എഡിറ്റീസ്
Malayalam

വനിതാ സംരംഭകര്‍ക്ക് വഴികാട്ടിയാകാന്‍ കെസ്റ്റാര്‍ട്ട്

6th May 2016
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

വനിതാ സംരംഭകരുടെ പ്രശ്‌നങ്ങളും പരിഹാരങ്ങളുമായിരുന്നു ഏപ്രില്‍ 19ന് ബാംഗ്ലൂരില്‍ നടന്ന സ്റ്റാര്‍ട്ട് അപ്പ് ഗേള്‍സ് ഇവന്റില്‍ അവതരിപ്പിക്കപ്പെട്ടത്. സംരംഭകര്‍, നിക്ഷേപകര്‍, സ്റ്റാര്‍ട്ട് അപ്പ് എക്കോസിസ്റ്റത്തിലെ മറ്റ് അംഗങ്ങള്‍ എന്നിവരും ഇവിടെ സന്നിഹിതരായിരുന്നു. വുമണ്‍ ഇന്‍ സ്റ്റാര്‍ട്ട് അപ്പ് ആന്‍ഡ് എന്റര്‍പ്രിണര്‍ഷിപ്പ് എന്നതായിരുന്നു വിഷയം. കലാരി ക്യാപിറ്റലിന്റെ സീഡ് പ്രോഗ്രാമായ കെസ്റ്റാര്‍ട്ട് ആണ് ഇവന്റ് സംഘടിപ്പിച്ചത്.

image


സഹോദരന്‍മാരെക്കാളും താഴെയല്ല താനെന്ന ദെബ്ജാനി ഘോഷിന്റെ ചിന്താഗതിയാണ് പഠിപ്പിലും കരിയറിലും മുന്നേറാനുള്ള ആത്മവിശ്വാസം അവള്‍ക്ക് നല്‍കിയത്. എന്നാല്‍ മാനെജ്‌മെന്റ് ലെവലിലേക്കെത്തിയപ്പോള്‍ അവളുടെ ധൈര്യം നഷ്ടമായി. പുരുഷന്‍മാര്‍ ഒരുകാര്യത്തിലും ആവലാതിപ്പെടാറില്ലെന്ന് ദെബ്ജാനിക്ക് മനസിലാക്കാനായി. ഇപ്പോള്‍ ഇന്റല്‍ (സൗത്ത് ഏഷ്യ) എം ഡിയാണ് ദെബ്ജാനി. തന്റെ പ്രൊഫഷനില്‍ പല രീതിയിലുള്ള പോരാട്ടങ്ങളും ദെബ്ജാനിക്ക് നടത്തേണ്ടി വന്നു. യോഗങ്ങളില്‍ അവള്‍ അല്‍പം ശാന്തസ്വഭാവക്കാരിയായി. ഇത് അവളുടെ താത്പര്യമില്ലായ്മയായി പലരും കരുതി. പിന്നീട് അവളുടെ മാര്‍ഗദര്‍ശിയായ സഹപ്രവര്‍ത്തകന്‍ അവള്‍ക്ക് ഉപദേശങ്ങള്‍ നല്‍കി. സത്യസന്ധമായ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടുപോയാല്‍ സ്ഥായിയായ വഴി നമുക്ക് മുന്നില്‍ തുറക്കുമെന്നുള്ള ഉപദേശം അവള്‍ സ്വീകരിച്ചു. ഇത്തരം രീതികള്‍ അവളുടെ വിജയത്തിലേക്ക് വഴി തെളിക്കുമെന്നും മറ്റുള്ളവര്‍ അവളെ അംഗീകരിക്കുമെന്നും അവള്‍ മനസിലാക്കി.

എല്ലാ സംരംഭകര്‍ക്കും അവരുടേതായ രീതിയിലുള്ള നേതൃത്വ പാടവം ആവശ്യമാണെന്ന് ടി പി ജി എം ഡിയും പാര്‍ട്ട്‌നറുമായ അഞ്ജലി ബെന്‍സാല്‍ പറഞ്ഞു. നിശചയദാര്‍ഢ്യമുള്ള നേതൃപാടവമാണ് മറ്റെന്തിനേക്കാളും പ്രധാനം. എന്നാല്‍ പല അവസരങ്ങളിലും ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് നേതൃസ്ഥാനം വഹിക്കനുള്ള അവസലം ലഭിക്കാത്തതായി തോന്നാറുണ്ട്. പല സ്ത്രീകളും താഴ്ന്നതും ഇടത്തരവുമായ ജോലികളാണ് തിരഞ്ഞെടുക്കുന്നതെന്ന് മിന്ത്രയുടെ സ്ഥാപകനായ മുകേഷ് ബന്‍സല്‍ പറയുന്നത്. എന്നാല്‍ ചെറിയ ജോലിയില്‍ പ്രവേശിച്ച് ഉയരങ്ങളില്‍ എത്തിയാല്‍ എല്ലാ കടമ്പകളും കടക്കാനുള്ള കഴിവ് ആത്മധൈര്യവും അവര്‍ക്കുണ്ടാകാറുണ്ട്.

ഫേസ്ബുക്ക് മുന്‍ മേധാവി ക്രിതിക റെഡ്ഡിയുടെ അഭിപ്രായത്തില്‍ നിക്ഷേപത്തെക്കുറിച്ചും ബ്രാന്‍ഡിനെക്കുറിച്ചും ജീവനക്കാര്‍ക്കുള്ള അവബോധം വളരെ പ്രധാനമാണ്. സംരംഭകര്‍ ജീവനക്കാരെ ബോധവാന്‍മാരാക്കുന്നതില്‍ അതീവ ശ്രദ്ധപുലര്‍ത്തണം.

ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഫോര്‍ എയര്‍ ബിഎന്‍ബിയുടെ മേധാവി വര്‍ഷ റാവു 1998ലെ തന്റ ആദ്യ സംരംഭമായ ഈവ് ഡോട്ട് കോമിനെക്കുറിച്ച് വിവരിച്ചു. ഒരു സംരംഭകന്‍ സഞ്ചരിക്കാന്‍ ഒരു നേര്‍വഴിയായിരിക്കില്ല ഉണ്ടാകുക. ഈവ് ഡോട്ട് കോം ആരംഭിച്ച സമയത്ത് കോസ്‌മെറ്റിക് കമ്പനികളൊന്നും തന്നെ ഓണ്‍ലൈന്‍ വഴി വില്‍പ്പന ആരംഭിച്ചിരുന്നില്ല. എന്നാല്‍ താന്‍ നിരന്തരമായി ശ്രമിച്ചതിന്റെ ഫലമായി രണ്ട് സ്ത്രീകള്‍ ഇതിനായി മുന്നോട്ടുവന്നു. ഈവ് ഡോട്ട് കോമുമായി സഹകരിച്ച് ഓണ്‍ലൈന്‍ വഴി വിപണനം നടത്താന്‍ അവര്‍ തയ്യാറായി. ഇത്തരത്തില്‍ പല വഴികളിലൂടെ ഒരു സംരംഭകന് സഞ്ചരിക്കേണ്ടിവരുമെന്ന് വര്‍ഷ പറയുന്നു.

ദെബ്ജാനിയുടെ കാര്യത്തിലെന്നപോലെ ഒപ്പമുള്ളവര്‍ക്ക് സ്ത്രീകളില്‍ മികച്ച നേതൃപാടവം ഉണ്ടാക്കുന്നതില്‍ വലിയ പങ്കുണ്ട്. സ്റ്റാര്‍ട്ട് അപ്പുകളില്‍ നിക്ഷേപകര്‍ക്കും അഡൈ്വസറി ബോര്‍ഡിനും സംരംഭകനെ സഹായിക്കാനാകും. എന്നാല്‍ സീഡ് ഫണ്ട് അഡ്വര്‍ടൈസേഴ്‌സ് മാനേജിംഗ് പാര്‍ട്ട്‌നര്‍ ആയ ഭാരതി ജേക്കബ് പറയുന്നത് ബോര്‍ഡ് മീറ്റിംഗ് എന്നത് ഒരു വ്യക്തിപരമായ റിപ്പോര്‍ട്ട് കാര്‍ഡ് അല്ല എന്നാണ്. നിക്ഷേപകരാല്‍ സംരംഭകരെ ജഡ്ജ് ചെയ്യാന്‍ കഴിയില്ല. സംരംഭകര്‍ കൗമാരക്കാരെപോലെയാണ്. അവര്‍ പരീക്ഷണങ്ങള്‍ നടത്തുകയും അതിലൂടെ പല പുതിയ കാര്യങ്ങള്‍ പഠിക്കുകയും ചെയ്യും. എന്നാല്‍ ബോര്‍ഡിന് അവരുടെതായ നിലപാടുകളുണ്ട്. സംരംഭകര്‍ക്കാണ് വിപണിയെക്കുറിച്ച് ആഴത്തില്‍ അറിവുണ്ടായിരിക്കുക.

എന്നാല്‍ അഡൈ്വസറി ബോര്‍ഡ് സംരംഭകരുടെ ആശയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദികൂടി ആയിരിക്കണമെന്നാണ് ക്യാഷ്‌കരോ ഡോട്ട് കോം സ്ഥാപകയായ സ്വാതി ഭാര്‍ഗവയുടെ അഭിപ്രായം. അവസാന തീരുമാനം നിങ്ങളുടേതാകണം. ബോര്‍ഡ് നിങ്ങളുടെ കാഴ്ചപ്പാടിനേയും അഭിപ്രായത്തേയും മാനിക്കണം. താന്‍ എപ്പോഴും തന്റെ റിപ്പോര്‍ട്ടുകള്‍ 4- 5 ദിവസങ്ങള്‍ക്ക് മുമ്പോ ബോര്‍ഡിനയക്കാറുണ്ട്. മീറ്റിംഗില്‍ അവരുടെ അഭിപ്രായങ്ങള്‍കൂടി കണക്കിലെടുക്കുന്നതിനാണിത്.

സംരംഭകരെ ആശയക്കുഴപ്പത്തിലാക്കുന്നതിന് എന്തിനാണ് നിക്ഷേപകരുടെ അഭിപ്രായങ്ങള്‍തേടുന്നതെന്നാണ് സിവാമെ സ്ഥാപക റിച്ചാ കാറിന്റെ അഭിപ്രായം. പ്രത്യേകിച്ച് അജണ്ടകളൊന്നും ഇല്ലാതെ കമ്പനിയുടെ ഓരോ സമയത്തേയും നില മനസിലാക്കി ഉപദേശങ്ങളും അഭിപ്രായങ്ങളും നല്‍കുകയാണ് വേണ്ടത്.

പ്രാക്ടോ സ്ഥാപകനായ ശശാങ്ക് എന്‍ ഡി പറയുന്നത് നിക്ഷേപകര്‍ തീര്‍ച്ചയായും സംരംഭകര്‍ക്ക് സമാനര്‍ തന്നെയാണ്. നിക്ഷേപകര്‍ സംരംഭത്തിനായി ചെലവാക്കുന്ന തുക നിസാരമായി കാണാന്‍ കഴിയില്ല. പ്രതിമാസ രീതിയില്‍ നിക്ഷേപകരും സംരംഭകരുമായി ബോര്‍ഡ് എന്നതിനപ്പുറം വ്യക്തപരമായ ബന്ധങ്ങള്‍ നിലനിര്‍ത്തണമെന്നും അദ്ദേഹം പറയുന്നു.

സ്ത്രീപുരുഷ വിവേചനം മനസില്‍ മാത്രമുള്ളതാണ്, സ്ത്രീകള്‍ ശ്രമിച്ചാല്‍ ഏത് ഉയരവും കീഴടക്കാം. സ്ത്രീകളുടെ വിജയം വിളിച്ചോദുന്ന അനുഭവ കഥകളാണ് അവര്‍ എന്താണെന്ന് മനസിലാക്കാന്‍ നമ്മെ സഹായിക്കുന്നതെന്ന് യുവര്‍ സ്റ്റോറി സ്ഥാപക ശ്രദ്ധ ശര്‍മ പറയുന്നു. സംരംഭകരെന്ന നിലയില്‍ നാം ധാരാളം ഉപദേശങ്ങളും കഥകളും കേള്‍ക്കുന്നുണ്ട്. ഇവയില്‍ നമുക്ക് ആവശ്യമുള്ളവ സ്വീകരിക്കുകയും മറ്റുള്ളവ തള്ളിക്കളയുകയും വേണം. പുറത്തുനിന്നുള്ള അഭിപ്രായങ്ങളില്‍ തനിക്ക് യുക്തിക്ക് നിരക്കുന്നതുമാത്രം തിരഞ്ഞെടുക്കുന്ന പ്രകൃതക്കാരിയാണ് താന്‍. ഇത് തന്നില്‍ സന്തോഷവും പോസിറ്റീവ് ചിന്താഗതിയും വളര്‍ത്തുന്നു. നമ്മളിലോരോരുത്തലും സ്വന്തം അഭിപ്രായങ്ങള്‍ നമുക്കുളളില്‍ കണ്ടെത്താന്‍ ശ്രമിക്കണം. നാം നമ്മളെതന്നെ ആദ്യം സ്‌നേഹിക്കാന്‍ പഠിക്കണമെന്നും ശ്രദ്ധ പറഞ്ഞു.

പേഴ്‌സണല്‍, പ്രോഫഷണല്‍ ജീവിതങ്ങളെ വേര്‍തിരിച്ച് കാണാനാണ് ആദ്യം ശ്രമിക്കേണ്ടതെന്ന് ഏന്‍ജെല്‍ ഇന്‍വെസ്റ്റര്‍ മീത മല്‍ഹോത്ര പറയുന്നു. ചില ചെറിയ കമ്പനികളില്‍ നിങ്ങളുടെ ടീം നിങ്ങളുടെ കുടുംബമായി തോന്നാം ഒരു സംരംഭകന്‍ എന്ന നിലയില്‍ ചില സമയങ്ങളില്‍ കഠിനമായ ചില തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. ഇതിനെ വികാരഭരിതമായി കാണാതിരിക്കണം

അഭ്യസ്ത വിദ്യരായ സ്ത്രീകളുടെ എണ്ണം വര്‍ധിച്ചെങ്കിലും ഇന്ത്യയില്‍ ജോലിയുടെ കാര്യത്തില്‍ തുല്യത കൈവന്നിട്ടില്ലെന്ന് ജേര്‍ണലിസ്റ്റ് ശേഖര്‍ ഗുപ്ത പറയുന്നു. എന്നാല്‍ കാലങ്ങള്‍ കഴിയുംതോറും സംരംഭകര്‍ക്ക് കൂടുതല്‍ മികച്ച അവസരങ്ങളാണുള്ളത്. പണ്ട് ഒരു വനിതാ സംരംഭകയെ തിരഞ്ഞാല്‍ ലഭിക്കാത്തിടത്ത് ഇന്ന് ധാരാളം വനിതാ സംരംഭകമാരാണുള്ളത്.

ലിംഗ സമത്വം ജോലി സ്ഥലങ്ങളില്‍ നടപ്പാക്കുക എന്നത് അത്ര എളുപ്പം സധ്യമാകുന്ന ഒന്നല്ല. ലോജിനെക്‌സ്റ്റ് സോല്യൂഷന്‍സില്‍ സ്ത്രീ ജീവനക്കാരുടേയും പുരുഷ ജീവനക്കാരുടേയും എണ്ണം തുല്യമാണ്. സഹ സ്ഥാപകയായ മനീഷ റെയ്‌സിംഗാനി പറയുന്നത് ഇപ്പോള്‍ കൂടുതല്‍ പുരുഷ ഉദ്യോഗാര്‍ഥികളുടെ അപേക്ഷകളാണ് ലഭിക്കുന്നതെന്നാണ്. അതുകൊണ്ട് സ്ത്രീ സംരംഭകരുടെ ഇവന്റുകള്‍ ധാരാളമായി നടത്തിവരുന്നുണ്ട്. അവരുടെ വിജയകഥകള്‍ കേട്ട് കൂടുതല്‍ സ്ത്രീകള്‍ മൂന്നോട്ടുപവരുന്നതിനായി.

കോര്‍പ്പറേറ്റ് മേഖലകളില്‍ഡ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോള്‍, നിരവധി സ്ത്രീകള്‍ മികച്ച വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, ഈ മേഖലകളിലേക്കെത്തുകയാണ്. സ്ത്രീകളുടെ തന്നെ പരസ്പര സഹകരണമാണ് സ്ത്രീകള്‍ക്ക് ഈ മേഖലയില്‍ വേണ്ടത്. ഇന്ത്യയിലെ വനിതാ സംരംഭകരുടെ ഇപ്പോഴത്തെ അവസ്ഥ മനസിലാക്കുന്നതിനായി കെസ്റ്റാര്‍ട്ട് സര്‍വേ ഓണ്‍ വിമന്‍സ് എന്റര്‍പ്രണര്‍ഷിപ്പ് എന്ന പേരില്‍ ര്‍വേ നടത്തിയിട്ടുണ്ട്. 

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

    Latest Stories

    ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക