ഭാരത് ഭവനില്‍ 'നചികേതസ്' ചിത്രപ്രദര്‍ശനവും സംഗീത സദസ്സും

ഭാരത് ഭവനില്‍ 'നചികേതസ്' ചിത്രപ്രദര്‍ശനവും സംഗീത സദസ്സും

Tuesday January 31, 2017,

1 min Read

കേരള സര്‍ക്കാരിന്റെ സാംസ്‌ക്കാരിക വിനിമയ കേന്ദ്രമായ തിരുവനന്തപുരം, തൈക്കാട് ഭാരത് ഭവന്റെ ആഭിമുഖ്യത്തില്‍ ജനുവരി 30 തിങ്കളാഴ്ച വൈകുന്നേരം 5.30 ന് ആര്‍ട്ടിസ്റ്റ് കുമാരദാസിന്റെ 'നചികേതസ്' ചിത്രപരമ്പര പ്രദര്‍ശനവും കുമാരി കീര്‍ത്തന രമേശിന്റെ സംഗീത സന്ധ്യയും നടക്കും. പ്രശസ്ത സംഗീത നിരൂപകനും കവിയും പത്രപ്രവര്‍ത്തകനുമായ പി രവികുമാറിന്റെ 'നചികേതസ്' എന്ന കാവ്യത്തെ അവലംബിച്ച് ആര്‍ട്ടിസ്റ്റ് കുമാരദാസ് വരച്ച ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

image


മലയാള സാഹിത്യത്തില്‍ ഒരു കൃതിക്ക് പ്രതേ്യകിച്ച് കാവ്യത്തിന് മുഴുനീള ദൃശ്യഭാഷ്യം നല്‍കുന്നത് ആദ്യമാണ്. ഭാരത് ഭവന്‍ ആഡിറ്റോറിയത്തില്‍ തിങ്കളാഴ്ച വൈകുന്നേരം 5.30 ന് ആര്‍ട്ടിസ്റ്റ് കുമാരദാസ് അനുസ്മരണവും ചിത്രപ്രദര്‍ശന ഉദ്ഘാടനവും കാനായി കുഞ്ഞിരാമന്‍ നിര്‍വഹിക്കും. ഭാരത് ഭവന്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പി. ഗോപകുമാര്‍, ഡോ. മധു വാസുദേവ്,ഷിബു നടേശന്‍, രമേശ് ബാബു എന്നിവര്‍ പങ്കെടുക്കും.

6.30 മുതല്‍ കുമാരി കീര്‍ത്തന രമേശിന്റെ സംഗീത കച്ചേരി. വയലിന്‍: മുട്ടറ ബി.എന്‍.രവീന്ദ്രന്‍ (ആള്‍ ഇന്ത്യ റേഡിയോ). മൃദംഗം: നാഞ്ചില്‍ അരുള്‍ (ആള്‍ ഇന്ത്യ റേഡിയോ).ഘടം: തിരുവനന്തപുരം രാജേഷ്

'അശ്വത്ഥാമാവ്' എന്ന കുമാരദാസിന്റെ ചിത്രമാണ് ലോകത്തെ ഏറ്റവും നീളമേറിയ പെയിന്റിങായി ലിംകാ ബുക്‌സ് ഓഫ് റിക്കോര്‍ഡ്‌സില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ശ്രീ നാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി 'ബെര്‍ത്ത് ടു സമാധി' എന്ന പേരില്‍ അദ്ദേഹം വരച്ച ചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. കേരളത്തിനകത്തും പുറത്തും നിരവധി ക്ഷേത്രഗോപുരങ്ങളുടെ രൂപകല്പന നിര്‍വഹിച്ചുണ്ട് . ഇറ്റലിയിലെയും ഫ്രാന്‍സിലേയും ഗാലറികളില്‍ കുമാരദാസിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കലാനിലയത്തിന്റെ ചീഫ് ആര്‍ട്ടിസ്റ്റായിരുന്നു. മൂന്ന് ചലച്ചിത്രങ്ങളുടെ ആര്‍ട്ട് ഡയറക്ടര്‍ ആയിരുന്നു.

സംഗീത കച്ചേരി അവതരിപ്പിക്കുന്ന കുമാരി കീര്‍ത്തന രമേശ് പ്രൊഫസര്‍ പാറശാല. ബി. പൊന്നമ്മാളിന്റെയും ശ്രീ. മുഖത്തല ശിവജിയുടെയും ശിഷ്യയാണ്. കേന്ദ്ര സാംസ്‌ക്കാരിക വകുപ്പിന്റെ നാഷണല്‍ കള്‍ച്ചറല്‍ ടാലന്റ് സെര്‍ച്ച് സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് ജേതാവും സി.ബി.എസ്.ഇ സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയിയുമാണ്. ഭക്തിഗാന ആല്‍ബങ്ങളില്‍ പാടിയിട്ടുണ്ട്. കൊല്ലം എസ്.എന്‍.പബ്ലിക്ക് സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.