കണ്ണൂര്‍ കനോസ നഴ്‌സിംഗ് കോളേജിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

കണ്ണൂര്‍ കനോസ നഴ്‌സിംഗ് കോളേജിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

Wednesday November 30, 2016,

1 min Read

തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് ആതിഥ്യമരുളിയ ആരോഗ്യ സര്‍വകലാശാലയുടെ അഞ്ചാമത് ആള്‍ കേരള ഇന്റര്‍ കോളേജ് അത്‌ലറ്റിക് മീറ്റില്‍ കണ്ണൂര്‍ കനോസ നഴ്‌സിംഗ് കോളേജ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. 57 പോയിന്റ് നേടിയാണ് കനോസ നഴ്‌സിംഗ് കോളേജ് ചാമ്പ്യന്‍ഷിപ്പ് നേടിയത്. വനിതാ വിഭാഗം ചാമ്പ്യന്‍ഷിപ്പും കനോസ നഴ്‌സിംഗ് കോളേജിനായിരുന്നു. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ഈ കോളേജ് വനിതാ ചാമ്പ്യന്‍ഷിപ്പിനര്‍ഹരായത്. ഗവ. ഹോമിയോ മെഡിക്കല്‍ കോളേജ് തിരുവനന്തപുരം 38 പോയിന്റുമായി രണ്ടാം സ്ഥാനം നേടി.

image


പുരുഷ വിഭാഗത്തില്‍ 36 പോയിന്റുമായി മലബാര്‍ മെഡിക്കല്‍ കോളേജ് ഒന്നാം സ്ഥാനവും 25 പോയിന്റുമായി ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളേജ് രണ്ടാം സ്ഥാനവും നേടി. വനിതാ വിഭാഗത്തില്‍ പരിയാരം കോളേജ് ഓഫ് നഴ്‌സിംഗ് 20 പോയിന്റുമായി രണ്ടാം സ്ഥാനം നേടി.

അടൂര്‍ മൗണ്ട് സിയോണിലെ നവനീത് ആര്‍. മികച്ച പുരുഷ അത്‌ലറ്റായും തിരുവനന്തപുരം ഗവ. ഹോമിയോ മെഡിക്കല്‍ കോളേജിലെ ജ്യോതിസ് ജേക്കബ് മികച്ച വനിതാ അത്‌ലറ്റായും തെരഞ്ഞെടുക്കപ്പെട്ടു.മാര്‍ച്ച് പാസ്റ്റില്‍ തിരുവനന്തപുരം ഗവ. നഴ്‌സിംഗ് കോളേജ് ഒന്നാം സ്ഥാനവും കാരക്കോണം സി.എസ്.ഐ. മെഡിക്കല്‍ കോളേജ് രണ്ടാം സ്ഥാനവും നേടി.

image


തിരുവനന്തപുരം നഗരസഭാ മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് സമ്മാനദാനം നിര്‍വഹിച്ചു. ആയര്‍വേദ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. പി.കെ. അശോക്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ഡോ. രഘുനാഥന്‍ നായര്‍ സി., ഡോ. കെ. പ്രസന്നകുമാരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

    Share on
    close