ഓസ്‌കാര്‍ മുതല്‍ ഗോള്‍ഡന്‍ റീല്‍ വരെ

ഓസ്‌കാര്‍ മുതല്‍ ഗോള്‍ഡന്‍ റീല്‍ വരെ

Thursday March 03, 2016,

2 min Read


മലയാളിക്ക് എന്നും അഭിമാനിക്കാന്‍ കഴിയുന്ന ഒരു അതുല്യം പ്രതിഭയാണ് റസൂല്‍പൂക്കുട്ടി. കേരളത്തില്‍ നിന്നും ഒരു ഓസ്‌കാര്‍ ജേതാവ് എന്നതിനു പുറമെ ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരംകൂടി കരസ്ഥമാക്കിയിരിക്കുകയാണ് റസൂര്‍ പൂക്കുട്ടി. സിനിമാ ശബ്ദലേഖന രംഗത്ത് ആഗോളതലത്തിലെ ഏറ്റവും വലിയ അംഗീകാരമായ മോഷന്‍ പിക്ചര്‍ സൗണ്ട് എഡിറ്റേഴ്‌സ് നല്‍കുന്ന പുരസ്‌കാരണാണിത്. ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയെ ആസ്പദമാക്കി ബി ബി സി ഒരുക്കിയ ഇന്ത്യാസ് ഡോട്ടര്‍ (ഇന്ത്യയുടെ മകള്‍) എന്ന ഡോക്യുമെന്ററിയുടെ ശബ്ദ മിശ്രണത്തിനാണ് പൂക്കുട്ടിക്ക് പുരസ്‌കാരം. ഇതോടെ ഈ പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യക്കാരനായി മാറി റസൂല്‍.

image


ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഇന്‍ഡോ-യുഎസ് സിനിമയായ അണ്‍ഫ്രീഡം, ഡോക്യുമെന്ററി വിഭാഗത്തില്‍ ഇന്ത്യാസ് ഡോട്ടര്‍ എന്നിവയിലെ ശബ്ദസംവിധാനത്തിന് രണ്ടു നോമിനേഷനുകളാണ് സമര്‍പ്പിച്ചിരുന്നത്. മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരവും ബാഫ്റ്റ പുരസ്‌കാരവും ഇതിനുമുമ്പ് ഇദ്ദേഹം നേടിയിട്ടുണ്ട്.

image


പുരസ്‌കാര നേട്ടം നിര്‍ഭയയുടെ ആത്മാവിന് സമര്‍പ്പിക്കുന്നതായി റസൂല്‍ പൂക്കുട്ടി ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തെ യുവജനങ്ങള്‍ക്ക് ആവേശം നല്‍കുന്ന നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

അക്കാദമി ഓഫ് മോഷന്‍ പിക്‌ചേര്‍സ് ആന്റ് സയന്‍സസ് ശബ്ദമിശ്രണത്തിലേക്കുള്ള അവാര്‍ഡ് കമ്മറ്റിയിലേക്ക് റെസൂല്‍ പൂക്കുട്ടിയെ തെരഞ്ഞെടുത്തു. ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യക്കാരനാണ് റസൂല്‍

image


2012 ഡിസംബര്‍ 12ന് ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ ക്രൂരമായ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കഥ പറയുന്ന ഡോക്യുമെന്ററിയാണ് 'ഇന്ത്യാസ് ഡോട്ടര്‍'. ബി ബി സിക്കായി ലെസ്‌ലി ഉഡ് വിനാണ് സംവിധാനം നിര്‍വഹിച്ചത്.

കൊല്ലം ജില്ലയിലെ അഞ്ചല്‍ സ്വദേശിയായ റസൂല്‍ പൂനെയിലെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നും 1995ലാണ് ബിരുദം നേടിയത്. അഞ്ചലിനടുത്തുള്ള വിളക്കുപാറയെന്ന കുടിയേറ്റ ഗ്രാമത്തിലെ ആദ്യതലമുറയിലെ സന്തതിയാണ് ബിജു എന്ന റസൂല്‍ പൂക്കുട്ടി. ആ നാട്ടിന്‍പുറത്തെ ഒരു സാധാരണ കുടുംബത്തിലെ എട്ടാമത്തെ സന്തതി. പഴയതെരുവില്‍ തമ്പിക്കുഞ്ഞ് പൂക്കുട്ടിയുടെയും അലിക്കുഞ്ഞ് നബീസാ ബീവിയുടെയും മകന്‍. അടി, ഇടി, മരംകേറല്‍, കുത്തിമറിച്ചില്‍, കരാട്ടേ, കഥാപ്രസംഗം, മോണോ ആക്ട്, മിമിക്രി ഇതൊക്കെയായിരുന്നു ഇഷ്ട വിനോദങ്ങള്‍. കഷ്ടപ്പാടുകളെ ആഘോഷമാക്കി കാലക്ഷേപം കഴിച്ച ബിജു ഇന്ന് വിശ്വപ്രസിദ്ധനാണ്.

image


മലയാളം,ഹിന്ദി,ഹോളിവുഡ് എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങള്‍ക്ക് ഇദ്ദേഹം ശബ്ദ മിശ്രണം നിര്‍വ്വഹിച്ചിട്ടുണ്ട്.2009ല്‍ സ്ലംഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലൂടെ ഓസ്‌കാര്‍ പുരസ്‌കാരത്തിന് അര്‍ഹനായ വ്യക്തിയാണ് റസൂല്‍ പൂക്കുട്ടി.