മുതല്‍മുടക്ക് ഒന്നും കൂടാതെ 75 മില്ല്യന്‍ ആപ്പ് ഡൗണ്‍ലോഡ്: വ്യാപാര രംഗത്തെ രഹസ്യ തന്ത്രങ്ങളുമായി അലോക് കെജ്‌രിവാള്‍
ഐ.ഐ.ടി ബോംബെയില്‍ നടന്ന ഇസമ്മിറ്റില്‍ പങ്കെടുക്കുമ്പോള്‍ അലോക് കെജ്‌രിവാളിന്റെ മനസ്സില്‍ എന്തെന്നില്ലാത്ത ആവേശം നിറഞ്ഞിരുന്നു. ഇന്ന് ഡിജിറ്റല്‍ ഗെയിമിങ്ങ് രംഗത്തെ നിറഞ്ഞ സാന്നിദ്ധ്യമാണ് അലോക് കെജ്‌രിവാള്‍. തന്റെ കമ്പനിയുടെ വിജയതന്ത്രങ്ങള്‍ പങ്കുവയ്ക്കാനാണ് അലോക് അവിടെ എത്തിയത്. ആഗോളരംഗത്ത് ഇന്ന് നിലവിലുള്ള മികച്ച 20 ഓണ്‍ലൈന്‍ ഗെയിമുകളില്‍ ഒന്നാണ് 'ഗെയിംസ് 2 വിന്‍'. മാസം തോറും ഏകദേശം 20 മില്ല്യന്‍ ഉപയോക്താക്കളാണ് ഇതിന്റെ സേവനങ്ങള്‍ ആസ്വദിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം ഒരു മുതല്‍മുടക്കും കൂടാതെയാണ് അവര്‍ക്ക് ഇതിനോടകം 75 മില്ല്യന്‍ ഡൗണ്‍ലോഡുകള്‍ ലഭിച്ചത്.
'ആപ്പ് ഡൗണ്‍ലോഡുകള്‍ ലഭിക്കാനുള്ള തന്ത്രങ്ങള്‍ വളരെ ലളിതമാണ്,' തന്റെ വിജയരഹസ്യങ്ങള്‍ പങ്കുവച്ച് അദ്ദേഹം സംസാരിക്കുന്നു. 'നിങ്ങളുടെ ആപ്പ് ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരമാകണമെങ്കില്‍ അവരെ ഏഴു തെറ്റുകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കണം,' അലോക് പറയുന്നു.
1. അലസത
'നിങ്ങള്‍ ഒരു ആപ്പ് രൂപീകരിക്കുന്ന സമയത്ത് സ്വയം ഒരു മടിയനാണെന്ന് ചിന്തിച്ച് പ്രവര്‍ത്തിക്കുന്നത് നല്ലതായിരിക്കും,' അലോക് പറയുന്നു. മടി എന്നത് ശക്തമായ ഒരു വികാരമാണെന്ന് അലോക് വിശ്വസിക്കുന്നു. 20 മില്ല്യന്‍ ഡൗണ്‍ലോഡ് ലഭിച്ച ഒരു ആപ്പാണ് പാര്‍ക്കിങ്ങ് ഫ്രെന്‍സി. അതില്‍ റിവൈവ് ഫീച്ചര്‍ ഉള്‍പ്പെടുത്തിയതോടെ അലോകിന് 50,000 ഡോളറിന്റെ വരുമാനമാണ് ലഭിച്ചത്. 'കാര്‍ ഒരു വശത്ത് ഇടിച്ചു നില്‍ക്കുമ്പോള്‍ ആ ഗെയിം ആദ്യം മുതല്‍ വീണ്ടും കളിച്ചു തുടങ്ങാന്‍ ഇത് കളിക്കുന്നവര്‍ ഇഷ്ടപ്പെടുന്നില്ല. ഈ മടിയാണ് നിങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടത്. മടിയ•ാര്‍ക്ക് അങ്ങനെ തന്നെ ഇരിക്കാനാണ് ഇഷ്ടം,' അലോക് പറയുന്നു. ഫഌറി എക്‌സ്‌പ്ലോററുമായി ചേര്‍ന്ന് ഗെയിംസ് 2 വിന്‍ നടത്തിയ പഠനത്തില്‍ ഇന്‍ആപ്പ് പര്‍ച്ചെയിസുകള്‍ നടത്തുന്നവരാണ് സ്ഥിരമായി ഇത് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ആള്‍ക്കാരെ മടിയ•ാരാക്കിയാല്‍ ഇന്‍ആപ്പ് പര്‍ച്ചെയിസുകള്‍ കൂട്ടാന്‍ സാധിക്കുമെന്നും അലോക് പറയുന്നു. 'എന്നാല്‍ ഇത് ആവശ്യത്തിലും അധികമാകരുത്. നിങ്ങള്‍ അവരെ സഹായിക്കുകയാണെന്ന് അവര്‍ക്ക് തോന്നണം,' അലോക് തമാശ രൂപത്തില്‍ പറയുന്നു,
2. അഭിമാനമാണ് ഏറ്റവും വലുത്
അലോകിന്റെ 'ബാറ്റ് 2 വിന്‍'നിന് അത്രയ്ക്ക് സ്വീകാര്യത ലഭിച്ചിരുന്നില്ല. ഗെയിമിങ്ങിനെക്കുറിച്ചും അഭിമാനത്തിന്റെ വിലയും മനസ്സിലാക്കാന്‍ അലോകിന് ഇതുവഴി സാധിച്ചു. കുറച്ചു പേരെങ്കിലും കാണാന്‍ സാധ്യതയുണ്ട് എന്നറിഞ്ഞാല്‍ ആ കാര്യം ചെയ്യാന്‍ എല്ലാവര്‍ക്കും വലിയ താത്പ്പര്യമായിരിക്കും,' അലോക് പറയുന്നു.
3. രോഷം
മനസ്സില്‍ ദേഷ്യം നിറഞ്ഞുനില്‍ക്കുന്ന ഒരാള്‍ക്ക് മുന്നിലുള്ള എന്തും നശിപ്പിക്കാനുള്ള തോന്നല്‍ ഉണ്ടാകാം. ഇത് മനസ്സിലാക്കിയാണ് 'കില്‍ ഒസാമാ ബിന്‍ ലാദന്‍' എന്ന ഗെയിം അലോക് രൂപീകരിച്ചത്. ഇങ്ങനെയുള്ള ഗെയിമുകള്‍ ദേഷ്യം കുറയ്ക്കാന്‍ സഹായിക്കുന്നു. ഒരു ആപ്പാക്കി മാറ്റാവുന്ന നല്ലൊരു ചേരുവയാണ് പ്രതികാരം.
4. അത്യാഗ്രഹം
ഡിസ്‌ക്കൗണ്ടുകള്‍, ക്യാഷ് പ്രൈസുകള്‍, ഡീലുകള്‍ ഇവയെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ടവയാണ്. 200 രൂപയുടെ ക്യാഷ് പ്രൈസിനു വേണ്ടി 2000 രൂപയുടെ ബാന്‍ഡ് വിഡ്ത്താണ് ഓരോരുത്തരും ഉപയോഗിക്കുന്നത്!
5. അത്യാര്‍ത്തി
എല്ലാവര്‍ക്കും ലിങ്ക്ട് ഇന്‍ പ്രൊഫൈല്‍ കാണും. എന്നാല്‍ ഒരു സാമൂഹ്യ മാധ്യമം എന്ന നിലയില്‍ അത് എത്രത്തോളം ഉപയോഗപ്രദമാക്കുന്നു എന്നതില്‍ സംശയം നിലനില്‍ക്കുന്നു. നിങ്ങളുടെ പ്രൊഫൈല്‍ എത്ര അപ്പ്‌ഡേറ്റ് ചെയ്താലും പൂര്‍ണമാകാറില്ല. എങ്ങനെയെങ്കിലും അത് പൂര്‍ത്തീകരിക്കാന്‍ നിങ്ങള്‍ ശ്രമിക്കും. നിങ്ങള്‍ എത്ര ശ്രമിച്ചാലും 100 ശതമാനം പൂര്‍ണ്ണമാകാതെ വന്നാല്‍ അത് നിങ്ങളെ അലട്ടുന്നു.
6. അസൂയ
'എന്നെക്കാള്‍ കൂടുതല്‍ ജനപ്രീതി മറ്റൊരാള്‍ക്ക് കിട്ടുമ്പോള്‍ എനിക്ക് അസ്വസ്ഥത അനുഭവപ്പെടാറുണ്ട്. പേറ്റൈമിന്റെ ശേഖര്‍ ശര്‍മ്മ ഇക്കാര്യത്തില്‍ എന്നെക്കാള്‍ മുന്നിലാണ്. ഇത് പലപ്പോഴും എന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്. എന്നാല്‍ ഞാന്‍ അതിനായി കൂടുതല്‍ പരിശ്രമിക്കുകയും ചെയ്യുന്നു.'
7. അമിതമായ താത്പ്പര്യം
യു എസിലെ പെണ്‍കുട്ടികള്‍ക്ക് ഏതുതരം കാറുകള്‍ വാങ്ങാനാണ് ഇഷ്ടം? വലിയ വണ്ടികളോടാണ് അവര്‍ക്ക് താത്പ്പര്യം. എന്നാല്‍ അവര്‍ അത് ഓടിച്ചു നടക്കാറില്ല. 'യഥാര്‍ത്ഥ ജീവിതത്തില്‍ അവര്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ഒരു ആപ്പ് വഴി ചെയ്യാന്‍ കഴിയും,' അലോക് പറയുന്നു. സെലിബ്രിറ്റി ഗെയിമിങ്ങ് ആപ്പുകളും ഇങ്ങനെയുള്ളവരെ ഉദ്ദേശിച്ചുള്ളതാണ്. മിറാന്‍ഡ സിങ്‌സ് വേര്‍സസ് ഹേറ്റേസ് എന്ന അലോകിന്റെ ഗെയിം ഉപയോക്താക്കളെ യൂടൂബ് സെലിബ്രിറ്റികളുടെ ലോകത്തേക്ക് നയിക്കുന്നു. ഇതിന് യൂടൂബില്‍ വളരെയധികം ആരാധകരാണുള്ളത്.