എഡിറ്റീസ്
Malayalam

സുരക്ഷാ വിഷയങ്ങളില്‍ സംസ്ഥാന പോലീസിന്റെ ഇടപെടല്‍ ഫലപ്രദം: കേന്ദ്ര ആഭ്യന്തര സഹമന്ത്രി

TEAM YS MALAYALAM
21st Jul 2017
Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share

സുരക്ഷാ വിഷയങ്ങളില്‍ സംസ്ഥാന പോലീസിന്റെ ഇടപെടല്‍ ഫലപ്രദമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ഗംഗാറാം അഹിര്‍ പറഞ്ഞു. തിരുവനന്തപുരത്തെത്തിയ അദ്ദേഹം സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി എന്നിവരുമായി ആഭ്യന്തര സുരക്ഷാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. 

image


കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചും പോലീസ് മേധാവിയുമായി ചര്‍ച്ച നടത്തി. തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും ചില ജില്ലകളിലും കേരളത്തിന്റെ അതിര്‍ത്തി മേഖലയിലും മാവോയിസ്റ്റ് പ്രവര്‍ത്തനം നടക്കുന്നുണ്ട്. ഇത് നിയന്ത്രണവിധേയമാണ്. കേരളത്തിലെ ജനമൈത്രി പോലീസ് സംവിധാനം ശ്രദ്ധേയമാണ്. യുവാക്കളെ നേര്‍വഴിക്ക് നയിക്കാന്‍ ഇത്തരം സംവിധാനം സഹായിക്കും. 600 കിലോമീറ്റര്‍ നീളമുള്ള കേരളത്തിന്റെ തീരമേഖലയില്‍ പഴുതടച്ച സുരക്ഷ ഒരുക്കേണ്ടത് സംബന്ധിച്ച് ചര്‍ച്ച നടത്തി. തീരസുരക്ഷയ്ക്ക് പോലീസിന് ആവശ്യമായ പട്രോളിംഗ് ബോട്ടുകള്‍, മറ്റു വാഹനങ്ങളും സൗകര്യങ്ങളും ഒരുക്കുന്നതിന് പോലീസിന്റെ ആധുനികവത്ക്കരണ ഫണ്ടില്‍ നിന്ന് പണം ഉപയോഗിക്കും. വ്യാജ നോട്ടുകളുടെ വരവ് കുറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്‍ രാജ്യവ്യാപകമായി വിവിധ മേഖലയില്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ ചര്‍ച്ച നടക്കുമെന്ന് മന്ത്രി പറഞ്ഞു. അസി. ഐ. ജി രാഹുല്‍ ആര്‍. നായര്‍, വനിതാ ബറ്റാലിയന്‍ മേധാവി ആര്‍. നിശാന്തിനി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. 

Add to
Shares
0
Comments
Share This
Add to
Shares
0
Comments
Share
Report an issue
Authors

Related Tags