്ള സംവിധാനങ്ങള്‍ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്ഥമായി തങ്ങള്‍ തുടങ്ങി.

ഞങ്ങള്‍ സ്വന്തമായി ഒരു സോഫ്റ്റ് വെയര്‍ തയ്യാറാക്കി. ശബ്ദങ്ങള്‍ക്ക് പകരമായി ഐ പി നെറ്റ് വര്‍ക്കാണ് തങ്ങള്‍ ഉപയോഗിച്ചത്. അക്കാലത്തെ വലിയൊരു കണ്ടുപിടുത്തമായിരുന്നു അത്.

* ആ സമയത്ത് നിങ്ങളുടെ സൊല്യൂഷനെ ആളുകള്‍ കളിയാക്കി ചിരിച്ചിരുന്നോ?

ഞങ്ങള്‍ അങ്ങനെ ഒരു ആശയം ഉണ്ടാക്കിയ സമയത്ത് എല്ലാവരും കളിയാക്കി ചിരിച്ചിരുന്നു. എന്റെ ഭര്‍ത്താവായിരുന്നു എനിക്കുള്ള നിര്‍ദേശകന്‍. പൊതുജനങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നുള്‍പ്പെടെ അദ്ദേഹം എല്ലാ കാര്യങ്ങളും എനിക്ക് മനസിലാക്കി തന്നു.

കമ്പനിയുണ്ടാക്കി എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ കമ്പനി വിറ്റു. അതിന്‌ശേഷമാണ് എന്റെ സ്വപ്‌നമായ ബഹിരാകാശ യാത്രാ രംഗത്തേക്ക് ശ്രദ്ധ തിരിച്ചത്. കുട്ടിക്കാലം മുതലേയുള്ള എന്റെ സ്വപ്‌നമായിരുന്നു അത്.

*എങ്ങനെയാണ് ബഹിരാകാശ യാത്ര പ്ലാന്‍ ചെയ്തത്?

ഒരു അവധിക്കാലത്ത് ഞാന്‍ ഹവായിയില്‍ ആയിരുന്നു. അവിടെവച്ചാണ് ഫിസിസിസ്റ്റും എന്‍ജിനീയറുമായ പീറ്റര്‍ ഡയമണ്ടീസിന്റെ ഫോണ്‍കോള്‍ തനിക്ക് ലഭിച്ചത്. ബഹിരാകാശ പര്യവേഷണത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ആവശ്യം. അതിന് മുമ്പേ തന്നെ 1995ല്‍ ഞാന്‍ എക്‌സ് പ്രൈസ് ഫൗണ്ടേഷന്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ 2004ല്‍ മാത്രമാണ് എക്‌സ് പ്രൈസിന് ഗ്ലോബല്‍ ഇന്നവേഷന്‍ ഉണ്ടായത്. നാസയിലും ലഭ്യമായി തുടങ്ങി. ആ സയമത്താണ് ബഹിരാകാശ യാത്ര നടത്തണമെന്ന് ഞാന്‍ നിശ്ചയിച്ചത്. അങ്ങനെ റഷ്യയുടെ ജി ഫോഴ്‌സിനെകുറിച്ച് മനസിലാക്കാന്‍ ശ്രമിച്ചു. ഇത് മൂന്നുപേര്‍ക്ക് മാത്രം പോകാനുള്ള സൗകര്യമായിരുന്നു. അവസാനം സ്‌പേസ് ഫ്‌ളൈറ്റില്‍ ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു.

*എങ്ങനെയായിരുന്നു ആ അനുഭവം, അതേക്കുറിച്ച് വിശദീകരിക്കാമോ?

അത് വളരെ വൈകാരികമായ അനുഭവമാണ്. അതേക്കുറിച്ച് വിവരിക്കുക തന്നെ ബുദ്ധിമുട്ടാണ്.

* ബഹിരാകാശ യാത്രക്കൊപ്പം ലോകത്തിന് മുതല്‍ക്കൂട്ടാവുന്ന മറ്റെന്തെങ്കിലും കണ്ടുപിടിത്തങ്ങള്‍?

ഞാന്‍ വിശ്വസിക്കുന്നത് ബഹിരാകാശത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ നമുക്കായാല്‍ നമ്മുടെ വൈദ്യുത പ്രതിസന്ധിക്ക് വലിയ പരിഹാരമാകും. ഒരുപക്ഷേ എല്ലാവര്‍ക്കും സൗജന്യ വൈദ്യുതി പോലും നല്‍കാന്‍ കഴിയും. അവസരം കിട്ടുമ്പോള്‍ ഞാന്‍ ഉറപ്പായും ചൊവ്വയിലേക്കും ചന്ദ്രനിലേക്കും യാത്ര ചെയ്യും. അടുത്ത മുപ്പത് വര്‍ഷത്തിനകം ബഹിരാകാശ യാത്രക്കുള്ള ചിലവില്‍ കുറവുണ്ടാകും


Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക