പുലിമുരുകന്‍ ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തിരുത്തി മുന്നേറുകയാണ് .മേഹല്‍ ലാല്‍ തന്നെ തീര്‍ത്ത റെക്കോഡുകള്‍ അദ് ദേഹം തന്നെ തിരുത്തുകയാണ് .ന്യു ജനറേഷന്‍ നായകന്‍മാര്‍ പുലിമുരുകന്റെ വിജയത്തില്‍ തങ്ങളുടെ റിലീസ് ചിത്രങ്ങള്‍ പിന്നോട്ട് വലിച്ചിരിക്കയാണ്. ഇതുവരെ മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ഇല്ലാത്ത സാറ്റ് ലൈറ്റ് വാല്യു ആണ് പുലിമുരുകന്‍ നേടിയത്. ഏഷ്യാനറ്റ് കമ്യുണിക്കേഷന്‍സാണ് പുലിമുരുകന്റെ സാറ്റ്ലൈറ്റ് റൈറ്റസ് സ്വന്തമാക്കിയത് .
പുലിമുരുകന്റെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകും എന്ന ശുഭ വാര്‍ത്തയാണ് ,നിര്‍മ്മാതാവ് ടൊമിച്ചല്‍ മുളകുപാടവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഒക്ടോബര്‍ 7ന് തിയറ്ററുകളിലെത്തിയ പുലിമുരുകന്‍ നിലവിലുള്ള കളക്ഷന്‍ റെക്കോര്‍ഡുകളെ പഴങ്കഥയാക്കി മുന്നേറുകയാണ്. ഏറ്റവും വേഗത്തില്‍ പത്ത് കോടി പിന്നിട്ട സിനിമ ഏറ്റവും വേഗത്തില്‍ 20 കോടി ഗ്രോസ് നേടുന്ന മലയാള ചിത്രമായി വരും ദിവസങ്ങളില്‍ മാറുമെന്നറിയുന്നു.
കേരളത്തിനകത്തും പുറത്തുമുള്ള 325 തിയറ്ററുകളില്‍ നിന്നുള്ള ആകെ കളക്ഷന്‍ പരിഗണിച്ചാല്‍ ചിത്രം അഞ്ചാം ദിവസം ഇരുപത് കോടിയിലേക്ക് കടക്കുന്നുവെന്നാണ് അറിയുന്നത്. മലയാളം ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളില്‍ ഏതാണ്ടെല്ലാം സ്വന്തം പേരിലാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍. തിയറ്റുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രം (75+, ദൃശ്യം) ഏറ്റവും മികച്ച ഇനീഷ്യല്‍ കളക്ഷന്‍ (പുലിമുരുകന്‍ 4,05,87,933 കോടി) ഏറ്റവും വേഗത്തില്‍ 20 കോടി (പുലിമുരുകന്‍, 5 ദിവസം) ഏറ്റവും വേഗത്തില്‍ 30 കോടി (ഒപ്പം, 22ദിവസം), ആദ്യമായി 50 കോടി പിന്നിട്ട ചിത്രം (ദൃശ്യം) എന്നിവയെല്ലാം മോഹന്‍ലാലിന്റെ പേരിലാണ് ഇപ്പോള്‍.