എഡിറ്റീസ്
Malayalam

നിങ്ങളുടെതല്ലാത്ത ഒരു കുട്ടിയെ വളർത്താൻ നിങ്ങൾ തയ്യാറുണ്ടോ?

TEAM YS MALAYALAM
26th Jan 2017
 • Share Icon
 • Facebook Icon
 • Twitter Icon
 • LinkedIn Icon
 • Reddit Icon
 • WhatsApp Icon
Share on

ഇതൊരു സദാചാര വെല്ലുവിളിയല്ല. പല കാരണങ്ങൾ കൊണ്ട് സാമൂഹ്യ ജീവിതം നഷ്ടപ്പെടുകയും ദീർഘകാലമായി അനാഥാലയങ്ങളിൽ കഴിയേണ്ടി വരികയും ചെയ്യുന്ന ആയിരക്കണക്കിന് കുട്ടികൾക്ക് കുടുംബ-സാമൂഹ്യ ജീവിതം ലഭ്യമാക്കാൻ നിങ്ങൾക്കും അവസരമുണ്ടെന്നുള്ള അറിയിപ്പ് മാത്രമാണിത്. അനാഥാലയങ്ങളിൽ ഭക്ഷണം കൊടുക്കലാണ് ഏറ്റവും വലിയ പുണ്യ പ്രവൃത്തി എന്ന പൊതുബോധത്തിൽ നിന്നും കേരളീയ സമൂഹം ചലിച്ച് തുടങ്ങിയിട്ടുണ്ട്. ദത്തെടുക്കാൻ നൂറു കണക്കിന് കുടുംബങ്ങൾ കാത്തു നിൽക്കുന്ന നമ്മുടെ കേരളത്തിൽ 1195 അനാഥാലയങ്ങളിലായി 52000 ത്തോളം കുരുന്നുകളാണ് പല കാരണങ്ങൾ കൊണ്ട് കുടുങ്ങി കിടക്കുന്നത്. ഇവരൊന്നും അനാഥരല്ല. മാതാവോ പിതാവോ അടുത്ത രക്ഷിതാവോ ആയി ആരെങ്കിലുമൊക്കെ ഉള്ളവരാണിവർ. എന്നാൽ പല കാരണങ്ങൾ കൊണ്ട് അവർക്ക് സ്വന്തം കുടുംബത്തിൽ വളരാൻ കഴിയുന്നില്ല. അവരിലൊരാൾ.....ഒരിറ്റു സ്നേഹം കൊതിക്കുന്ന, ഇത്തിരി പരിഗണനക്കായി ദാഹിക്കുന്ന, സ്ഥാപനങ്ങളിലെ പട്ടാളച്ചിട്ടകളെ മനസുകൊണ്ട് വെറുക്കുന്ന ഒരു കുട്ടി നിങ്ങളുടെ ഒരു വിളി വരുന്നതും കാത്തിരി്പ്പുണ്ട്..... ഏതോ സ്നേഹം മാത്രമില്ലാത്ത സ്നേഹാലയത്തിൽ.

image


ഇന്ത്യൻ സാഹചര്യത്തിൽ പോറ്റി വളർത്തൽ (Foster care) അത്ര വ്യാപകമായിട്ടില്ല. അതേസമയം ഭാരതീയ മിത്തുകൾ പ്രകാരമുള്ള 12 തരം പുത്രൻമാരിൽ പതിനൊന്നും വളർത്തു പുത്രൻമാർ തന്നെ. ജപ്പാൻ, സ്വീഡൻ പോലുള്ള രാജ്യങ്ങൾ ബുദ്ധിമുട്ടനുഭവിക്കുന്ന മുഴുവൻ കുട്ടികളെയും മറ്റുവീടുകളിൽ പോറ്റിവളർത്തൽ രീതിയിലാണ് പുനരധിവസിപ്പിക്കുന്നത്.

ഈ രീതിയിലേക്ക് മെല്ലെ മെല്ലെ നമുക്കും മാറേണ്ടതില്ലേ......അതിനായാണ് തിരുവനന്തപുരം ജില്ലാ ശിശുസംരക്ഷണ യൂണിറ്റി (സാമൂഹ്യനീതി വകുപ്പ്) ന്റെ നേതൃത്വത്തിൽ 'സനാഥബാല്യം' പദ്ധതി രൂപീകരിച്ചിരിക്കുന്നത്. ഒരു കുട്ടിയെ പോറ്റി വളർത്താനുള്ള ആരോഗ്യവും സാമ്പത്തിക ശേഷിയും, മാനസികോർജ്ജവും നിങ്ങൾക്കുണ്ടോ? നിങ്ങൾ വിവാഹിതരോ അവിവാഹിതരോ കുട്ടികൾ ഉള്ളവരോ ഇല്ലാത്തവരോ ആവട്ടെ. അപേക്ഷ നൽകുകയാണെങ്കിൽ ചെറിയൊരന്വേഷണത്തിന് ശേഷം കുട്ടിയെ / കുട്ടികളെ നൽകാൻ ഞങ്ങൾ തയ്യാറാണ്. ഓർക്കുക. ഇത് ദത്തെടുക്കൽ അല്ല. സ്ഥാപനത്തിൽ നിൽക്കുന്ന കുട്ടികളെ നിങ്ങളുടെ വാത്സല്യവും നൻമയും നൽകി വളർത്താനുള്ള അവസരമാണ്. അപേക്ഷാ ഫോറത്തിനായി www.swd.kerala.gov.in എന്ന വെബ് സൈറ്റിൽ കയറി Foster care application form എടുക്കുക.

കടപ്പാട്: G R Karthika

 • Share Icon
 • Facebook Icon
 • Twitter Icon
 • LinkedIn Icon
 • Reddit Icon
 • WhatsApp Icon
Share on
Report an issue
Authors

Related Tags