മാലിന്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് ഗ്രീന്‍ വേര്‍മ്സ്
ആയുര്‍വേദവും മാലിന്യനിര്‍മ്മാര്‍ജനവും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്ന് കോഴിക്കോട്ടുകാരനായ ജാബിര്‍ കാരാട്ട് ഉറപ്പിച്ചു പറയും. യുവസംരംഭകര്‍ കടന്നു വരാന്‍ മടിക്കുന്ന മാലിന്യനിര്‍മ്മാര്‍ജന രംഗത്ത്, മികച്ച ജോലിയും റിസ്ക് ഇല്ലാത്ത ജീവിതവും ഉപേക്ഷിച്ച് ജാബിര്‍ ആരംഭിച്ച ഗ്രീന്‍ വേര്‍മ്സ് എന്ന സ്ഥാപനം ശ്രദ്ധാര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ചും സമൂഹത്തെ സേവിച്ചും ഒരു വര്‍ഷം പിന്നിടുന്നു.