എഡിറ്റീസ്
Malayalam

പാട്ടുപാടുന്ന തലയിണയുമായി റീപോസ്

TEAM YS MALAYALAM
30th Nov 2016
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

മുന്‍നിര സ്പ്രിംഗ് മാട്രസസ് കമ്പനിയായ റീപോസ്, പാട്ടുപാടുന്ന തലയിണ വിപണിയില്‍ എത്തിച്ചു. സോങ്‌ബേര്‍ഡ് എന്ന പുതിയ തലയിണ, ബില്‍റ്റ് ഇന്‍ സൗണ്ട് സിസ്റ്റത്തോടുകൂടിയതാണ്. സ്മാര്‍ട്‌ഫോണില്‍ നിന്നുള്ള സംഗീതം ആസ്വദിച്ച് ഉറങ്ങാവുന്ന സോങ്‌ബേര്‍ഡ് ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ ഉല്‍പന്നമാണ്. ഒരാള്‍ പാട്ടുകേള്‍ക്കുമ്പോള്‍തന്നെ കൂടെ കിടക്കുന്ന ആള്‍ക്ക് യാതൊരുവിധ ശല്യപ്പെടുത്തലുകളും അനുഭവപ്പെടുകയില്ല. സോങ്‌ബേര്‍ഡിന്റെ വില 2999 രൂപ.

image


ബില്‍റ്റ്ഇന്‍ സ്പീക്കര്‍ ഉള്ള സോങ്‌ബേര്‍ഡില്‍, സംഗീതോപകരണത്തില്‍ നിന്ന് പ്ലഗ് ഉപയോഗിച്ച് സംഗീതം ആസ്വദിക്കാം. ഐഓഎസ്, ആന്‍ഡ്രോയ്ഡ് തുടങ്ങി ഏത് ഉപകരണത്തില്‍ നിന്നും പാട്ടുകള്‍ ആസ്വദിക്കാം. ഉപഭോക്താവിനുവേണ്ടി നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് റീപോസ് മാട്രസസ് സി ഇ ഒ എസ്.ബാലചന്ദര്‍ പറഞ്ഞു.

മുളയുടെ പള്‍പ്, ഫൈബര്‍, ഓര്‍ഗാനിക് ബയോകോട്ടണ്‍, ഫാബ്രിക്‌സ്, അലോവേര ഉപയോഗിച്ചുള്ള ഫാബ്രിക്‌സ് എന്നിവയെല്ലാം കമ്പനിയുടെ പരിസ്ഥിതി സൗഹൃദ കിടക്കകള്‍ക്കുവേണ്ടി ഉപയോഗിക്കുന്നു.നവദമ്പതികള്‍ക്കുവേണ്ടിയുള്ള റൊമാന്റോ, 100 ശതമാനം ലാറ്റക്‌സ് കിടക്കയായ ലാറ്റക്‌സോ എന്നിവയും കമ്പനിയുടെ പുതിയ ഉല്‍പന്നങ്ങളാണ്.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags