അഭിനയിച്ച് അത്ഭുതങ്ങള്‍ സൃഷ്ടിച്ച അപൂര്‍വ്വം പേരെ ഇന്നു ലോകത്തുള്ളു. അതിലൊരാള്‍ ഇങ്ങു കേരളത്തിലാണ് നമ്മുടെ സ്വന്തം ലാലേട്ടന്. അത്ഭുതങ്ങള്‍ വീണ്ടും സൃഷ്ടിക്കാന്‍ മോഹന്‍ലാല്‍ പുലിമുരുകനായി എത്തുന്നു. തിയറ്ററിലെത്തുന്നതിനുമുമ്പേ ലാല്‍ ചിത്രങ്ങള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് സര്‍വ്വ സാധാരണമാണ് പുലിമുരുകനും ആ പതിവ് തെറ്റിക്കുന്നില്ല, വാര്‍ത്തകളില്‍ പുലി മുരുകന് അല്പം മുന്നിലാണോ എന്നു സംശയിച്ചാല്‍ മാത്രം മതി. ഏറെ പ്രത്യേകതകളോടെയാണ് പുലിമുരുകന് അണിയിച്ചൊരുക്കിയിരിക്കുന്നത്. ലാലേട്ടന് പുലിമുരുകനായി സ്ക്രീനിലെത്തുന്നത് ഞെട്ടിക്കാന്‍ ഒരു പാട് വക നല്‍കികൊണ്ടാണ്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയപ്പോള്‍ തന്നെ പ്രേക്ഷകര്‍ ഞെട്ടി, പോസ്റ്ററിലെ ലാലേട്ടന്റെ ലുക്ക് കണ്ടാല്‍ ആരുമൊന്നു ഞെട്ടിപ്പോകും. മീശപിരിച്ചു നില്ക്കുന്ന പുലിമുരുകന് തിയറ്ററുകളില്‍ പ്രകമ്പനം സൃഷ്ടിക്കുമെന്നു ചിത്രത്തിന്റെ പോസ്റ്റര്‍ തന്നെ വിളിച്ചു പറയുന്നുണ്ട്. ഒപ്പം ചിത്രത്തിനേറെ പ്രത്യേകതയുണ്ടെന്നും.
ഉദയ കൃഷ്ണ തിരകഥയില്‍ വൈശാഖാണ് പുലിമുരുകന് സംവിധാനം ചെയ്യുന്നത്. സീനിയേഴ്സ്, പോക്കിരിരാജ, മല്ലു സിങ്, സൗണ്ട് തോമ തുടങ്ങിയ ബോക്സ് ഓഫീസ് ഹിറ്റുകള്‍ക്ക് ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രമാണ് പുലിമുരുകന്. മറ്റൊരു ബോക്സ് ഓഫീസ് ഹിറ്റ് സൃഷ്ടിക്കാന്‍ തന്നെയാണ് വൈശാഖിന്റെ പുറപ്പാട്. മുളക്പാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടം ചിത്രം നിര്‍മിക്കുന്നുത്.
കാടിനുള്ളിലെ ചെറിയ ഗ്രാമത്തില്‍ ജീവിക്കുന്ന സാധാരണക്കാരനായ മുരുകന്റെ കഥയാണ് പുലി മുരുകനില്‍ പറയുന്നത്. വിയറ്റ്നമിലെ ഹാനയിയിലുള്ള വനതിനുള്ളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തില്‍ മോഹന്‍ ലാലും പുലികളും തമ്മിലുള്ള സംഘട്ടന രംഗങ്ങള്‍ ഉണ്ട്. കാട്ടിലെ പുലിയും മലയാള സിനിമയിലെ പുലിയും നേര്‍ക്കുനേര്‍ വരുമ്പോള്‍ അത് മലയാള സിനിമയില്‍ മറ്റൊരു ചരിത്രം സൃഷ്ടിക്കുമെന്നു തന്നെ പ്രതീക്ഷിക്കാം. ലാലേട്ടനോട് ഏറ്റുമുട്ടാന്‍ പ്രത്യേകം പരിശീലനം ലഭിച്ച പുലികളെയാണ് സെറ്റിലെത്തിച്ചത്. സൈലന്റ് വാലി , അട്ടപാടിഎന്നിവിടങ്ങളും ചിത്രത്തിന്റെ ലൊക്കേഷനാണ് . ഗോപി സുന്ദര്‍ ആണ് ഈണം പകരുന്നത്.
പുലിയും, ലാലേട്ടനുമൊക്കെയാണ് ചിത്രത്തിലെ താരങ്ങളെങ്കിലും ചിത്രം വെറും ആക്ഷനാണെന്നു കരുതാന്‍ വരട്ടെ കോമഡിയും, ആക്ഷനും ഒരു പോലെ പ്രധാന്യം നല്കികൊണ്ടുള്ളതാണ് ചിത്രം.
ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം തമിഴ്നടന്‍ പ്രഭു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കാലാപാനിക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് പുലിമുരുകന്. യന്തിരന്, ഐ ,ശിവാജി, അന്യന് ,ബാഹുബലി എന്നീ ചിത്രങ്ങളുടെ സ്റ്റണ്ട് കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയ്ന് ആദ്യമായി മലയാളത്തില്‍ കൊറിയോഗ്രാഫി ചെയ്യുന്ന ചിത്രമാണ് പുലിമുരുകന് എന്ന പ്രത്യേകതയുമുണ്ട്. വരുന്ന വിഷുവിന് പുലിമുരുകന് തിയറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അനുബന്ധ സ്റ്റോറികള്‍
1. ആ സിംഹാസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നു... മലയാളത്തിന്റെ ചിരിയുടെ തമ്പുരാനെ കാത്ത്
2. ആരാധികയെ കാണാന്‍ ദിലീപ് എത്തി: സുമിക്ക് ഇത് സ്വപ്ന സാക്ഷാത്കാരം
3. ട്രാഫിക് ബോധവത്ക്കരണവുമായി ദുല്‍ഖര്‍