തിക്കമ്മ; 384 അരയാല്‍ നട്ടുവളര്‍ത്തിയ 103കാരി

തിക്കമ്മ; 384 അരയാല്‍ നട്ടുവളര്‍ത്തിയ 103കാരി

Saturday November 21, 2015,

1 min Read

ആ മരത്തണലില്‍ ഇന്നും തിമ്മക്ക ഇരിക്കുന്നു, പ്രിയതമനേയും ഓര്‍ത്ത്. നിരക്ഷരരായ ദരിദ്ര ദമ്പതികളായിരുന്ന തിക്കമ്മയും ഭര്‍ത്താവ് ചിക്കയ്യയും പരിസ്ഥിതി സംരക്ഷണത്തിനായി ഇറങ്ങിത്തിരിച്ചത്, പുസ്തകങ്ങള്‍ വായിച്ചോ യാത്ര ചെയ്‌തോ പഠിച്ചിട്ടോ ആയിരുന്നില്ല. ജീവിത്തിലെ അനുഭവങ്ങള്‍ മാത്രമായിരുന്നു അവരുടെ പരിജ്ഞാനം.

image


ബാംഗ്ലൂര്‍ ഗ്രാമീണ മേഖലയില്‍ മകടി താലൂക്കിലെ ഹുലിക്കല്‍ വില്ലേജില്‍ ജനിച്ചു വളര്‍ന്ന തിമ്മക്ക ചെറുപ്പം കാലം മുതല്‍ പാടത്തും പറമ്പത്തും ജോലി ചെയ്താണ് ജീവിച്ചത്. പിന്നീട് ഒരു കന്നുകാലിമേയ്ക്കുന്ന ബെക്കല്‍ ചിക്കയ്യയെ വിവാഹം കഴിച്ചു. 25 വര്‍ഷത്തോളം മക്കളുണ്ടാകാതിരുന്ന ഇവര്‍ മക്കളായി കരുതി വളര്‍ത്തിയത് മരങ്ങളേയും ചെടികളേയും ആയിരുന്നു. അവരുടെ ഗ്രാമത്തില്‍ ഏറ്റവുമധികം ഉണ്ടായിരുന്നത് ആല്‍ മരങ്ങളായിരുന്നു. തിമ്മക്കയും ഭര്‍ത്താവും ആല്‍ മരങ്ങളുടെ തൈ ആണ് തയ്യാറാക്കിയത്. അതിനുശേഷം അടുത്ത ഗ്രാമമായ കുടൂരില്‍ നാല് കിലോ മീറ്റര്‍ ദൂരം വരെ ഇത് നടാന്‍ തുടങ്ങി. രണ്ടാം വര്‍ഷം 15 തൈകളും മൂന്നാം വര്‍ഷം 20 തൈകളും നട്ടു. തൊട്ടി ഉപയോഗിച്ച് വെള്ളം കോരി ഇവ നനച്ചു. മുള്ളുചെടികള്‍ വച്ച് മറച്ച് ആടുമാടുകളില്‍ നിന്നും ചെടികളെ സംരക്ഷിച്ചു. 1991ല്‍ തിമ്മക്കയുടെ ഭര്‍ത്താവ് മരിച്ചു. അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി തിമ്മക്ക ചെടി വളര്‍ത്തല്‍ തുടര്‍ന്നു.

ഭര്‍ത്താവും താനുമായി തന്റെ ഗ്രാമം മുതല്‍ അയല്‍ഗ്രാമം വരെ നട്ടുനനച്ച വളര്‍ത്തിയ ചെടികള്‍ മരങ്ങളായി മാറിയതില്‍ തിമ്മക്ക സന്തോഷിക്കുകയും അതിന്റെ കീഴിലിരുന്ന് ഭര്‍ത്താവിന്റെ സ്മരണകള്‍ അയവിറക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ നാട്ടുകാര്‍ തിമ്മക്കയെ സാലുമരദ എന്ന് വിളിച്ചു. കന്നടയിലെ ഈ വാക്കിന് മരങ്ങളുടെ നിര എന്നാണ് അര്‍ത്ഥം. 1996 ല്‍ സാലുമരദ തിമ്മക്ക നാഷണല്‍ സിറ്റിസണ്‍സ് അവാര്‍ഡ് കരസ്ഥമാക്കി. തിമ്മക്കയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരു സിനിമയും ഇറങ്ങി. എല്ലാവരും അവാര്‍ഡായി തനിക്ക് നല്‍കിയത് സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ്. തന്റെ ദാരിദ്ര്യം അകറ്റുന്നതിനുള്ള പണം തരുന്നില്ല. ചിലര്‍ തന്നെ സഹായിക്കാന്‍ മുന്നോട്ടു വരുന്നുണ്ട്. ഒരു ആശുപത്രി സ്ഥാപിക്കുകയാണ് തന്റെ ലക്ഷ്യം അതിനുവേണ്ടിയുള്ള ശ്രമം തുടരുമെന്നും തിമ്മക്ക പറഞ്ഞു