എഡിറ്റീസ്
Malayalam

ഇനി ആനക്കും ആംബുലന്‍സ്‌

Team YS Malayalam
10th Nov 2015
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

നമ്മളില്‍ ആര്‍ക്കെങ്കിലും പെട്ടെന്ന് എന്തെങ്കിലും അസുഖം ഉണ്ടായാല്‍ എന്താകും ചെയ്യുക. ഒരു വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഒരപകടമാണ് ഉണ്ടാകുന്നതെങ്കില്‍ എന്തുചെയ്യും? പെട്ടെന്ന് ഒരും ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കും. എന്നാല്‍ ഇനി ഒരു ആനക്ക് അപകടകം പറ്റുന്നു എന്നിരിക്കട്ടെ, ആനയെ സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ എന്താകും ചെയ്യുക? കൂടുതല്‍ ആലോചിക്കണ്ട, ആംബുലന്‍സ് സേവനം പ്രയോജനപ്പെടുത്തും അത്രതന്നെ. ആനക്ക് ആംബലന്‍സോ എന്ന് അതിശയപ്പെട്ടു പോകാം. കേരള സര്‍ക്കാറിന്റെ വനം വകുപ്പാണ് ഇത്തരം ഒരു സംവിധാനത്തിന് പിന്നില്‍. വയനാട് വന്യ ജീവി സങ്കേതത്തിലാണ് ആനകള്‍ക്കായി ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

image


പ്രത്യേക തരത്തിലുള്ള ലോറിയാണ് ഇതിന് തയ്യാറാക്കിയിരിക്കുന്നത്. പരിക്കേറ്റതും അവശതയുള്ളതുമായ ആനകളെ ചികിത്സക്കായി മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നതിനാണ് ആംബുലന്‍സ് സൗകര്യം പ്രധാനമായും ഉപയോഗിക്കുന്നത്. ഒപ്പം ആനകളെ മെരുക്കിയെടുക്കുന്നതിന് മറ്റ് ആനകളെ(കുങ്കി) കൊണ്ടുവരാനും വാഹനം പ്രയോജനപ്പെടുത്തും.

വാഹനം പൂര്‍ണമായും മൃഗ സൗഹൃദ രീതിയില്‍ സജ്ജീകരിച്ചിട്ടുള്ളതാണ്. ആനകള്‍ വാഹനത്തിനുള്ളില്‍ നടക്കാതെയും അനങ്ങാതെയുമിരിക്കാന്‍ തടികള്‍കൊണ്ട് കെട്ടി തിരിച്ചിട്ടുമുണ്ട്. മൃഗങ്ങള്‍ക്ക് ഭക്ഷണവും മരുന്നുകളും ശേഖരിച്ച് വയ്ക്കാനുള്ള സംവിധാനങ്ങളും വഹനത്തിലുണ്ട്. മൃഗങ്ങളെ വനത്തില്‍നിന്ന് പുറത്തേക്ക് കൊണ്ടുവരാന്‍ മനുഷ്യര്‍ നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.

മനുഷ്യവാസമുള്ള സ്ഥലങ്ങളില്‍ ആക്രമണമുണ്ടാക്കുന്ന ആനകളെ മെരുക്കിയെടുക്കാന പരിശീലനം ലഭിച്ച ആനകളെ വാഹനത്തില്‍ എത്തിക്കുക ഏറെ എളുപ്പമാണ്. നീലഗിരി ബയോസ്ഫിയറിന്റെ ഭാഗമായി വയനാട് വന്യജീവി സങ്കേതം, തമിഴ്‌നാട്ടിലെ മധുമലൈ വൈല്‍ഡ് ലൈഫ് സാങ്ച്വറി, കര്‍ണാടകയിലെ ബന്ദിപൂര്‍, നഗരഹോള്‍ നാഷണല്‍ പാര്‍ക്ക് എന്നിവിടങ്ങളിലേക്കും ഇത് വ്യാപിച്ചിട്ടുണ്ട്. പശ്ചിമഘട്ടം ഉള്‍പ്പെട്ടിട്ടുള്ള ഈ മേഖലയില്‍ 45 തരം സസ്തനികളെയാണ് കണ്ടെത്തിയിട്ടുള്ളത്. 203 ഇനങ്ങളിലുള്ള പക്ഷികളില്‍ പത്തെണ്ണം പ്രത്യേക സ്ഥലങ്ങളില്‍മാത്രം കണ്ടുവരുന്നവയാണ്. വംശനാശ ഭീഷണി നേരിടുന്നവ ഉള്‍പ്പെടെ ഇതിലുണ്ട്.

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags