എഡിറ്റീസ്
Malayalam

കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈനാക്കി എക്‌സൈസ് വകുപ്പ്‌

TEAM YS MALAYALAM
29th Oct 2016
 • Share Icon
 • Facebook Icon
 • Twitter Icon
 • LinkedIn Icon
 • Reddit Icon
 • WhatsApp Icon
Share on

എക്‌സൈസ് വകുപ്പില്‍ കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈനാക്കി.സംസ്ഥാനത്തെ ഡിസ്റ്റിലറികളിലേക്കും മരുന്നുനിര്‍മ്മാണശാലകളിലേക്കും സ്പിരിറ്റ് ഇറക്കുമതിചെയ്യുന്നതിനുള്ള 'പെര്‍മിറ്റ്, നൊഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്' എന്നിവയുടെ വിതരണം ഓണ്‍ലൈനാക്കി. എക്‌സൈസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ വച്ചു നടന്ന ചടങ്ങില്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ് ഐ.പി.എസ്സ്. ഇതിന്റെ ഉത്ഘാടനം നിര്‍വഹിച്ചു.

image


ഇനി മുതല്‍ അപേക്ഷകര്‍ക്ക് അവരുടെ ഓഫീസിലിരുന്നു തന്നെ പെര്‍മിറ്റിന് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വര്‍ഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്ന വളരെ സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ് ഇതോടുകൂടി പൂര്‍ണ്ണമായും ഓണ്‍ലൈനാക്കിയത്. വിവിധയിനം മരുന്നുകളും, മദ്യവും നിര്‍മ്മിക്കുന്നതിനാവശ്യമായ Extra neutral alcohol, Rectified spirit, Grape spirit, High bouquet spirit, Matured malt spirit, Matured grape spirit, Vated malt spirit തുടങ്ങിയ വിവിധയിനം സ്പിരിറ്റുകള്‍ കൊണ്ടുവരുന്നതിനാവശ്യമായ പെര്‍മിറ്റുകളാണ് ഇതിലൂടെ ലഭിക്കുക. തന്മൂലം അപേക്ഷകര്‍ക്ക് കാലതാമസം കൂടാതെ സേവനം ലഭിക്കുന്നതാണ്. 

കേരളത്തില്‍ നിലവില്‍ സ്പിരിറ്റ് ഉത്പാദിപ്പിക്കുന്ന ഡിസ്റ്റിലറികള്‍ ഇല്ലാത്തതിനാല്‍ മരുന്നു നിര്‍മ്മാണത്തിനും, മദ്യനിര്‍മ്മാണത്തിനും അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് സ്പിരിറ്റ് കൊണ്ടുവരുന്നത്. പ്രതിവര്‍ഷം 2 കോടി ലിറ്ററോളം സ്പിരിറ്റ് ഇത്തരത്തില്‍ സംസ്ഥാനത്തേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. സേവനങ്ങള്‍ ഓണ്‍ലൈനാക്കിയതു മൂലം നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യമാവുകയും, വകുപ്പിന്റെ കാര്യക്ഷമത വര്‍ധിക്കുകയും, ജീവനക്കാരുടെ ജോലിഭാരം കുറയുകയും ചെയ്തിട്ടുണ്ട്.

image


എക്‌സൈസ് വകുപ്പില്‍ സേവനാവകാശനിയമത്തില്‍ ഉള്‍പ്പെട്ട 22 സേവനങ്ങളില്‍ ഇതിനകം 16 എണ്ണം ഓണ്‍ലൈനാക്കിയിട്ടുണ്ട്. ശേഷിച്ച 6 സേവനങ്ങള്‍ ഉടനെ തന്നെ ഓണ്‍ലൈനാക്കുന്നതാണെന്ന് എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. ചടങ്ങില്‍ അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ എ.വിജയന്‍.ഐ.പി.എസ്സ്, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍മാരാസര്‍വ്വശ്രീ. കെ.എ.ജോസഫ്, അജിത്‌ലാല്‍, ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ശ്രീ. കെ. സുരേഷ് ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.

 • Share Icon
 • Facebook Icon
 • Twitter Icon
 • LinkedIn Icon
 • Reddit Icon
 • WhatsApp Icon
Share on
Report an issue
Authors

Related Tags