എഡിറ്റീസ്
Malayalam

പാട്ടു കേട്ട് കാത്തിരിക്കാന്‍ പുതിയ ബസ് ഷെല്‍റ്റര്‍

16th Dec 2015
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

ബസ് കാത്ത് നില്‍ക്കുന്നവര്‍ മുഷിയേണ്ട. ഇനി നിങ്ങള്‍ക്ക് ഇമ്പമുളള ഗാനങ്ങളും കേള്‍ക്കാനായി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ വരുന്നു. ബസ് കേന്ദ്രങ്ങള്‍ ആകര്‍ഷണീയമാക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പാട്ട് കേള്‍ക്കും കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. ഇതില്‍ ആദ്യത്തേത് കെല്‍ട്രേണ്‍ ജംഗ്ഷനില്‍ ആരംഭിച്ചു. ആദ്യത്തെ പാട്ടുപാടുന്ന കാത്തിരിപ്പ് കേന്ദ്രങ്ങളെ യാത്രക്കാര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ബസ് കാത്ത് നില്‍ക്കുമ്പോഴുള്ള വിരസന ഒഴിവാക്കാനാകും എന്നത് തന്നെയാണ് യാത്രക്കാരെ സന്തോഷിപ്പിക്കുന്ന കാര്യം.

image


പാട്ടു മാത്രമല്ല സര്‍ക്കാറിന്റെ അറിയിപ്പുകള്‍ എല്‍ ഇ ഡി സ്‌ക്രോളിംഗ് ബോര്‍ഡിലൂടെ ഇവിടെ വായിക്കാം. എല്‍ ഇ ഡി ലൈറ്റുകളും ഇന്‍ഫര്‍മേഷന്‍ സംവിധാനങ്ങളും യാത്രക്കാരെ നിരീക്ഷിക്കാനായി ക്യാമറകളും കാത്തിരിപ്പ് കേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. പദ്ധതിയുടെ ആദ്യഘട്ടമായി പത്തിടങ്ങളിലാണ് മ്യൂസിക് ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുന്നത്. കിഴക്കേക്കോട്ട, തമ്പാനൂര്‍, സ്റ്റാച്യൂ, പാളയം, പാറ്റൂര്‍, പേട്ട തുടങ്ങിയ സ്ഥലങ്ങളിലാണ് മ്യൂസിക് ബസ് ഷെല്‍ട്ടര്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. റോഡ് ഫണ്ട് ബോര്‍ഡിനാണ് നിര്‍മാണച്ചുമതല.

കിഴക്കേകോട്ടയിലെ സെന്‍ട്രല്‍ സ്‌കൂളിന് മുന്നിലെ പഴയ കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് മാറ്റിയാണ് പുതിയ കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കുക. അധികം പരസ്യങ്ങളില്ലാതെ ആകര്‍ഷണീയമായ രീതിയിലാകും നിര്‍മാണം. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നഗരത്തിലെ ഏറ്റവും നീളമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രമാകും കിഴക്കേകോട്ടയിലേത.് തമ്പാനൂര്‍ കെ ടി ഡി സി ഹോട്ടലിന് മുന്നിലായിരിക്കും തമ്പാനൂരിലെ ബസ് കേന്ദ്രം നിര്‍മിക്കുക. ആദ്യത്തെ ഘട്ടത്തിലെ പത്ത് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിര്‍മ്മാണം കഴിഞ്ഞാല്‍ സ്ഥലമുള്ള സ്ഥലങ്ങളിലെല്ലാം പാട്ടുകേള്‍ക്കും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മിക്കാനാണ് അധികൃതരുടെ തീരുമാനം.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക