എഡിറ്റീസ്
Malayalam

സ്‌കൂളുകളിലേക്ക് ഐസിടി ഉപകരണങ്ങള്‍ വാങ്ങുന്നതിന് മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു

31st May 2017
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുളള സ്‌കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ഐസിടി ഹാര്‍ഡ്‌വെയര്‍, സര്‍ക്കാരിന്റെയും എം.പി/എം.എല്‍.എ, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉള്‍പ്പെടെ ഫണ്ട് ഉപയോഗിച്ച് വാങ്ങുന്നതിനുളള മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവായി. 

image


ഇത്തരം ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ഉണ്ടായിരിക്കേണ്ട മിനിമം സ്‌പെസിഫിക്കേഷന്‍, ഈടാക്കാവുന്ന പരമാവധി തുക, വില്പനാനന്തര സേവന വ്യവസ്ഥകള്‍ എന്നിവ നിഷ്‌കര്‍ഷിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളാണ് പുറത്തിറക്കിയത്. 2016 നവംബറില്‍ ലാപ്‌ടോപ്, മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, ഡെസ്‌ക്ടോപ് എന്നീ ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മൂന്ന് കെവിഎ യു.പി.എസ്, വൈറ്റ് ബോര്‍ഡ്, യു.എസ്.ബി സ്പീക്കര്‍, പ്രോജക്ടര്‍ മൗണ്ടിംഗ് കിറ്റ് എന്നിവ ഉള്‍പ്പെടുത്തി മാര്‍ഗനിര്‍ദ്ദേശം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ചത്. സ്‌കൂളുകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നല്‍കുന്ന എല്ലാ ഉപകരണങ്ങള്‍ക്കും ചുരുങ്ങിയത് അഞ്ച് വര്‍ഷം വാറണ്ടി ഉറപ്പാക്കണമെന്നും ഈ ഇനങ്ങള്‍ക്ക് പ്രത്യേകം ഇന്‍സ്റ്റലേഷന്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തുടങ്ങി പ്രത്യേകം ചാര്‍ജ്ജുകള്‍ ഈടാക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ www.education.kerala.gov.in, www.itschool.gov.in സൈറ്റുകളില്‍ ലഭിക്കും. 

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags

Latest Stories

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക