ഡോ അനില ജ്യോതി റെഡ്ഡി: പറക്കുന്നു ഫീനിക്‌സ് പക്ഷിയെ പോലെ

24th Jan 2016
 • +0
Share on
close
 • +0
Share on
close
Share on
close

തീയില്‍ കുരുത്താല്‍ വെയിലത്ത് വാടില്ല. ഈ പഴഞ്ചൊല്ല് നൂറു ശതമാനം സത്യമാണ് ജ്യോതി റെഡ്ഡിയുടെ കാര്യത്തില്‍.

ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ അവസരമാക്കി മാറ്റിയപ്പോള്‍ ഡോ അനില ജ്യോതി റെഡ്ഡി ആഗോള വ്യവ്യസായ രംഗത്ത് പുതിയ അദ്ധ്യായങ്ങള്‍ എഴുതിച്ചേര്‍ത്തു. 5 രൂപ ദിവസ കൂലിക്ക് ആന്ധ്ര പ്രദേശിലെ കുഗ്രാമത്തില്‍ പാടത്ത് പണിയെടുത്ത ജ്യോതി റെഡ്ഡി ഇന്ന് 15 മില്യണ്‍ ഡോളര്‍ വിറ്റു വരവുള്ള, അമേരിക്ക ആസ്ഥാനമായ ഐ ടി കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആണ്.

imageഒരിക്കലും തളരാത്ത മനോഭാവം, നിശ്ചയദാര്‍ഢ്യം, ആത്മവിശ്വാസം, ക്ഷമ എന്നിവയാണ് ജ്യോതി റെഡ്ഡിയെ അസമാനതയുള്ള ബിസിനസ്സുകാരിയായി മാറ്റുന്നത്. പഠിക്കാന്‍ ഉള്ള തീവ്ര ആഗ്രഹവും ജീവിതത്തില്‍ വിജയിക്കാന്‍ ഉള്ള ദാഹവുമാണ് ജ്യോതിയുടെ ജീവിതം എന്നെന്നേക്കുംമായി മാറ്റി മറിച്ചത്.


ജ്യോതിയുടെ ബാല്യകാലം ക്ലേശം നിറഞ്ഞതായിരുന്നു.

പാവപ്പെട്ട കുടുംബത്തിലെ അഞ്ചു മക്കളില്‍ രണ്ടാമതായി ജനനം. അമ്മയുടെ വാത്സല്യം ലഭിക്കാത്ത ബാല്യം. ദാരിദ്യ്രം കുട ചൂടി നിന്ന വീട്ടില്‍ നിന്നും അനാഥാലയത്തിലേക്ക്. പക്ഷെ ഈ കഷ്ടപ്പാടുകള്‍ ജ്യോതിയെ കൂടുതല്‍ ശക്തയാക്കി, നിര്‍ഭയമായ

image


വ്യക്തിത്വം വളര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. നല്ല ജീവിതം കെട്ടിപടുക്കണം എന്ന അതിയായ ആഗ്രഹം ജ്യോതിയുടെ മനസ്സില്‍ സദ മുഴങ്ങി. പത്താം ക്ലാസ്സില്‍ മികച്ച വിജയം നേടിയെങ്കിലും കൊടിയ ദാരിദ്യ്രം മൂലം പഠനം പാതി വഴിയില്‍ ബലി കഴിപ്പിക്കേണ്ടി വന്നു.


16 മത്തെ വയസ്സില്‍, ജ്യോതിയെ നിര്‍ബന്ധപൂര്‍വ്വം ഒരു അകന്ന ബന്ധുവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചു. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ രണ്ടു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. അപ്പോഴേക്കും വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായി തുടങ്ങി. കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്താന്‍ വേണ്ടി ജ്യോതി വീട്ടിലെ ജോലി തീര്‍ത്തതിനു ശേഷം തെലുങ്ക്‌നയുടെ വടക്കന്‍ പ്രദേശമായ വാറങ്കലിലെ പാടത്തു, അഞ്ചു വര്‍ഷത്തോളം, 5 രൂപ ദിവസ കൂലിക്ക് പണിയെടുത്തു. വളരെ ബുദ്ധിമുട്ട് അനുഭവിച്ച ഘട്ടങ്ങളില്‍ പോലും അവര്‍ വിശ്വാസം കൈവിട്ടില്ല; ഒരു ഒത്തുതീര്‍പ്പും ഇല്ല, ഒരു സാഹചര്യവും സ്ഥിരമല്ല, സാധ്യമല്ലാത്തതായി ഒന്നും ഇല്ല. ഈ വിശ്വാസം അവരെ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചു, മാത്രമല്ല, പുതിയ ഉയരങ്ങള്‍ കീഴടക്കാനും.

ഇന്ന് ജ്യോതി റെഡ്ഡി അമേരിക്ക ആസ്ഥാനമായ കീ സോഫ്റ്റ്‌വെയര്‍ സൊലിയുഷെന്‍സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആണ്. ഏകദേശം 63 തൊഴിലാളികള്‍ ഉള്ള ഈ സ്ഥാപനം പ്രധാനമായും വിസാ വിതരണം, കമ്പനികള്‍ക്ക് മനുഷ്യവിഭവശേഷി നല്‍കല്‍ എന്നീ മേഖലകള്‍ കൈകാര്യം ചെയുന്നു.

image
ജീവിക്കാനുള്ള പോരാട്ടം


ആദ്യ അവസരം നെഹ്‌റു യുവ കേന്ദ്രയുടെ രൂപത്തില്‍ അവതരിച്ചപ്പോള്‍ ജ്യോതി മറ്റൊന്നും ആലോചിച്ചില്ല. കേന്ദ്ര സര്‍ക്കാരിന്റെ യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതിയില്‍ സന്നദ്ധസേവകയായി. പകല്‍ യുവ കേന്ദ്രയുടെ മേല്‍നോട്ടം, രാത്രിയില്‍ പെട്ടികൊട്ട് തൈച്ചും അവര്‍ പണം സമ്പാദിച്ചു. ജോലിയോടെ ഒപ്പം പഠിത്തവും കൊണ്ട് പോകാന്‍ ജ്യോതി ആഗ്രഹിച്ചു. അങനെ ടൈപ്പിംഗ് പഠിച്ചു. 1994 ല്‍ ഡോ ബി ആര്‍ അംബേദ്കര്‍ ഓപ്പണ്‍ സര്‍വകലാശാലയില്‍ നിന്നും ഡിഗ്രി കരസ്ഥമാക്കി.

image
അതിന് ഇടയില്‍ മാസം 398 രൂപക്ക് അദ്ധ്യാപക ജോലിയില്‍ പ്രവേശിച്ചു. പക്ഷെ സ്‌കൂളില്‍ എത്താന്‍ രണ്ടു മണിക്കൂര്‍ യാത്ര വേണം. ആ മാസവേതനം കുടുംബം പുലരാന്‍ അപര്യാപ്തമായിരുന്നു. അങനെ ട്രെയിന്‍ യാത്രക്കിടെ സാരീ വില്‍ക്കാന്‍ തുടങ്ങി. 1997 ല്‍ കക്കടിയ സര്‍വകലാശാലയില്‍ നിന്നും മാസ്റ്റര്‍ ബിരുദം നേടി. അപ്പോഴേക്കും അദ്ധ്യാപക ജോലി സ്ഥിരമായി, നല്ല വേതനം ലഭിക്കാനും തുടങ്ങി. പക്ഷെ പരിശ്രമശാലിയായ

image


പക്ഷെ ജ്യോതിയുടെ ലക്ഷ്യം പുതിയ ചക്രവാളങ്ങള്‍ കീഴടക്കുക എന്നതായിരുന്നു.


അമേരിക്കന്‍ സ്വപനം വിധി മാറ്റുന്നു


1998 ല്‍ അമേരിക്കയില്‍ താമസമാക്കിയ കസിന്റെ വരവ് ജ്യോതിയുടെ മനസ്സില്‍ അമേരിക്കന്‍ സ്വപനം മൊട്ടിട്ടു. കമ്പ്യൂട്ടര്‍ പഠനം പെട്ടെന്ന് പൂര്‍ത്തിയാക്കി, 2000 ല്‍ കുട്ടികള്‍ക്ക് നല്ല ജീവിതം സമ്മാനിക്കാന്‍ അവര്‍ അമേരിക്കയിലേക്ക് പറന്നു. എത്തിപെട്ടത് വെല്ലുവിളികളുടെ നടുവിലേക്ക്. അവിടെയും അവര്‍ തളര്‍ന്നില്ല. ജീവിക്കാന്‍ വേണ്ടി പല ജോലികള്‍ ചെയ്തു. ആദ്യം ഒരു ഗ്യാസ് സ്റ്റേഷനില്‍ അറ്റന്‍ഡര്‍, സേല്‍സ് ഗേള്‍ പിന്നെ കുഞ്ഞുങ്ങളെ നോക്കുന്ന ജോലികള്‍ ചെയ്തു.

imageഭക്ഷണച്ചെലവ് നല്‍കി ഒരു ഗുജറാത്തി കുടുംബത്തോട് ഒപ്പം താമസിച്ചു. പിന്നെ സി. എസ് അമേരിക്ക എന്ന കമ്പനിയില്‍ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന ജോലി ചെയ്തു. വേറെ ഒരു കമ്പനിയില്‍ നിന്നും തൊഴില്‍ അവസരം കിട്ടിയെങ്കിലും, അധിക കാലം അവിടെ നില്‍ക്കാന്‍ കഴിഞ്ഞില്ല. ജീവിക്കാന്‍ വേണ്ടി വീണ്ടും അവര്‍

ഗ്യാസ് സ്റ്റേഷനില്‍ അറ്റന്‍ഡര്‍, കുഞ്ഞുങ്ങളെ നോക്കുന്ന ജോലികള്‍ ചെയ്തു. സ്വന്തമായി ബിസിനസ് ആരംഭിക്കണം എന്ന മോഹം അവരുടെ മനസ്സില്‍ ഉദിച്ചു. അനുയോജ്യമായ ബിസിനസ്

image


അന്വേഷിച്ച് അവര്‍ നടന്നു.


വിസാ മുദ്രപതിപ്പിക്കാന്‍ വേണ്ടി മെക്‌സികോയില്‍ പോയപ്പോള്‍ ആണ് ജ്യോതി റെഡ്ഡി വിസാ കാര്യങ്ങളില്‍ വിദഗ്‌ദ്ധോപദേശം നല്‍കുന്ന ഒരു കമ്പനിയുടെ ആവശ്യകത തിരിച്ചറിഞ്ഞത്. വിസാ

image


നടപടി ക്രമങ്ങളില്‍ മുന്‍ പരിചയമുള്ള ജ്യോതി രണ്ടാമത് ഒന്നും ആലോചിച്ചില്ല. 2011 ല്‍, അത് വരെ സമ്പാദിച്ച 40,000 ഡോളര്‍ നിക്ഷേപിച്ച് ഫൊനെനിക്‌സില്‍ ഓഫീസ് ആരംഭിച്ചു. പിന്നെ ജ്യോതിയുടെ വളര്‍ച്ച പെട്ടെന്ന് ആയിരുന്നു.

imageജ്യോതിയുടെ രണ്ടു കുട്ടികളും എഞ്ചിനീയറിംഗ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, കല്യാണവും കഴിഞ്ഞ അമേരിക്കയില്‍ താമസിക്കുന്നു.


ജ്യോതിയുടെ അടുത്ത ലക്ഷ്യം ഇന്ത്യയിലെ ഓരോ അനാഥകുട്ടികള്‍ക്കും (ആണ്‍/പെണ്‍) വ്യത്യാസമില്ലാതെ അവരുടെതായ മേല്‍വിലാസം ലഭിക്കുക, അര്‍ഹതപ്പെട്ട അംഗീകാരം, തുല്യനീതി എന്നിവ ഉറപ്പാക്കുകയാണ്. ഈ ലക്ഷ്യത്തിനു വേണ്ടി അവര്‍ നിരന്തരമായി സര്‍ക്കാര്‍ ഏജന്‍സികള്‍, രാഷ്ട്രീയകാര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുമായി സമ്പര്‍ക്കം നടത്തുന്നു.

image


ജ്യോതിയുടെ വിജയകരമായ ബിസിനസ് യാത്ര അടിവര ഇടുന്നത് നിങ്ങളുടെ വിധിയുടെ സ്രഷ്ടാവ് നിങ്ങള്‍ തന്നെയാണ്.

Quote

സ്ത്രീകള്‍ സാമ്പത്തികമായി സ്വതന്ത്രയിരിക്കണം. അച്ഛനെയോ, ഭര്‍ത്താവിനെയോ, കുട്ടികളെയോ ആശ്രയിക്കാതെ, സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയണം.നിങ്ങളുടെ വിധിയുടെ മാസ്റ്റര്‍ ആകു, കുട്ടികളെ നോക്കുന്നത് ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്, ജീവിതം മുഴുവന്‍ അല്ല, ജ്യോതി ഓര്‍മ്മിപ്പിക്കുന്നു.

  • +0
  Share on
  close
  • +0
  Share on
  close
  Share on
  close

  ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക

  Our Partner Events

  Hustle across India