എഡിറ്റീസ്
Malayalam

കായികമത്സരങ്ങളില്‍ വിജയിച്ച മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികള്‍ക്ക് പാരിതോഷികം

TEAM YS MALAYALAM
31st May 2017
 • Share Icon
 • Facebook Icon
 • Twitter Icon
 • LinkedIn Icon
 • Reddit Icon
 • WhatsApp Icon
Share on

മത്സ്യത്തൊഴിലാളികളുടെ മക്കളില്‍ 2016-17 അധ്യയന വര്‍ഷം കായിക മത്സരങ്ങളില്‍ പ്രശസ്ത വിജയം നേടിയവര്‍ക്ക് പാരിതോഷികം നല്‍കും. ദേശീയതലത്തിലും സംസ്ഥാനതലത്തിലും നടക്കുന്ന വ്യക്തിഗത/ഗ്രൂപ്പ് കായിക മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിക്കുന്ന മത്സ്യബോര്‍ഡില്‍ അംഗത്വമുള്ള മത്സ്യത്തൊഴിലാളികളുടെ മക്കളായ വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികള്‍ക്ക് മത്സ്യബോര്‍ഡില്‍ നിന്നും പ്രത്യേക ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും.

image


 ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 10,000/രൂപ, രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 8000/-രൂപ, മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 5,000/-രൂപ.ദേശീയ മത്സരങ്ങളില്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നവര്‍ക്ക് 5000/രൂപ വീതവും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 8,000/-രൂപ, രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 5000/-രൂപ, മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 3,000/- രൂപ വീതവും സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 5000/- രൂപയും, രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 3000/- രൂപയും, മൂന്നാംസ്ഥാനം നേടുന്നവര്‍ക്ക് 2,000/- രൂപയും. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 3,000/- രൂപയും, രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 2,000/- രൂപയും, മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 1,000/- രൂപയുമാണ് പുരസ്‌കാരം ഒരാള്‍ ഒന്നില്‍ കൂടുതല്‍ ക്യാഷ് അവാര്‍ഡുകള്‍ക്ക് യോഗ്യത നേടിയാലും, ഏറ്റവും ഉയര്‍ന്ന ക്യാഷ് അവാര്‍ഡിനു മാത്രമേ പരിഗണിക്കുകയുള്ളു. അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റിന്റെ മത്സ്യബോര്‍ഡ് ഫിഷറീസ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, മത്സ്യത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന പാസ്ബുക്ക്, വിഹിതമടച്ച പേജിന്റെ കോപ്പി, വിദ്യാര്‍ത്ഥിയാണെങ്കില്‍ പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഫിസറീസ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 15 വൈകിട്ട് നാലുമണി. 

 • Share Icon
 • Facebook Icon
 • Twitter Icon
 • LinkedIn Icon
 • Reddit Icon
 • WhatsApp Icon
Share on
Report an issue
Authors

Related Tags