എഡിറ്റീസ്
Malayalam

പിന്നാക്ക വിഭാഗകരകൗശല ശില്പികള്‍ക്ക് വായ്പാ പദ്ധതി

TEAM YS MALAYALAM
20th Jul 2017
 • Share Icon
 • Facebook Icon
 • Twitter Icon
 • LinkedIn Icon
 • Reddit Icon
 • WhatsApp Icon
Share on

പിന്നാക്ക സമുദായത്തില്‍പ്പെട്ട കരകൗശല ശില്പികള്‍ക്ക് സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷന്‍ ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ ധനസഹായത്താല്‍ നല്‍കുന്ന വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം.

image


 പ്രതിവര്‍ഷം ആറ് ശതമാനമാണ് പലിശ നിരക്ക്. അടവു കാലാവധി അഞ്ച് വര്‍ഷം. പിന്നാക്ക സമുദായത്തില്‍പ്പെട്ട കരകൗശല തൊഴിലാളികള്‍, വുഡ്‌ടെക്‌നോളജി യോഗ്യതയുളളവര്‍, ഫൈന്‍ ആര്‍ട്‌സ് ബിരുദധാരികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. വായ്പയോടൊപ്പം വിപണന സഹായം, ഇന്‍ഷുറന്‍സ്, ആവശ്യമായ പരിശീലനം എന്നിവ വായ്പയുടെ പ്രത്യേകതയാണ്. സര്‍ക്കാര്‍ ജീവനക്കാരന്റെയോ/വസ്തുവിന്റെയോ/കരകൗശല ഉത്പന്നത്തിന്റേയോ ഈടിന്മേല്‍ വ്യവസ്ഥകള്‍ക്കു വിധേയമായി വായ്പ അനുവദിക്കും. വിശദവിവരങ്ങള്‍ക്ക് തിരുവനന്തപുരത്ത് എസ്.എം.എസ്.എം ഇന്‍സ്റ്റിറ്റ്യൂട്ട് വളപ്പിലെ കരകൗശല വികസന കോര്‍പ്പറേഷന്റെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0471 2331358/3347100.

 • Share Icon
 • Facebook Icon
 • Twitter Icon
 • LinkedIn Icon
 • Reddit Icon
 • WhatsApp Icon
Share on
Report an issue
Authors

Related Tags