പരിക്രമയുമായി ശുക്ല ബോസ്

9th Nov 2015
 • +0
Share on
close
 • +0
Share on
close
Share on
close

ഭാവി മനസില്‍ കണ്ട് തന്റെ സ്വപ്ന പദ്ധതിയിലുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ് ശുക്ല ബോസ്. 'പരിക്രമ' എന്നാണ് അവരുടെ സ്വപ്ന പദ്ധതിയുടെ പേര്. 'പരിക്രമ എന്നത് ഒരു സംസ്‌കൃത പദമാണ്. അതിന്റ ദേവനാഗരിയിലുള്ള പദമാണ് പരികര്‍'അ' മ എന്ന് ശുക്ല പറയുന്നു. ജാദവ് പൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് കംപാരിറ്റീവ് ലിറ്ററേച്ചറില്‍ ബിരുദാനന്തര ബിരുദം ഇവര്‍ നേടി. അതുകൊണ്ടുതന്നെ ഇത്രയും സൂക്ഷ്മമായ നിരീക്ഷണം നടത്തി എന്നതില്‍ അതിശയിക്കാനൊന്നുമില്ലെന്ന് ഒരു തമാശ രൂപത്തില്‍ അവര്‍ പറയുന്നു. പരിക്രമ ഫൗണ്ടേഷന്റെ സ്ഥാപകയും സി.ഇ.ഒയുമാണ് ശുക്ല. 'A life on equal terms' എന്നാണ് അതിന്റെ ആപ്തവാക്യം. ചേരി പ്രദേശത്തുള്ള ഏറ്റവും പാവപ്പെട്ട കുട്ടികള്‍ക്കും ഈ ലോകത്തുള്ള മികച്ച അവസരങ്ങള്‍ ലഭിക്കണം എന്നതാണ് ഈ ഫൗണ്ടേഷനിലൂടെ അവര്‍ ഉദ്ദേശിക്കുന്നത്. 12 വര്‍ഷം മുമ്പ് 165 വിദ്യാര്‍ഥികളുമായി നഗരത്തിലെ രാജേന്ദ്രനഗറില്‍ ഒരു സ്‌കള്‍ ആരംഭിച്ചു. ഇന്ന് ബാംഗ്ലൂരിലെ ജയനഗര്‍, സഹകര്‍നഗര്‍, കോരമംഗല, നന്ദിനി ലേഔട്ട് എന്നിവിടങ്ങളില്‍ 1700 വിദ്യാര്‍ഥികളുമായി 4 സ്‌കൂളുകള്‍ തുറന്നു.

image


സമീഹത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുക എന്നത് ശുക്ലയുടെ വളരെ വലിയ ആഗ്രഹമായിരുന്നു. ഇതിന് വേണ്ടിയുള്ള ചില നല്ലപാഠങ്ങള്‍ ചെറുപ്പം മുതലേ അവര്‍ പഠിച്ചുതുടങ്ങി. അച്ഛന്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ ആയിരുന്നു. അതുകൊണ്ടുതന്നെ ബംഗാളിലും ഡാര്‍ജിലിംഗിലുമാണ് അവര്‍ താമസിച്ചിരുന്നത്. ശുക്ലയുടെ അമ്മ ഒരു നല്ല വീട്ടമ്മയായിരുന്നു.

'ഞാന്‍ എന്റെ അച്ഛനമ്മമാരുടെ കണ്ണിലുണ്ണിയായിരുന്നു. 5 തവണ പ്രവസം അലസിപ്പോയതിന് ശേഷമാണ് അവര്‍ക്ക് ഞാനുണ്ടായത്. ഒന്നര വര്‍ഷം കഴിഞ്ഞ് എനിക്ക് ഒരു അനുജനെ കിട്ടി. എന്നിട്ടും ഞാന്‍ തന്നെയായിരുന്നു അവരുടെ മാനസപുത്രി. പെണ്‍കുട്ടി എന്ന നിലയില്‍ ഒരു തടസ്സവും എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. ഏറ്റവും നല്ല സ്ഥാപനങ്ങളിലാണ് ഞാന്‍ പഠിച്ചത്.' ശുക്ല പറയുന്നു. അവരുടെ അച്ഛന്‍ ചില നല്ല ശീലങ്ങളാണ് പകര്‍ന്ന് നല്‍കിയിട്ടുള്ളത്. ഒരു സത്യസന്ധമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലക്ക് വീട്ടുമുറ്റത്ത് കിടന്ന 7 ആഡംബര കാറുകള്‍ ഒരിക്കലും തന്റെ മക്കള്‍ക്ക് നല്‍കിയിരുന്നില്ല. ഒത് ഓഫീസ് കാര്യങ്ങള്‍ക്ക് മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഒതുകൊണ്ടുതന്നെ ശുക്ലക്ക് ഒരുനേരം ആറ് കിലോമീറ്റര്‍ വരെ നടക്കേണ്ടി വന്നിട്ടുണ്ട്.

'വളരെ ലളിതമായ ജീവിതമാണ് ഞങ്ങള്‍ നയിച്ചിരുന്നത്. അങ്ങനെയൊരു അന്തരീക്ഷം വളരെയധികം ഞാന്‍ ഇന്ന് ഈ നിലയില്‍ എത്തിയിന് വലിയൊരു ഘടകമാണ്.'ശുക്ല പറയുന്നു. വിദ്യാഭ്യാസം ഒരാളെ ശക്തനാക്കുന്നെന്ന് ശുക്ല വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ശുക്ല നല്ലൊരു വിദ്യാര്‍ഥിനിയായിരുന്നു. കൊല്‍ക്കത്തയിലെ കോളേജില്‍ ബോര്‍ഡിങ്ങലില്‍ നിന്നാണ് അവര്‍ പഠിച്ചത്. 'ഞാന്‍ സ്വതന്ത്രയായത് അവിടെ വച്ചാണ്' ചിരിച്ചുകൊണ്ട് അവര്‍ പറയുന്നു. 1976ല്‍ 19 വയസ്സുള്ളപ്പോഴാണ് വിവാഹം കഴിഞ്ഞത്. പിന്നീട് ഭൂട്ടാനിലേക്ക് മാറി. അവിടെയായിരുന്നു ഭര്‍ത്താവിന് ജോലി.

ആദ്യത്തെ സ്‌കൂള്‍

ശുക്ലയുടെ അധ്വാനം ആദ്യമായി തുടങ്ങിയത് ഭൂട്ടാനിലാണ്. അവിടെ ഇന്ത്യന്‍ ആര്‍മിയിലെ ജീവനക്കാരുടെ മക്കള്‍ക്ക് വേണ്ടി ഒരു സ്‌കൂള്‍ തുടങ്ങി. അത് വളരെ നല്ല അനുഭവമായിരുന്നു. അവരുടെ സിലസ് ഉണ്ടാക്കുന്നതിലും ദൈനംദിന കാര്യങ്ങളുമെല്ലാം ശുക്ലയുടെ മേല്‍നോട്ടത്തിലായിരുന്നു. അവിടത്തെ വെള്ളം അവര്‍ക്ക് അത്ര അനുയോജ്യമല്ലായിരുന്നു. അതിനാല്‍ അവര്‍ ഇന്ത്യയിലേക്ക് മടങ്ങി. പീന്നീടാണ് അവര്‍ മാസ്‌റ്റേഴ്‌സ് നേടിയത്. അതുകഴിഞ്ഞ് ഹോസ്പിറ്റാലിറ്റി സെക്ടറില്‍ പ്രവര്‍ത്തിച്ചു.ജോലിക്കൊപ്പം തന്നെ അവര്‍ സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ്ങല്‍ എം.ബി.എ പൂര്‍ത്തിയാക്കി.

വ്യവസായം ജീവിതം

കൊല്‍ക്കത്തിലെ ഒബ്‌റോയ് ഗ്രാന്റിലാണ് ശുക്ല തന്റെ വ്യവസായ ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് പതിയെ പതിയെ ഉയര്‍ച്ചയിലേക്ക് എത്തി. അവിടെ ഒരു വാര്‍ത്താക്കുറിപ്പ് ഒബ്‌റോയില്‍ ഇറക്കി. 'അത് അവിടെയുള്ള ജീവനക്കാരുടെ ഒഴിവുകള്‍ പുറത്തുകൊണ്ടുവരാന്‍ വേണ്ടിയായിരുന്നന്ന.' അവര്‍ പറയുന്നു. ഈ വാര്‍ത്താക്കുറിപ്പിന് നല്ല പ്രതികണമായിരുന്നു. അവിടുത്തെ ജീവനക്കാരുമായി വളരെ നല്ല ബന്ധമായിരുന്നു ശുക്ലക്ക്. കോളേജ് കാലം മുതല്‍ ഏഴ് വര്‍ഷം വരെ മദര് തെരേസയുമായി അവര്‍ പ്രവര്‍ത്തിച്ചു. ഇതിനിടെ നിര്‍മ്മല്‍ ഹൃദയ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് അധകൃതരായ ആള്‍ക്കാരുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. പിന്നീട് എല്ലാവരും ഉപേക്ഷിച്ച കുട്ടികള്‍ക്ക് വേണ്ടി ശിശുഭഴനില്‍ പ്രവര്‍ത്തിച്ചു.

image


 വ്യവസായ ജീവതത്തോടുള്ള വിടപറയല്‍

26 വര്‍ഷം നീണ്ട വിജയകരമായ വ്യവസായ ജീവിതം മതിയാക്കാന്‍ സമയമായതായി ശുക്ലക്ക് തോന്നി. 'എന്റെ വ്യവസായ ജീവതത്തിന്റെ ഏറ്റവും ഉയത്തിലായിരുന്നു ഞാന്‍. എന്നാല്‍ എന്തെങ്കിലും വ്യസ്തമായി ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് 2000 ത്തിലാണ് അവര്‍ അതിനോട് വിടപറഞ്ഞത്. പിന്നീട് ഒരു അന്താരാഷ്ട്ര എന്‍.ജി.ഒയുടെ ഇന്ത്യന്‍ ചാപ്റ്ററില്‍ നിന്ന് നേതൃത്വം നല്‍കി. ഈ എന്‍.ജി.ഒ പല രാജ്യങ്ങളിലായി പല പദ്ധതികള്‍ നടപ്പിലാക്കി. ഇന്ത്യന്‍ ചാപ്റ്ററില്‍ പദ്ധതിക്കായി ശുക്ല തിരഞ്ഞെടുത്തത് വിദ്യാഭ്യാസമാണ്.

2003ല്‍ പരിക്രമ തുടങ്ങി. വളരെ വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുത്തത്. തന്റെ പദ്ധതിയിലുള്ള വിശ്വാസം ഒന്നുകൊണ്ടുമാത്രമാണ് വെല്ലുവിളികളെ തരണം ചെയ്ത് വിജയംകൈവരിച്ചത്. ഈ പദ്ധതിയിലേക്ക് തന്റെ വ്യവസായികപരമായ അനുഭവങ്ങള്‍ അവര്‍ പകര്‍ത്തിയിരുന്നു. തന്റെ ലക്ഷയത്തിലേക്ക് എത്താന്‍ ഒരു ചെറിയ സമൂഹത്തിന് വളരെ നല്ലപിന്തുണയാണ് നല്‍കിയത്. കഠിനാധ്വാനം എന്തെങ്കിലും വ്യത്സതമായി ചെയ്യാനുള്ള മനസുമാണ് 'പരികക്രമ' യുടെ വിജയത്തിന്റെ അടിത്തറ. ഇതില്‍ അലുമ്‌നികളും ഴളരെയധികം സഹായിച്ചിട്ടുണ്ട്. പരിക്ര ഹ്യൂമാനിറ്റി ഫൗണ്ടേഷന്‍ ഇപ്പോള്‍ കോര്‍നെല്‍ സര്‍വകലാശാലയുടെയും ഐ.ഐ.എം.ബിയുടേയും ഒരു ചാപ്റ്ററായി മാറിക്കഴിഞ്ഞു.

ഇഷ്ടങ്ങള്‍

വായനയാണ് ശുക്ലക്ക് ഏറ്റവും ഇഷ്ടം. അവര്‍ ഇപ്പോള്‍ ക്ലമന്റല്‍ ഒഗില്‍വി സ്‌പെന്‍സര്‍ ചര്‍ച്ചിലിന്റെ ജീവചരിത്രം പൂര്‍ത്തിയാക്കി വരുകയാണ്. വിന്‍സ്റ്റല്‍ ചര്‍ച്ചിലിന്റെ ഭാര്യയാണ് ക്ലമന്റന്‍ ചര്‍ച്ചില്‍. ഈ ബുക്ക് എഴുതിയത് അവരുടെ മകളാണ്. ശുക്ലക്ക് പാചകവും വളരെ ഇഷ്ടമാണ്. അവരുടെ ഒരു ദിനം രാവിലെ 4.30ന് തുടങ്ങും. തന്റെ പ്രവര്‍ത്തനങ്ങളിലേക്ക് പോകുന്നതിന് മുമ്പ് കുടും ബത്തെയും ശ്രദ്ധിക്കാനാണ് ശുക്ല ശ്രമിക്കുന്നത്. ടി.വി സീരിയലുകളും ഇടക്ക് കാണാറുണ്ട്. അവരുടെ വീട്ടില്‍ 5 നായകളുണ്ട്. 4 സ്‌കൂളിനും ഒരോന്ന് വീതമുണ്ട്. മാത്രമല്ല ശുക്ലക്ക് ട്രക്കിംങ് വളരെ ഇഷടമാണ്.

റോള്‍ മോഡലുകള്‍

ശുക്ലക്ക് 3 റോള്‍ മോഡലുകളുണ്ട്. മദര്‍ തെരേസ, സര്‍ നിക്കോളാസ് വിന്റന്‍, ദലൈലാമ. 'ഇവരുടെ ലാളിത്യമാണ് എന്നെ ഏറെ ആകര്‍ഷിച്ചത്. അവരുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളാണ് അവരെ മഹാന്‍മാരാക്കിയത്.' അവര്‍ പറയുന്നു. ശുക്ലക്ക് വ്യക്തിപരമായ ഒരു സ്വപ്നമുണ്ട്. 20 വര്‍ഷം കഴിഞ്ഞ് രാവിലെ 8.15ന് ഒരു സ്‌കൂള്‍ അസംബ്ലിയിലേക്ക് പോകണം. 'ആ സ്‌കൂള്‍ നടത്തുന്നത്പരിക്രമയിലെ ഒരു വിദ്യാര്‍ത്ഥി ആയിരിക്കണം.' വിദ്യാര്‍ത്ഥികളും പ്രിയപ്പെട്ട 'അക്ക' പറയുന്നു.

Want to make your startup journey smooth? YS Education brings a comprehensive Funding and Startup Course. Learn from India's top investors and entrepreneurs. Click here to know more.

  • +0
  Share on
  close
  • +0
  Share on
  close
  Share on
  close

  Our Partner Events

  Hustle across India