എഡിറ്റീസ്
Malayalam

റിട്ടയര്‍മെന്റ് മുതല്‍ റിഫയര്‍മെന്റ് വരെ: സംരംഭങ്ങള്‍ എന്തിന് മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രാധാന്യം നല്‍കുന്നു?

TEAM YS MALAYALAM
22nd Feb 2016
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share


ഒരു രാജ്യം മറ്റുള്ളവര്‍ക്ക് മുന്നില്‍ അംഗീകരിക്കപ്പെടുന്നത് രാജ്യത്തെ പ്രായമായവര്‍ക്ക് ലഭിക്കുന്ന അംഗീകാരങ്ങളിലൂടെയാണ്. എന്നാല്‍ മിക്ക കമ്പനികളും എടുത്തുകാണിക്കുന്നത് ചെറുപ്പക്കാരുടെ കഴിവുകളെ മാത്രമാണ്. മുതിര്‍ന്ന പൗരന്മാരില്‍ വലിയൊരു വിഭാഗവും തഴയപ്പെടുന്നു. പുതിയ വാര്‍ത്തകളും ലീഡര്‍ഷിപ്പ് സമ്മിറ്റും ടാലന്റ് ഹണ്ടുമെല്ലാം ചെറുപ്പക്കാരായ വ്യവസായികളെയും കുട്ടികളെയും ചെറുപ്പക്കാരായ നേതാക്കന്മാരെയും കുറിച്ചാണ്. കുറ്റങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും സുരക്ഷിതത്വങ്ങളുമെല്ലാം പറഞ്ഞ് മുതിര്‍ന്നവരെ തരംതാഴ്ത്തുന്നു. ഇന്ത്യ ചെറുപ്പക്കാരുടെ രാജ്യമാണെങ്കിലും ഇന്ത്യയുടെ ജനസംഖ്യാ വളര്‍ച്ചയുടെ ഇരട്ടിയാണ് പ്രായമായവരുടെ നിരക്ക്. മാത്രമല്ല 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ എണ്ണം 2050 ആകുമ്പോഴേക്കും ഇന്ത്യയുടെ ജനസംഖ്യാ വളര്‍ച്ചാ നിരക്കിന്റെ അഞ്ചില്‍ ഒരു ഭാഗമായി മാറും. ഇത് 2010ല്‍ എട്ട് ആയിരുന്നു. ഇത്തരത്തില്‍ മുതിര്‍ന്ന ആളുകളെ എന്തിന് തഴയുന്നു എന്നതിനെക്കുറിച്ച് നാം ആലോചിക്കണം.

image


ഇന്ത്യയിലെ മുതിര്‍ന്നവരുടെ യാത്രയില്‍ വളരെയധികം പ്രതിഫലിക്കുന്ന മാറ്റത്തിന്റെ ഒരു മുഖമാണ് ബോളിവുഡ് മാ. മറ്റുള്ളവരെ ആശ്രയിക്കുന്ന ദുഖിതയായ നിരൂപ റോയില്‍നിന്ന് വികൃതിയായ കിരണ്‍ ഖേറിലേക്ക്

* 84 വയസുള്ള യാമിനി മസുംദര്‍ എന്ന വീട്ടമ്മ തന്റെ 68ാം വയസില്‍ സ്വന്തമായി ഒരു ഡ്രൈക്ലീന്‍ സംരംഭം തുടങ്ങി. ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ഒരു കാലത്തിന് ശേഷം വിരമിക്കേണ്ടി വരും. പല ആഘാതങ്ങളും നേരിടേണ്ടതായിവരും. പ്രായമുള്ളവര്‍ എന്ന വിഭാഗത്തിലേക്ക് മുതിര്‍ന്ന ആളുകളെ മുദ്രകുത്തപ്പെടും. അങ്ങനെയുള്ളവരോട് യാമിനിയുടെ പ്രതികരണം താന്‍ വയസാകുമ്പോള്‍ നടക്കാന്‍ ഊന്നുവടി ഉപയോഗിക്കും എന്നാണ്.

* 61 വയസുള്ള ദീപക് അംബാല്‍ 58ാം വയസില്‍ എയര്‍ ഇന്ത്യയില്‍നിന്ന് വിരമിച്ചശേഷം തനിക്ക് പ്രിയപ്പെട്ട ബൈക്കിംഗിലേക്ക് പോയി. 72 ദിവസം രാജ്യത്തുടനീളം ബൈക്കിലൂടെയുള്ള ഒരു താണ്ടല്‍ തന്റെ സുഹൃത്തിനൊപ്പം പൂര്‍ത്തിയാക്കി. വഴിയിലുടനീളം തന്റെ ഹൈപ്പര്‍ ടെന്‍ഷനേയും ഡയബറ്റികിനെയുമെല്ലാം കൈകാര്യം ചെയ്ത് മുംബൈ, ലഡാക്, നോര്‍ത്ത് ഈസ്റ്റ്, ഒറീസ എന്നിവിടങ്ങളിലൂടെ ഒരു യാത്ര. തന്റെ ജീവിതത്തിലെ ആ 72 ദിനങ്ങള്‍ മറ്റൊന്നിന് വേണ്ടിയും തനിക്ക് നല്‍കാനാകില്ലെന്ന് സന്തോഷത്തോടെ അദ്ദേഹം പറയുന്നു.

* 71 വയസായ സീനമ്മ ഒരു വിധവയും ബംഗലൂരുവിലുള്ള എല്‍ഡേഴ്‌സ് ഫെസിലിറ്റിയിലെ താമസക്കാരിയുമാണ്. 56ാമത്തെ വയസില്‍ അവര്‍ പ്രൊഫഷണല്‍ കായിക രംഗത്ത്, പ്രത്യേകിച്ചും ട്രാക്ക് ഇവന്റുകളില്‍ പങ്കെടുക്കാന്‍ തുടങ്ങി. കായിക മേഖല അവര്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്നു നല്‍കി. ചെറുപ്പാക്കാര്‍ക്ക് ഉപദേശം നല്‍കാനും പുതിയ സുഹൃത്തുക്കളെ കണ്ടെത്താനുമെല്ലാം സാധിച്ചു. 2015 മാര്‍ച്ചില്‍ റോഹ്തകില്‍ നടന്ന 35ാമത് മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിലെ സ്വര്‍ണ മെഡല്‍ ജേതാവാണ്.

* 79 വയസായ മുബൈക്കാരിയായ സുശീല തന്റെ പി എച്ച് ഡിക്ക് വേണ്ടി മുബൈ സര്‍വകലാശാലക്ക് പ്രബന്ധം സമര്‍പ്പിച്ചത് അതിന്റെ അവസാന ഘട്ടത്തിലാണ്. 1953ലെ കേരള സര്‍വകലാശാല ടോപ്പര്‍ ആയിരുന്നു ഇവര്‍

ഈ സംഭവങ്ങളെ ആസ്പദമാക്കി പറയുകയാണെങ്കില്‍ മെട്രോ നഗരങ്ങളില്‍ താമസിക്കുന്ന 68 ശതമാനത്തോളം ആളുകളും തങ്ങളുടെ സ്വന്തം നിലയിലാണ് ജീവിക്കുന്നത്. പലരുടെയും മക്കള്‍ വിദേശ രാജ്യങ്ങളിലോ മറ്റ് സ്ഥലങ്ങളിലോ ജോലിയിലാകാം. രക്ഷകര്‍ത്താക്കള്‍ക്കൊപ്പം താമസിച്ചാല്‍ തന്നെയും അവരുടെ ജോലിത്തിരക്കും കുടുംബകാര്യങ്ങളും വ്യക്തി താല്‍പര്യങ്ങളുമെല്ലാം കഴിഞ്ഞ് വളരെ കുറച്ച് സമയമാകും മാതാപിതാക്കള്‍ക്കൊപ്പം ചിലവിടുന്നത്.മുതിര്‍ന്ന ആളുകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ഒരു ജീവിത രീതിയുണ്ട്.

മുതിര്‍ന്ന തലമുറ അവരുടെ ഭൂരിഭാഗം പേരുടെയും തൊഴില്‍ ജീവിതത്തില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചിട്ടില്ല. എന്നാല്‍ ഇന്ന് ഓരോ മാസവും രണ്ട് മില്യനില്‍ കൂടുതല്‍ മുതിര്‍ന്നവര്‍ ഫേസ് ബുക്കില്‍ പ്രവര്‍ത്തനക്ഷമരാണ്. വാട്‌സ് ആപ്പും ഇക്കൂട്ടര്‍ക്കിടയില്‍ വളരെ പ്രചാരമേറിയതാണ്. ഇത് അവരുടെ സ്‌കൂള്‍, കോളജ്, ജോലി സ്ഥലങ്ങളിലുള്ള സുഹൃത്തുക്കളുമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്നു. അവര്‍ ഒരിക്കലും സമയം കൊല്ലുന്നതിന് ശ്രമിക്കുകയല്ല മറിച്ച് ഓരോ കാര്യത്തിലും അവരുടേതായ വ്യക്തമായ കാഴ്ചപ്പാടുകളും മറ്റുള്ളവരെ ശ്രദ്ധിക്കുന്നതിനും അഭിനന്ദിക്കാനുമെല്ലാം ഇഷ്ടപ്പെടുന്നവരാണ്.

image


ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ആയാലും സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് വാട്‌സ് ആപ്പില്‍കൂടി ചാറ്റ് ചെയ്യുന്നതായാലും ലോകം മുഴുവന്‍ പരന്നു കിടക്കുന്ന കുടുംബാംഗങ്ങളുമായി സ്‌കൈപ്പില്‍ കോള്‍ ചെയ്യുന്നതായാലും ഇന്ത്യയിലെ മുതിര്‍ന്ന ആളുകള്‍ ചെറുപ്പക്കാര്‍ ഉപയോഗിക്കുന്ന എല്ലാ സൗകര്യങ്ങളും പ്രയോജനപ്പടുത്തുന്നുണ്ട്.

മറ്റേതൊരു ഉപഭോക്താവിനെ പോലെയും അറിയാനും കാണാനും കേള്‍ക്കാനുമെല്ലാം ഇവരും ആഗ്രഹിക്കുന്നു. അവര്‍ക്ക് അവരുടേതായ ആവശ്യങ്ങള്‍, ആരോഗ്യ പരിപാലനം, സാമ്പത്തിക കാര്യങ്ങള്‍, സാങ്കേതിക, ജീവിതരീതി അങ്ങനെ എല്ലാ മേഖലകളിലും നമുക്ക് കാണാനാകും.

മറ്റേതൊരു വിഭാഗത്തെയും പോലെ ഇവിടെയും ജീവിതത്തിന്റെ ആവാസ വ്യവസ്ഥയെയും ജീവിത രീതിയെയും വെച്ചുള്ള ഒരു ചെറിയ വിഭാഗം ഉണ്ട്. മുതിര്‍ന്നവരെ വളരെ ബുദ്ധിമുട്ടേറിയ ഉപഭോക്താക്കളായാണ് കണക്കാക്കപ്പെടുന്നത്. അവര്‍ മൂല്യങ്ങളില്‍ വളരെയേറെ ശ്രദ്ധിക്കുന്നവരും തീരുമാനമെടുക്കാന്‍ സമയമെടുക്കുന്നവരുമാണ്. സാമ്പത്തിക നിയന്ത്രണങ്ങള്‍ വച്ചാകും അവര്‍ മിക്കപ്പോഴും ചിലവാക്കുന്നത്. 

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags