സെക്‌സ് ട്രാഫിക്കിംഗില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീകള്‍ക്ക് പുതുജീവന്‍ നല്‍കി 'ടൊഫു'

സെക്‌സ് ട്രാഫിക്കിംഗില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീകള്‍ക്ക് പുതുജീവന്‍ നല്‍കി 'ടൊഫു'

Saturday January 23, 2016,

4 min Read

ടൊഫു(ToFU Threads of Freedom & U) എന്ന ബാംഗ്ലൂര്‍ ആസ്ഥാനമായ ഒരു സാമൂഹിക സംരഭവും പ്രമുഖ വസ്ത്ര ബ്രാന്‍ഡുമാണ്. ലൈംഗിക വ്യാപാരത്തില്‍ നിന്ന് രക്ഷപ്പെടുത്തിയെടുത്തവര്‍ക്ക് തിരിച്ച് ജീവിതത്തിലേക്ക് മടങ്ങാനും ആത്മാഭിമാനത്തോടെ ജോലി ചെയ്തു ജീവിക്കാനുമുള്ള അവസരമാണ് തോഫു ഒരുക്കുന്നത്.തോഫു നടത്തുന്ന വസ്ത്ര ബ്രാന്‍ഡിനായി വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് ഒരു നിശ്ചിത അളവിലുള്ള ഓര്‍ഡര്‍ സ്ഥിരമായി തോഫു നല്‍കുന്നു. അതിനു പകരമായി ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവര്‍ ജോലി നല്‍കും.

image


സാമൂഹ്യ സേവനവും മറ്റും നടത്തുന്ന സംഘടനയാണ് ടൊഫ്(ToF). ടൊഫു(ToFU) എന്നത് ഒരു വസ്ത്ര ബ്രാന്‍ഡും. സര്‍ക്കാര്‍ ഏജന്‍സികള്‍, ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന രക്ഷ സംഘടനകള്‍ എന്നിവരോടൊക്കെയായി പ്രവര്‍ത്തിക്കുന്ന ഈ സംഘടന ലൈംഗിക വ്യാപാരത്തില്‍ നിന്ന് രക്ഷപ്പെട്ടെത്തിയവര്‍ക്ക് ജോലിയിലെ പരിശീലനം, തൊഴില്‍, കൗണ്‍സിലിംഗ് എന്നീ കാര്യങ്ങളില്‍ അവബോധം നല്‍കി പുതിയൊരു ജീവിതം നല്‍കാന്‍ സഹായകരമാകും.

പ്രിതം രാജ, സൗമില്‍ സുരാന, ആദര്‍ശ് നുന്‍ഗൂര്‍ എന്നിങ്ങനെ 27കാരായ മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ചേര്‍ന്നാണ് ഈ സംഘടന ആരംഭിച്ചത്. ഒമാനിലാണ് പ്രിതം ജനിച്ചു വളര്‍ന്നത്. കോളേജ് പഠന കാലത്ത് തന്നെ സ്ത്രീയുടെ അവകാശ സംരക്ഷണത്തിന് പ്രിതം പ്രവര്‍ത്തിച്ചിരുന്നു. 'പല സംഘടനകളിലും ഞാന്‍ പ്രവര്‍ത്തിച്ചു. ഒരിക്കല്‍ ഒരു സ്ത്രീ അവരെപ്പറ്റി പറഞ്ഞ കഥ കേട്ട് ഞാന്‍ ഞെട്ടിപ്പോയി. ഒരു പന്തയത്തില്‍ തോറ്റത് കൊണ്ട് അവരുടെ ഭര്‍ത്താവ് അവരെ അയാളുടെ ഒരു കൂട്ടുകാരനൊപ്പം ഒരു രാത്രി ഉറങ്ങാന്‍ നിര്‍ബന്ധിച്ചു എന്ന്. സ്ത്രീകളുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളെക്കുറിച്ചും ഞാന്‍ പഠിക്കാന്‍ തുടങ്ങി.'

അമേരിക്കയില്‍ ഒരു പ്രിതം അത് ഉപേക്ഷിച്ചാണ് തനിക്ക് പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള മേഖലയിലേക്ക് വന്നത്. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയായ സുനിത കൃഷ്ണനുമായി തന്റെ ആശയങ്ങള്‍ പങ്ക് വയ്ക്കാന്‍ കഴിഞ്ഞതിനെക്കുറിച്ചും പ്രിതം പറയുന്നു. തങ്ങള്‍ നേരിട്ട പ്രധാന പ്രശ്‌നം ഇത്തരം കുരുക്കുകളില്‍ നിന്ന് രക്ഷപ്പെടുത്തിയെടുത്തവരെ പുനരധിവസിപ്പിക്കാന്‍ പറ്റിയ സംവിധാനങ്ങള്‍ ഇല്ലായിരുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി പ്രിതമും സുഹൃത്തുക്കളായ സൗമിലും ആദര്‍ശും ചേര്‍ന്നാണ് ടൊഫുവിനു രൂപം നല്‍കിയത്. ദി ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് ബിരുദവും അറ്റ്‌ലാന്റയിലെ ഇന്‍ഡസ്ട്രിയല്‍ എഞ്ചിനിയറിംഗ് ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ആളാണ് സൗമില്‍. ടൊഫുവിന്റെ പ്രധാനപ്പെട്ട ചുമതലകള്‍ വഹിക്കുന്നതും നോക്കിനടത്തുന്നതും ആദര്‍ശ് ആണ്.

ഇത്തരം കുരുക്കുകളില്‍ പെട്ട, പിന്നീട് മോചിപ്പിക്കപ്പെട്ട പെണ്‍കുട്ടികളില്‍ പലരും തിരികെ കുടുംബത്തിലേക്ക് പോകാന്‍ താത്പര്യപ്പെടില്ല. അതിന്റെ പ്രധാന കാരണം ഒരുപാട് കേസുകളില്‍ അവരുടെ കുടുംബം തന്നെയാകും അവരെ ഈ കുരുക്കിലേക്ക് കൊണ്ട് ചെന്ന് ഇട്ടത്. ആദ്യമൊക്കെ പല കമ്പനികളും ഇവരെ ജോലിയില്‍ എടുക്കാന്‍ തന്നെ മടിക്കും. അപ്പോള്‍ പല പെണ്‍കുട്ടികളും അവരെ പുനരധിവസിപ്പിച്ച സ്ഥലത്ത് തന്നെ തങ്ങളുടെ ജീവിതം ജീവിച്ചു തീര്‍ക്കും. അത് അവരെ മാനസികമായി തകര്‍ക്കും. പിന്നീട് ആ ദു:സ്വപ്നങ്ങളില്‍ നിന്ന് പുറത്ത് വരിക തന്നെ അസാധ്യമാകും.' പ്രിതം പറയുന്നു.

image


ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായാണ് ടൊഫു ആരംഭിച്ചത്. ഇവരുടെ ആശയങ്ങള്‍ വളരെ പുതുതായിരുന്നു. പല ടെക്സ്റ്റയില്‍ ഷോപ്പുകളില്‍ പോയി ഇവര്‍ പറഞ്ഞു, 'ഞങ്ങള്‍ നിങ്ങള്‍ക്ക് ഒരു നിശ്ചിത അളവിലെ ഓര്‍ഡറുകള്‍ നല്‍കാം. അതിനു പകരമായി ഞങ്ങളുടെ ഗുണഭോക്താക്കള്‍ക്ക് നിങ്ങള്‍ ജോലി നല്‍കുക.' ഇത് ഒരു പരസ്പര വിജയത്തിന്റെ ഫോര്‍മുലയായി മാറി.

തങ്ങളുടെ പാര്‍ട്ട്ണര്‍മാരായ ഉത്പാദകര്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്നതിനായി ടൊഫു അവരില്‍ നിന്ന് നേരിട്ട് സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങി. ഇതിലൂടെ തങ്ങളുടെ ആശ്രിതര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ജീവിതം നല്‍കാന്‍ ടൊഫുവിന് കഴിഞ്ഞു. ഈ വാങ്ങുന്ന തുണിത്തരങ്ങള്‍ ടൊഫു മറ്റു കമ്പനികള്‍ക്കും ബ്രാന്‍ഡുകള്‍ക്കും നല്‍കിത്തുടങ്ങി.

ജീവിതം കൈപ്പിടിയിലൊതുക്കുവാനായി ഒരു വരുമാനമാര്‍ഗം മാത്രമല്ല ടൊഫു അവരുടെ ആശ്രിതര്‍ക്ക് നല്‍കുന്നത്. ഇതിനൊപ്പം തന്നെ പരിശീലനം, താമസ സൗകര്യം, കൗണ്‍സിലിംഗ്, സാമ്പത്തിക സഹായം, ആരോഗ്യ സംരക്ഷണം എന്നിങ്ങനെ അവരുടെ മനസ്സും ശരീരവും പൂര്‍ണ്ണമായും നല്ല അവസ്ഥയിലേക്ക് എത്തുന്നത് വരെ ടൊഫു അവര്‍ക്കൊപ്പം നില്‍ക്കും.

മാര്‍ക്കറ്റില്‍ ടൊഫു രണ്ടു കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ആദ്യം അവര്‍ മറ്റു കമ്പനികള്‍ക്കും ബ്രാന്‍ഡുകള്‍ക്കും വേണ്ടി തുണിത്തരങ്ങള്‍ ഉണ്ടാക്കി നല്‍കും. രണ്ടാമത്തേത് അവര്‍ക്ക് അവരുടേതായ ഒരു ബ്രാന്‍ഡഡ് വസ്ത്ര ശൃംഖലയുണ്ട്. ഇതില്‍ നിന്നൊക്കെ ലഭിക്കുന്ന ലാഭം മുഴുവനായും പോകുന്നത് ഇവരുടെ സംഘടനയുടെ നടത്തിപ്പിന്റെ ചിലവിലേക്കാണ്. അങ്ങനെ ഇത് ഒരു സ്വയം വരുമാനം കണ്ടെത്തുന്ന ഒരു സംഘടനയായി മാറുന്നു.

ടൊഫുവിന്റെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന തത്വം എന്നത് സ്ഥിര വരുമാനമുള്ള ഒരു ജോലിയുണ്ടായാല്‍ തന്നെ പലരുടെയും പ്രശ്‌നങ്ങള്‍ പലതും മാറും എന്നാണ്. അത് കൊണ്ട് തന്നെ ഇവരുടെ ജോലി ഉറപ്പ് വരുത്താനായി ടൊഫു പല ഗാര്‍മന്റ്‌റ് ഫാക്ടറികള്‍, എന്‍ ജി ഒകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയൊക്കെയായി പല കരാറുകളില്‍ എര്‍പ്പെട്ടിട്ടുണ്ട്.

image


നിലവില്‍ ഇന്ത്യ ഒട്ടുക്കാകെ 14 ഫാക്ടറികളുള്ള ഒരു കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അതിനൊപ്പം തന്നെ ചില മുന് നിര ബ്രാന്‍ഡുകളും കമ്പനികളുമായുമൊക്കെ ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇതിനൊപ്പം ഒരു മികച്ച ബ്രാന്‍ഡ് ആയി വിപണിയില്‍ രംഗപ്രവേശനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ടൊഫു.

ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സമൂഹത്തില്‍ നിന്ന് എന്തെല്ലാം വെല്ലുവിളികള്‍ നേരിടേണ്ടി വന്നു എന്ന് ചോദിച്ചാല്‍ പ്രിതം പറയും, ' ഇത്രയും പെണ്കുട്ടികളെ ഒരുമിച്ച് ഒരു വലിയ ഫാക്ടറിയില്‍ ജോലി ചെയ്യിപ്പിക്കാന്‍ ആത്മവിശ്വാസം ഒരുപാട് വേണ്ടി വരും. മറ്റുള്ളവരുടെ നെറ്റി ചുളിയാതെ ഇവരെ ജോലിയിലേക്ക് എത്തിക്കുന്നത് എങ്ങനെ?. എന്നാല്‍ അതിനായി ഇവരെ മാത്രം മാറ്റിനിര്‍ത്തി ജോലി ചെയ്യിപ്പിക്കാനും കഴിയില്ല. അങ്ങനെ ചെയ്താല്‍ നമ്മുടെ ഈ പ്രവര്‍ത്തനങ്ങള്‍ പ്രയോജനമില്ലാതെ പോകും. ഒടുവില്‍ ആ ഫാക്ടറി ഉടമസ്ഥനും എച്ച് ആറും മാത്രം

അറിയുന്ന തരത്തില്‍ ഒരു സിസ്റ്റം ഞങ്ങള്‍ സൃഷ്ടിച്ചെടുത്തു.'

ടൊഫുവിന്റെ ഇപ്പോഴത്തെ പദ്ധതി അതിന്റെ വികസനമാണ്. ഇത്തരം ചൂഷണങ്ങളില്‍ പെട്ട് പോകുന്ന പരമാവധി ആളുകളെ രക്ഷപ്പെടുത്തുക. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ നടന്ന ഒരു ക്രൗഡ് ഫണ്ടിംഗ് പ്രചാരണത്തിലൂടെ ടൊഫു നേടിയത് 25,000 ഡോളര്‍ ആണ്. ഇപ്പോള്‍ ആ തുക കൊണ്ട് അവര്‍ കര്‍ണാടകയിലെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുകയാണ്. ഇപ്പോള്‍ ടൊഫു കര്‍ണാടകയിലെ സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പ്, കര്‍ണാടക സര്‍ക്കാര്‍, അന്താരാഷ്ട്ര നീതി നിയുക്ത സംഘം, ഒപ്പം എന്‍ ജി ഒകളായ സ്‌നേഹ, വിദ്യാരണ്യ എന്നിവരുമായി ഒത്തു ചേര്‍ന്ന് പ്രവര്‍ത്തനം വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ്.

നാളിതു വരെ ടൊഫു 28 പെണ്‍കുട്ടികളെ വിജയകരമായി പുതിയ ജോലിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ടൊഫുവിന് ഇപ്പോള്‍ അവരുമായി പങ്കാളിത്തത്തിലുള്ള കമ്പനികളില്‍ 100 പെണ്‍കുട്ടികള്‍ക്ക് ജോലി നല്‍കാനുള്ള പ്രാപ്തിയുണ്ട്. 'വളര്‍ച്ചയാണ് തങ്ങളുടെ ലക്ഷ്യം. എല്ലാ വര്‍ഷവും രാജ്യത്ത് സെക്‌സ് ട്രാഫിക്കിംഗില്‍ നിന്ന് രക്ഷപ്പെടുന്നത് 30004000 പേര്‍ വരെയാണ്. അവരില്‍ എല്ലാ പേരിലേക്കും എത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.' പ്രിതം പറയുന്നു.

    Share on
    close