'2016 മലയാള സിനിമയ്ക്ക് സംഭവിച്ചത്
2016 വിടവാങ്ങുമ്പോൾ മലയാളസിനിമയെ മുന്‍നിർത്തി ഒരു കണക്കെടുക്കൽ.മലയാളസിനിമ പുലിമുരുകന്‍ ആഘോഷിച്ച വർഷമാണ് കടന്നുപോവുന്നത്.ചില നല്ല ശ്രമങ്ങൾ എണ്ണത്തിൽ പെരുകുമ്പോളും സിനിമയുടെ യഥാർഥശക്തിയും സൗന്ദര്യവും ബോധ്യപ്പെടുത്താനുളള ശ്രമം നവാഗതരിൽ നിന്നുണ്ടായ വർഷം കൂടിയാണ് 2016.വിവാദങ്ങളും നഷ്ടങ്ങളും മലയാളസിനിമയെ പിടിച്ചുലച്ച വർഷം കടന്നുപോവുന്ന സിനിമ വർഷത്തെ അടയാളപ്പെടുത്താന്‍ ശ്രമിക്കുകയാണ് തിരനോട്ടം 2016
118 ചിത്രങ്ങൾ തിയറ്ററുകളിലെത്തിയ വർഷമാണ് 2016. ബോക്സ് ഓഫിസിൽ മലയാള സിനിമ പൊലിമയോടെ നിന്നു പോയ വർഷം. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം ഹിറ്റുകൾ പിറന്ന വർഷം കൂടിയാണ് 2016. 21 ചിത്രങ്ങളാണ് ഹിറ്റുകളുടെ പട്ടികയിൽ ഇടം പിടിച്ചത്.ബോളിവുഡിലും കോളിവുഡിലും മാത്രം മലയാളി കേട്ടുശീലിച്ച 100കോടി ക്ലബ് മലയാളത്തിനും സ്വന്തമായവർഷംകൂടിയായിരുന്നു 2016. മലയാള വ്യവസായത്തിനാകെ ഊര്‍ജ്ജം നല്‍കുന്ന ഈ വിജയത്തിനൊപ്പം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ക്കും സാക്ഷിയായി 2016.
13 ചിത്രങ്ങൾ റിലീസ് ചെയ്ത ജനുവരിമാസത്തിൽ ആദ്യ വിജയചിത്രമായത് പാവാടയാണ്,പ്രൃഥ്വിരാജ് ചിത്രം 'പാവാട,' മികച്ച ഒരു കലാസൃഷ്ടിയായി പരിണമിച്ചില്ലെങ്കിലും പ്രേക്ഷകരെ രസിപ്പിക്കാന്‍ ചിത്രത്തിനായി. കാമ്പില്ലാത്ത കച്ചവടപ്പടപ്പുകള്‍ക്കിടയില്‍നിന്നും ഫഹദ് എന്ന നടനെ വീണ്ടെടുത്ത ചിത്രമായിരുന്നു 'മണ്‍സൂണ്‍ മാംഗോസ് ,മേക്കിങ്ങില്‍ പുതിയ അനുഭവമുണര്‍ത്തിയ ചിത്രം അബി വര്‍ഗീസ് എന്ന നവാഗതസംവിധായകന്‍റെ പ്രതിഭ തെളിയിക്കുന്ന ചിത്രമായിരുന്നു.ഫെബ്രുവരിമാസത്തിലാണ് ഏറ്റവും വലിയ വിജയങ്ങളിലൊന്നായ എബ്രിഡ് ഷൈനിന്‍റെ നിവിന്‍ പോളി ചിത്രം 'ആക്ഷന്‍ ഹീറോ ബിജു'വിന്‍റെ രംഗപ്രവേശം.
മലയാളികണ്ടുശീലിച്ച പോലീസ് ചിത്രങ്ങളിൽ നിന്നും വിത്യസ്തമായി പുതുമയാർന്ന അവതരണശൈലിയിലൂടെ ചിത്രം പ്രേക്ഷകർക്ക് മികച്ച അനുഭവമായി.പിന്നാലെ എത്തിയ ഫഹദിന്‍റെ മഹേഷിന്‍റെ പ്രതികാരം മലയാളി പ്രേക്ഷകര്‍ക്ക് ഇരട്ടിമധുരമായി. സാധാരണക്കാരന്‍റെ പച്ചയായ ജീവിതത്തിനെ ലളിതമായി വരച്ചുകാട്ടിയ ദിലീഷ് പോത്തന്‍ എന്ന സംവിധായകന്‍ തുടക്കകാരന്‍ എന്ന നിലയിൽ മലയാളസിനിമചരിത്രത്തിന്‍റെ ഭാഗമാവും എന്ന കാര്യത്തിൽ യാതെരു സംശയവും ഇല്ലാ. മമ്മുട്ടിടെതായി ഈ വർഷം ആദ്യമെത്തിയ ചിത്രമാണ് പുതിയ നിയമം.തരക്കേടില്ലാത്ത ഒരു കഥയുടെ പരാജയപ്പെട്ട ആവിഷ്‌കാരമായിരുന്നു മൊത്തത്തില്‍ ഈ ചിത്രം എന്നുപറഞ്ഞയുന്നതാവും ഉത്തമം. എന്നാൽ മുതൽമുടക്ക് തിരിച്ച് പിടിക്കാന്‍ ചിത്രത്തിനായി.
2016ല്‍ അഭ്രപാളിയിൽ മറിഞ്ഞ സംവിധായകന്‍ രാജേഷ് പിള്ളയുടെ അവസാന ചിത്രമായ 'വേട്ട ആഖ്യാനശൈലികെണ്ട് മലയാളത്തിലെ മികച്ച ത്രില്ലറിൽ ഒന്നായി.11 ചിത്രങ്ങൾ ഇറങ്ങിയ മാർച്ച് മാസത്തിൽ പ്രേക്ഷകർക്കെപ്പം നിന്നത് ദുൽഖർ ചിത്രം കലിമാത്രം.പ്രമേയത്തില്‍ രസിപ്പിച്ച് കഥാന്തരത്തില്‍ ചിത്രം നിരാശപ്പെടുത്തിയങ്ങിലും സമീർതാഹീർ എന്ന യുവനിരസംവിധായകനിൽ നിന്നും ഇനിയും മലയാളസിനിമക്ക് മികച്ച സ്യഷ്ടികൾ പ്രതീക്ഷിക്കാം.
വേനലവധിമുന്നിൽ കണ്ടു ബോക്സ് ഓഫീസിൽ വിജയം കെയ്യുന്ന ചിത്രങ്ങളാണ് ദിലീപിന്‍റെത് ആ പതിവുകാഴ്ച്ച ഈതവണയും തെറ്റിയില്ല.ഏപ്രില്‍ മാസത്തെ ചൂടില്‍ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ സിദ്ദിഖ് ചിത്രം കിങ് ലയറിനായി.വിനീത് ശ്രീനിവാസന്‍ എന്ന സംവിധായകന്‍റെ കൈഒപ്പ് പതിഞ്ഞ ചിത്രമായിരുന്നു ജേക്കബിന്റെ സ്വര്‍ഗരാജ്യം. മികച്ച സാമ്പത്തികവിജയം നേടുവാന്‍ ചിത്രത്തിനായി.
രഞ്ജിത്ത് എന്ന സംവിധായകനിലും, ഉണ്ണി ആര്‍ എന്ന കഥാകൃത്തിലും പ്രതീക്ഷയര്‍പ്പിച്ചെത്തിയവർക്ക് നിരാശ സമ്മാനിച്ച ചിത്രമായിരുന്നു ബിജു മേനോന്‍ നായകനായ 'ലീല' ഒരു രഞ്ജിത് ചിത്രത്തിന്‍റെ ഓളമുണ്ടാക്കാതെ തിയറ്റര്‍ വിട്ടുപോവണ്ട അവസ്ഥ ചിത്രത്തിനുണ്ടായി.പ്രൃഥ്വിരാജ് നായകനായ 'ജെയിംസ് ആന്‍ഡ് ആലീസ്.സുരേഷ്‌ഗോപിയുടെ മകന്‍ഗോകുല്‍ സുരേഷ് നായകവേഷത്തിലെത്തിയ 'മുദ്ദുഗവൗ'ഒമര്‍ സംവിധാനം ചെയ്ത 'ഹാപ്പി വെഡ്ഡിങ്.'ജയറാം ചിത്രം ആടുപുലിയാട്ടം,ദുൽഖർ ചിത്രം കമ്മട്ടിപ്പാടം.എന്നിവയായാല്‍ നിറഞ്ഞുനിന്ന മാസമായിരുന്നു മെയ്.
കാമ്പുള്ള കഥയും അവതരണവും കൊണ്ട് ശ്രദ്ധേയമായ സിനിമയായുരുന്നു കമ്മട്ടിപ്പാടം പ്രേക്ഷകരിലേക്ക് ആഴത്തിലിറങ്ങിചെന്നുളള കഥാപാത്രങ്ങാൽ ചിത്രം വേറിട്ട അനുഭവമായിമാറി,2016ലെ സര്‍പ്രൈസ് ഹിറ്റാണ് ഒമര്‍ സംവിധാനം ചെയ്ത 'ഹാപ്പി വെഡ്ഡിങ്നേ ടിയത്.ചിലപ്പോഴെല്ലാം ഷോര്‍ട്ട്ഫിലിം ജനറിലേയ്ക്ക് വഴിതിരിഞ്ഞുപോയ ചിത്രത്തെ കണ്ടിരിക്കാവുന്ന തരത്തിലെത്തിക്കാന്‍ ഒമറിനായി.
ജൂണ്‍മാസത്തെ മഴയത്ത് 11 ചിത്രങ്ങൾ തിയറ്ററിലെത്തി വന്നപോലെ തന്നെ എല്ലാം തന്നെ മഴയത്ത് ഒലിച്ചുപോയി എന്ന് പറയുന്നതാകും ഉത്തമം.കലാപരമായി സ്യഷ്ടിക്കപ്പെടാന്‍ രാഷ്ട്രീയം കൊണ്ട് മികച്ചുനിന്ന 'ഒഴിവുദിവസത്തെ കളിക്കും സൈബര്‍ ലോകത്തിന്റെ കഥ പറഞ്ഞ 'ലെന്‍സിനുംമായി. തുടര്‍ന്നെത്തിയ കരിങ്കുന്നം സിക്‌സസ്, ഷാജഹാനും പരീക്കുട്ടിയും, പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയില്ല. മമ്മുട്ടി ചിത്രം കസബ കഥയിൽ പുതുമയോന്നും അവകാശപ്പെടാനായില്ലങ്കിലും മികച്ച ഇനീഷ്യൽ നേടാനായി. വലിയ താരനിര ഇല്ലാതിരുന്നിട്ടും ലളിതമായി കഥ പറഞ്ഞ 'അനുരാഗ കരിക്കിന്‍ വെള്ളവും' വിജയമായി
ഷാനവാസ് ബാവക്കുട്ടി ഒരുക്കിയ പ്രണയചിത്രം 'കിസ്മത്ത്' മികച്ച കാഴ്ചാനുഭവമാണ്.സമ്മാനിച്ചത് .ചിത്രത്തിലൂടെ ഷൈന്‍ നിഗം എന്ന നടന്‍ പ്രതീക്ഷ നല്‍കുന്നു. തെട്ടുപിന്നാലെ എത്തിയ 'ഗപ്പി'യും മലയാളത്തിലിറങ്ങിയ മികച്ച സിനിമകളിലൊന്ന് എന്ന അഭിപ്രായം സ്വന്തമാക്കി.
ആടി'നു ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവധാനം ചെയ്ത 'ആന്‍ മരിയ കലിപ്പിലാണ്' മോഹന്‍ലാലിന്‍റെ തെലുങ് മൊഴിമാറ്റ ചിത്രമായ 'വിസ്മയംവും വിജയചിത്രങ്ങളിൽ ഒന്നായി. ഇടി പ്രേതം എന്നിങ്ങനെ രണ്ടു സിനിമകള്‍ ജയസൂര്യനായകനായി തിയറ്ററുകളില്‍ ഒരുമിച്ചെത്തിയത് കൗതുമായിരുന്നു. ഇതില്‍ പ്രേതമാണ് ജനസ്വീകാര്യത നേടിയത്. പ്രതീക്ഷ നല്‍കിയെത്തിയ അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രം 'പിന്നെയും' തിയറ്ററുകളില്‍ ആളെക്കൂട്ടിയില്ല.
ഏറ്റവുമതികം വിജയചിത്രങ്ങൾ തിയറ്ററിലെത്തിയ മാസമാണ് സെപ്റ്റബർ. ജീത്തു ജോസഫിന്റെ 'ഊഴവും ,പ്രയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്‍റെ 'ഒപ്പം' ജൂഡ് ആന്റണി ജോസഫിന്റെ 'ഒരു മുത്തശ്ശിഗദ' കുഞ്ചാക്കോബോബന്‍ ചിത്രം കെച്ചവ്വോപൗലോ അയ്യപ്പ കെയലോ എന്നിചിത്രങ്ങൾ മികച്ച വിജയം വരിച്ചു.ഇതിൽ ഒപ്പം ഏറ്റവും വേഗത്തിൽ 30 കോടി പിന്നിട്ട ചിത്രം;വേഗത്തിൽ 75കോടി പിന്നിട്ട ചിത്രം തുടങ്ങി നിരവധി റെക്കോഡുകൾ നേടിയെടുത്തു,
ഒക്ടോബറിലാണ് മലയാളകരയിലാകെ തരംഗം സ്യഷ്ടിച്ച മോഹന്‍ലാൽ ചിത്രം 'പുലിമുരുകന്‍റെ' രംഗപ്രവേശം. പീറ്റര്‍ ഹെയ്‌ന്‍റെ ആക്ഷന്‍ രംഗങ്ങളും, സംഘടനരംഗങ്ങളും കൈയടക്കത്തോടെയുളള സംവിധാനമികവും ചിത്രത്തെ മികവുറ്റതാക്കി.മലയാളത്തെ കോടികള്‍ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച സിനിമ എന്ന ചരിത്രം കുറിക്കാനും ചിത്രത്തിനായി
മുരുകനൊപ്പമെത്തിയ ജോണി ആന്റണി ചിത്രം 'തോപ്പില്‍ ജോപ്പന്‍' ഈയടുത്ത കാലത്തെ മമ്മൂട്ടിച്ചിത്രങ്ങളില്‍ ഭേദപ്പെട്ട അനുഭവമാണ് സമ്മാനിച്ചത്. ലിജു തോമസിന്‍റെ 'കവി ഉദ്ദേശിച്ചത്' എന്ന സിനിമയും കണ്ടിരിക്കാവുന്നതും കണ്ട് ചിരിക്കാവുന്നതുമായ കാഴ്ചയായിരുന്നു..വിനീത് ശ്രീനിവാസന്‍റെ നിര്‍മ്മാണത്തില്‍ ഗണേഷ് രാജ് സംവിധാനം ചെയ്ത ചിത്രമായ 'ആനന്ദം'അഭിനേതാക്കളുടെ പ്രകടനംകെണ്ടും ഒതുക്കമുളള തിരക്കഥകെണ്ടും പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളിൽ ഒന്നായി.
വിഷ്ണു ഉണ്ണികൃഷ്ണനെ നായകനായി മലയാളികൾ അംഗീകരിച്ചതിന്‍റെ തെളിവായിരുന്നു കട്ടപ്പനിയിലെ ഋത്വിക് റോഷന്‍റെ വിജയം. നാദിര്‍ഷയുടെ സംവധാനത്തിലൊരുങ്ങിയ ചിത്രം സീനുകളുടെ രസനീയമായ നിര്‍മ്മിതിയും, കോമഡി സംഭാഷണങ്ങളുമാണ് ചിത്രത്തെ കണ്ടിരിക്കാവുന്ന അനുഭവമാക്കി മാറ്റി.ഡിസംബറിലെത്തിയ ചിത്രങ്ങളിൽ പ്രേക്ഷകരെ നിരാശപ്പെടുത്തിയ ചിത്രങ്ങളിൽ മുന്‍പന്തിലാണ് ധ്യാന്‍ ചിത്രം ഒരേ മുഖം,കൂടെ ഇറങ്ങിയ പലചിത്രങ്ങളും കസേരകളെ കാണികളാക്കി തീയറ്ററുവിട്ടു..ക്രിസ്തുമസിന് ഇരട്ടി മധുരമാകുമെന്ന് പ്രതീക്ഷിച്ച ചിത്രങ്ങൾക്ക് ഇരുട്ടടിയായി സിനിമസമരത്തിന്‍റെ രംഗപ്രവേശം.50-50 അനുപാതത്തില്‍ തിയറ്റര്‍ വിഹിതം വേണമെന്ന ആവശ്യത്തില്‍ തിയറ്റര്‍ ഉടമകള്‍ എത്തിയതോടെ വീണ്ടും മലയാളസിനിമപ്രതിസന്ധിലാകുന്ന കാഴ്ച്ചയാണ് കണ്ടത്.
മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദുല്‍ഖര്‍ സല്‍മാന്‍-സത്യന്‍ അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍, സിദ്ദീഖ് ജയസൂര്യാ ചിത്രം ഫുക്രി,പൃഥ്വിരാജ് നായകനായ എസ്ര, എന്നീ സിനിമകളുടെ റിലീസ് ഇതുമൂലം മുടങ്ങി.ക്രിസ്തുമസ് സീസണിൽ വന്‍ലാഭം ഉണ്ടാക്കേണ്ട മലയാളസിനിമ വ്യവസായത്തിന് കനത്ത തിരിച്ചടിയാണ് ഇതുമൂലം ഉണ്ടായത്.
വിവാദങ്ങളാണ് സിനിമയെ കൂടുതൽ വാർത്തകളിൽ നിലനിർത്തുന്നത് വിവാഹമോചനവും താരകല്യാണവും താരങ്ങളുടെ രാഷ്ട്രിയപ്രവേശനവും സിനിമക്ക് പുറത്ത് സിനിമയെ നിറച്ചുനിർത്തി. പ്രിയദർശൻ-ലിസി, , അമല പോൾ-എ എൽ വിജയ്‍, ദിവ്യ ഉണ്ണി, ശാന്തി കൃഷ്ണ, എന്നിങ്ങനെ നിരവധി സെലിബ്രിറ്റി വിവാഹമോചനങ്ങൾ കടന്നുപോവുന്ന വർഷത്തിന്‍റെ കറുത്തഏടുകളാവുന്നു. അതേസമയം ദിലീപ്-കാവ്യ വിവാഹം മലയാളകര ഏറെ ചർച്ച ചെയ്ത താരവിവാഹമായി.
വിവാദങ്ങൾക്കിടെ ചില നല്ല വാർത്തകളും മലയാളസിനിമകേട്ടു ആർ എസ് വിമൽ സംവിധാനം ചെയ്ത് എന്നു നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലെ കാത്തിരുന്നു കാത്തിരുന്നു...എന്ന ഗാനം ചിട്ടപ്പെടുത്തിയതിന് സംഗീത സംവിധായകൻ എം ജയചന്ദ്രനെ തേടി ദേശീയ പുരസ്കാരമെത്തി. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത സു... സു... സുധീ വാത്മീകം, ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത ലുക്ക ചുപ്പി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നടൻ ജയസൂര്യ ദേശീയ ചലച്ചിത്ര പുരസ്കാര ജൂറി പ്രത്യേക പരാമർശം നേടി. സിനിമകളിൽ രാഷ്ട്രിയറോളുകളിൽ നമ്മൾകണ്ട താരങ്ങൾ യഥാർഥരാഷ്ട്രിയ അങ്കത്തിന് ഇറങ്ങിയ വർഷം കൂടിയാണ് 2016. മലയാളത്തിന്‍റെ സൂപ്പർതാരം സുരേഷ് ഗോപി രാജ്യസഭഎംപിയായും മുഖേഷ്-ജഗദീഷും ഭീമന്‍ രഘുവും രാഷ്ട്രിയഗോഖയിലേക്ക് ഇറങ്ങിയതും ഈ വർഷം തന്നെ
ഓർമകളിൽ നഷത്രമായവരുടെ എണ്ണവും കുറവല്ല.സിനിമയുടെയും ജീവിതത്തിന്‍റെയും സ്നേഹലാളനത്തിൽനിന്ന് കാലം തിരിച്ചുവിളിച്ചവർ ഏറെയാണ് ഈവർഷം .സിനിമയുടെ അഭ്രപാളിയിൽ അവർതീർത്ത വേഷങ്ങൾ കാലത്തിന്‍റെ തേരോട്ടത്തിൽ എന്നും മായാതെ നിലകൊളളുന്നവയാണ്. ബാലതാരമായി വന്ന് ഹാസ്യതാരമായി വളർന്ന് ക്യാരക്റ്റർ റോളുകളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച അപൂർവ്വം ചില അഭിനേത്രികളിൽ ഒരാളായിരുന്നു കൽപ്പന. മലയാള സിനിമയിലെ ഹാസ്യരംഗം പുരുഷന്മാർ അടക്കി വാണിരുന്ന കാലത്താണ് കൽപ്പന തന്‍റെതായ ശൈലിയിലൂടെ ഹാസ്യരംഗത്ത് തരംഗംസ്യഷ്ടിച്ചത്.
കൽപ്പനയുടെ വിയോഗമാണ് ഈവർഷം ആദ്യം മലയാളസിനിമലോകം കണ്ടത് തൊട്ടുപിന്നാലെ ഗായിക ഷാന്‍ ജോണ്‍സണും ടി എന്‍ ഗോപകുമാറും
ഇവർ വിടപറഞ്ഞ വേദനയില്‍ നിന്നും വിട്ടുമാറുന്നതിന് മുന്‍പാണ് ഒ എന്‍ വിയുടെയും ആനന്ദക്കുട്ടന്റെയും രാജാമണിയുടെയും വേര്‍പാട്. മലയാളസിനിമയെ സംബന്ധിച്ചടത്തോളം ഈ വേര്‍പാടുകളുടെ നഷ്ടം നികത്താന്‍ കഴിയാത്തതാണ്. ആത്മാവില്‍ മുട്ടിവിളിച്ച പാട്ടുകൾ എഴുതിയാണ് ഒഎന്‍വി മലയാളിമനസിൽ സ്ഥിരപ്രതിഷ്ട നേടിയത് . മലയാള സിനിമാ സാഹിത്യലോകത്തിന് ഒരു വസന്തകാലമാണ് ഒഎന്‍വിയുടെ നിയോഗത്താൽ നഷ്ടമായത്.
മൂന്നു പതിറ്റാണ്ടിലേറെയായി സിനിമാ സംഗീത രംഗത്ത് സജീവ സാന്നിധ്യമായിരുന്നു രാജാമണി.ആളും ആരവവുമുള്ള വലിയ സിനിമകളുടെ ഛായാഗ്രാഹകന്‍ എന്നാണ് ആനന്ദക്കുട്ടന്‍ അറിയപ്പെട്ടിരുന്നത് ആ അതുല്യപ്രതിഭയുടെ നഷ്ടവും നികത്താനാവാത്തതാണ്. അച്ഛന്‍ സംഗീതസംവിധായകന്‍ ജോണ്‍സണന്‍റെ പാതയില്‍ നടക്കാന്‍ കൊതിച്ചിട്ട് പാതി വഴിയില്‍ നിലച്ച സംഗീതം പോലെയായിരുന്നു ഷാന്‍ ജോണ്‍സണന്‍റെ മരണം.മലയാളസിനിമാലോകത്തിന് വിശ്വസിക്കാന്‍ ഇനിയും പ്രയാസമാണ് കലാഭവന്‍മണിയുടെ മരണം .മലയാളസിനിമയുടെ കറുത്തമുത്ത്,താരജാഡകളില്ലാത്ത പച്ചയായമനുഷ്യന്‍ തനതായ അഭിനയശൈലിയിലൂടെ മലയാളിമനസിൽ അദ്ധേഹം ചിരക്കാലപ്രതിഷ്ടനേടി.
കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെയാണ് മണി കലാരംഗത്ത് സജീവമായത്. കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ട മണി. പിൽക്കാലത്ത് നായകനായി വളർന്നു. നാടൻ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും തന്‍റെകഴിവ് മണി തെളിയിച്ചു. നാടകങ്ങളിലൂടെ സിനിമലോകത്തേക്ക് കടന്നുവന്ന ജിപി്ളള,ജനകന്‍ എന്ന ആദ്യസിനിമയിലൂടെ തന്നെ തന്‍റെ സ്ഥാനം ഉറപ്പിച്ച സംവിധായകന്‍ർ സജിപരവൂർ,തിരക്കഥക്യത്ത് വീആർ ഗോപാലക്യഷ്ണന്‍.മലയാളസിനിമയിൽ തന്‍റെതായ സ്ഥാനം ഹാസ്യരംഗത്തിലൂടെ ഉറപ്പിച്ച മാള അരവിന്ദന്‍.കഥാപ്രസംഗത്തിലൂടെ സിനിമാരംഗത്ത് തിളങ്ങിയ വിഡിരാജപ്പന്‍ ,യുവനായകനിരയിലെ ശ്രദ്ധേയതാരം ജിഷ്ണുരാഗവന്‍.കാമ്പുളള തിരക്കഥയാൽ സിനിമാലോകത്ത് വിജയം സ്യഷ്ടിച്ച ടിഎ റസാഖ്,ഒടുവിൽ മലയാളസിനിമയിലെ കാരണവർ ജഗനാഥവർമ്മ വരെ നീണ്ടുനിൽക്കുന്ന വേർപാടുകൾ. ..
കാലത്തിന്‍റെ അഭ്രപാളിയിൽ അവർ നമ്മുക്ക് പകർന്നത് എന്നും ഓർമ്മയിൽ സൂക്ഷിക്കാന്‍ ഒരുപിടി നല്ല കഥാപാത്രങ്ങൾ എത്രമാഞ്ഞാലും മറക്കാനാവാത്ത അഭിനയമുഹൂർത്തങ്ങൾ ... നഷത്രലോകത്തേക്ക് അവർ മറഞ്ഞപ്പോൾ നമ്മുക്ക് നഷ്ടമായത് അഭ്രപാളിയിലെ അനുഗ്രഹകലാകാരന്‍മാരെ. സിനിമാസമരങ്ങളിലൂടെ ഇനിയും സ്തംഭിപ്പിക്കും എന്ന വെല്ലുവിളിലാണ് മലയാളസിനിമയുടെ പുതുവർഷം പിറക്കുക. അത്തരം വെല്ലുവിളികളെ ചെറുത്തുതോൽപ്പിക്കാന്‍ നല്ല സിനിമ ആഗ്രഹിക്കുന്ന പ്രേക്ഷകന്‍റെ കടമായാണ്. പ്രതീക്ഷയാണ് സിനിമയുടെ മൂലധനം .ആ പ്രതീക്ഷയിലൂടെയാണ് ഒരോ പ്രേക്ഷകനും സിനിമയും.തമ്മിലുളള സഞ്ചാരം.പ്രതിസന്ധികളില്ലാത്ത ഒരുസിനിമാവർഷവും നല്ല സിനിമകളുംമാവട്ടെ വരുന്ന വർഷം എന്ന് നമ്മുക്ക് പ്രത്യാശിക്കാം .എല്ലാ പ്രേക്ഷകർക്കും പുതുവത്സാരാശംസകൾ നേർന്നുകെണ്ട് തിരനോട്ടം 2016 അവസാനിക്കുന്നു.