ഇതു താന്‍ട്ര പോലീസ്: സ്വന്തം ജീവിതം പണയംവെച്ച് മറ്റൊരു ജീവന്‍ രക്ഷിച്ച സജീഷ് കുമാറിന് അഭിനന്ദന പ്രവാഹം

ഇതു താന്‍ട്ര പോലീസ്: സ്വന്തം ജീവിതം പണയംവെച്ച് മറ്റൊരു ജീവന്‍ രക്ഷിച്ച സജീഷ് കുമാറിന് അഭിനന്ദന പ്രവാഹം

Tuesday February 02, 2016,

2 min Read


ഇതാണ് പൊലീസിന്റെ യഥാര്‍ത്ഥമുഖം. സമയോചിതവും ധീരവുമായ നടപടിയിലൂടെ ഒരു ജീവന്‍രക്ഷിച്ച ഗ്രേഡ് അസി.സബ് ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാര്‍ കേരള പോലീസിന് അഭിമാനമാണ്. ഈ മാതൃക എല്ലാവര്‍ക്കും പിന്തുടരാം.... കേരള പോലീസ് മേധാവി ടി പി സെന്‍കുമാര്‍ തന്റെ ഫേസ് ബുക്കില്‍ കുറിച്ച വാക്കുകളാണിവ. ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷിക്കാന്‍ സ്വന്തം ജീവിതം പണയംവെച്ച് ആറ്റിലേക്ക് ചാടിയ പോലീസുകാരന്റെ മനസില്‍ പ്രശസ്തനാകുകയെന്നോ വാര്‍ത്താ താരമാകുകയെന്നോ ഉള്ള ചിന്തയൊന്നുമായിരുന്നില്ല ആ നിമിഷം. ഒരു ജീവന്‍ രക്ഷിക്കുക എന്നതില്‍ കവിഞ്ഞ് കൂടുതലൊന്നും രക്ഷപ്പെടുത്തലിന് പിന്നിലുണ്ടായിരുന്നില്ല. എന്നാല്‍ സജീഷ് കുമാറിന്റെ പുണ്യ പ്രവര്‍ത്തിക്ക് സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാര്‍ 3000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു കഴിഞ്ഞു.

image


സംഭവത്തെക്കുറിച്ച് ഡി ജി പി പറയുന്നതിങ്ങനെ:

ഞായറാഴ്ച വൈകുന്നേരേം ആറരയോടെ തിരുവനന്തപുരം മണക്കാട് ഭാഗത്തു നിന്നും 20 വയസ് പ്രായമുള്ള ഒരു പെണ്‍കുട്ടി വീട്ടില്‍ നിന്നും പുറത്തു പോയതിനു ശേഷം കാണാനില്ല എന്ന പരാതി തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ലഭിക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ രാത്രി 10.30 മണിയോടെ പെണ്‍കുട്ടിയെ കരമന പാലത്തിനു സമീപത്ത് കാണപ്പെട്ടൂ എന്ന വിവരം പോലീസ് കട്രോള്‍ റൂമില്‍ ലഭിച്ചു. ഉടന്‍തന്നെ ടി വിവരം പോലീസ് കട്രോള്‍ റൂമില്‍ നിന്നും വിവരം കണ്‍ട്രോള്‍ റൂം വാഹനത്തെ അറിയിച്ചു.

സ്ഥലത്തെത്തിയ പോലീസ് സംഘം പെണ്‍കുട്ടി നദിയില്‍ ചാടിയതറിഞ്ഞു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ സജീഷ് കുമാര്‍ നദിയില്‍ എടുത്തു ചാടി അതി സാഹസികമായി പെണ്‍കുട്ടിയെ രക്ഷിച്ച് പോലീസ് വാഹനത്തില്‍ തന്നെ ആശൂപത്രിയില്‍ എത്തിക്കുകയായിരുന്നു. സമയോചിതവും, സുധീരവുമായ രക്ഷാപ്രവര്‍ത്തനം നടത്തിയ സജീഷ്‌കുമാറിന് 3000 രൂപ ക്യാഷ് അവാര്‍ഡ് നല്‍കാനാണ് തീരുമാനം.

image


പോലീസ് സേനയില്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ സേനക്ക് അപമാനമാണെന്ന വിമര്‍ശങ്ങള്‍ക്കിടെയാണ് സജീഷ്‌കുമാറിന്റെ ധീരമായ നടപടി. സജീഷ്‌കുമാര്‍ നടത്തിയ ധീരമായ നടപടി സേനക്കൊന്നടങ്കം അഭിമാനമായിരിക്കുകയാണ്.

സജീഷ് കുമാറിന് പാരിതോഷികം നല്‍കാനുള്ള ഡി ജി പിയുടെ തീരുമാനത്തെ പ്രശംസിച്ച് നിരവധി പേര്‍ എത്തിയിട്ടുണ്ട്. അതൊടൊപ്പം സജീഷ് കുമാറിന്റെ ധീരമായ പ്രവൃത്തിക്കും നിരവധി അനുമോദനങ്ങള്‍ ലഭിക്കുകയാണ്.

അനുബന്ധ സ്‌റ്റോറികള്‍

1. ഇതാകണമെടാ...പോലീസ്

2. പരാതി പരിഹാരത്തിന് മന്ത്രിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍

3. പൂര്‍ണചന്ദ്രനായി മാറിയ അമാവാസി

4. അപകടങ്ങളിലെ രക്ഷകനാകാന്‍ ' സുരക്ഷാവീഥി പദ്ധതി '

5. ചപ്പാത്തിക്കു ശേഷം റെഡിമെയ്ഡ് ഷര്‍ട്ടുകളുമായി പൂജപ്പുര സെന്‍ട്രല്‍ ജയില്‍

    Share on
    close