പ്രത്യാശയായി ഐ ഇ ഡി സി സമ്മിറ്റ് 2016
സംസ്ഥാനത്ത് മികച്ച യുവസംരംഭകരെ വാര്‍ത്തെടുക്കുക എന്നതാണ് കേരളാ സ്റ്റാര്‍ട്ടപ്പ ് മിഷന് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ദൗത്യം.അതിനായി വിവിധ പരിപാടികളും പദ്ധതികളും സര്‍ക്കാര്‍ ആവിഷ്കരിച്ച് കേരളാ സ്റ്റാര്‍ട്ടപ്പ് മിഷനിലൂടെ നടപ്പാക്കി വരുന്നു. സ്കൂള്‍ തലത്തില്‍ തന്നെ മികവുംഅഭിരുചിയുള്ളവരെ കണ്ടെത്തി അവര്‍ക്ക് വിവിധതലത്തിലുള്ള അവസരങ്ങള്‍ നല്കി സംരംഭകരാകാന്‍ പൂര്‍ണ്ണ പിന്തുണ നല്കി വരുന്നു. യുവസംരംഭകത്വ വികസന പരിപാടിയില്‍ കോളേജ് തലത്തിലെ പദ്ധതിയാണ്(ഐ ഇ ഡി സി). കോളേജുകളില്‍ സംരംഭകത്വ വികസനസെല്ലുകള് രൂപീകരിക്കുക വഴി നിലനില്‍ക്കുന്ന ഒരു സംരംഭകത്വ ആവാസവ്യവസ്ഥ ഒരുക്കുവാന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ നേരിട്ടുള്ള ഇടപെടലാണ് ഐ ഇ ഡി സിബ്യൂട്ട് ക്യാമ്പ് പദ്ധതിയുടെ ലക്ഷ്യം.
കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉള്ള യുവാക്കളെ ഒരു കുടകീഴില്‍ കൊണ്ടുവരുവാനും ഇന്നവേഷന്‍ എന്‍ട്രപ്രണര്‍ഷിപ്പ്, ഡവലപ്പ്മെന്റ്സെന്റര് എന്ന ഇന്‍ക്യൂബേറ്ററുകള്‍ കേരളത്തില്‍ ഉടനീളം 147 കോളേജുകളില്‍ സ്ഥാപിക്കാനും കേരളാസ്റ്റാര്ട്ടപ്പ്മിഷനു സാധിച്ചു. ഇത്തരം ബ്യൂട്ട്ക്യാമ്പുകള് കേരളത്തിലെ എല്ലാ കോളേജുകളിലും സ്ഥാപിക്കുന്നതിനാണ ്സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ സംരംഭകത്വ വികസനപരിപാടികളുടെ ഒരുസംഗ്രഹമാണ് IEDC Summit 2016. പ്രസ്തുത സമ്മിറ്റ് എല്ലാവര്‍ഷവും തുടരുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഓരോ IEDC യ്ക്കും അതിന്റെ പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടു കൊണ്ടു പോകുവാനും, നേട്ടങ്ങള്‍ വിലയിരുത്തുവാനും ഒരു നോഡല്‍ ഓഫീസറുണ്ട്എന്ന് അറിയുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. നോഡല്‍ ഓഫീസറായ അദ്ധ്യാപകരുടെ കരങ്ങളിലാണ് നമ്മുടെ യുവാക്കളുടെ സ്വപ്നങ്ങള്‍ ആദ്യമായി പൂവണിയുന്നത്. ഒരു വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ പഠനത്തോടൊപ്പം ഒരു സംരംഭകനാകുവാനും കേരളത്തിലെ വിദ്യാര്‍ത്ഥിസമൂഹത്തിനു അവസരം ലഭിക്കുന്നുണ്ട്. കേരള ടെക്നോളജി യൂണിവേഴ്സിറ്റിയുടെ സ്റ്റുഡന്റ് എന്‍ട്രപ്രണര്‍ഷിപ്പ് പോളിസിയും ഇതിനു മുതല്‍കൂട്ടാവുന്നു.
കേരള സര്‍ക്കാര്‍ ബഡ്ജറ്റില്‍ 100 കോടി രൂപാ സ്റ്റാര്‍ട്ടപ്പുകളുടെ ഉന്നമനത്തിനായി വകയിരുത്തിയിട്ടുണ്ട്. യുവസംരംഭകരെ സൃഷ്ടിക്കുന്നതിനും വളര്‍ത്തിയെടുക്കുന്നതിനുമുള്ള സര്‍ക്കാരിന്റെ അനുകൂലസമീപനം വകയിരുത്തിയിട്ടുള്ള തുകയില്‍ നിന്നും തന്നെ കാണാവുന്നതാണ്. പ്രത്യക്ഷമായി അനുവദിക്കുന്നതു കൂടാതെ പരോക്ഷമായ വിവിധ സഹായങ്ങള്‍ തുടക്കക്കാരായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ നല്കി വരുന്നുണ്ട്.
പഠനത്തോടൊപ്പം സ്റ്റാര്‍ട്ടപ്പ് എന്ന ആശയം വികസിപ്പിക്കുന്നതു വഴി ടെക്നോളജി വികാസമുള്ള ഒരു യുവതലമുറയെ സൃഷ്ടിക്കുവാന്‍ സര്‍ക്കാരിനു സാധിക്കുന്നു. കേരള സര്‍ക്കാരിന്റെ സംരംഭകത്വ വികസനപദ്ധതികളായ റാസ്ബറി പൈ പ്രോഗ്രാം, സ്റ്റാര്ട്ടപ്പ്ബോക്സ് പ്രോഗ്രാം, ഇന്റര്‍നാഷണല്‍ എക്ചേഞ്ച് പ്രോഗ്രാംഎന്നിവ വിദ്യാര്‍ത്ഥി സംരംഭകരെ ലക്ഷ്യമാക്കി ചെയ്തിട്ടുള്ളതാണ്. കേരളത്തിലുടനീളം പതിനഞ്ചോളം ഇന്ക്രുബേറ്ററുകള് നിലവിലുണ്ട്. സ്റ്റാര്ട്ടപ്പ്ബോക്സുകള് ഇന്ക്രുബേറ്ററുകള്ക്ക് നല്കുന്നതു വഴി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അത് ഉപയോഗപ്പെടുത്താവുന്നതാകുന്നു. വിദ്യാര്‍ത്ഥി സമൂഹം യുവസംരംഭകര്‍ ആകുന്നതുവഴി കേരളം നേരിടുന്ന തൊഴില്‍പ്രശ്നം, നമുക്ക് ഒരു പരിധിവരെ കുറയ്ക്കുവാന്‍ സാധിക്കുന്നു. കേരളത്തില്‍ നിന്നുള്ള 14 ജില്ലകളില്‍നിന്നും, 147 കോളേജുകളിലായി 1500 യുവാക്കളാണ് സമ്മിറ്റില്‍ പങ്കെടുത്തത്.