കുട്ടികള്‍ക്ക് കെയറുമായി കെയര്‍ ഫാഷന്‍ കൊച്ചിയില്‍
കുട്ടികളാണ് ഒരു വീടിന്റെയും നാടിന്റെയും ഐശ്വര്യം. പക്ഷെ കുട്ടികള്‍ക്ക് പ്രത്യേകിച്ചും നവജാത ശിശുക്കള്‍ക്ക് അനുയോജ്യമായ വസ്ത്രം കണ്ടെത്തുക വളരെ പ്രയാസമാണ്. ഇന്ത്യയില്‍ ശിശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട് എങ്കിലും അവരുടെ ശരീര പ്രകൃതിക്ക് ഇണങ്ങുന്ന, ആരോഗ്യസുരക്ഷ ഉറപ്പാക്കുന്ന വസ്ത്രങ്ങള്‍ കുറവാണ്. ഇവിടെയാണ് കെയര്‍ ഫാഷന്ന്റെ പ്രസക്തിയേറുന്നത്.
കെയറിങ്ങുമായി ആദ്യം കൊച്ചിയില്‍
നവജാത ശിശുക്കള്‍ മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി ആരംഭിച്ച ബ്രാന്‍ഡ് ആണ് കെയര്‍ ഫാഷന്‍. പ്രമുഖ പ്രവാസി വ്യവ്യസായിയായ ഇസ്മായില്‍ റാവുത്തര്‍ മേല്‍നോട്ടം വഹിക്കുന്ന ഫൈന്‍ ഫെയര്‍ ഗ്രൂപ്പാണ് കെയര്‍ ബ്രാന്‍ഡിന്റെ നിര്‍മ്മാതാക്കള്‍. ഇന്ത്യയില്‍ വന്‍ വികസന പദ്ധതികള്‍ ലക്ഷ്യമിടുന്ന ഫൈന്‍ ഫെയര്‍ ഗ്രൂപ്പ്, കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയില്‍ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഇടപ്പള്ളി ലുലു മാളിലെ കെയര്‍ ഫാഷന്ന്റെ ഷോറൂം കിറ്റെക്സ് എം ഡി ബോബി ജേക്കബ് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു.
'അനുദിനം മാറികൊണ്ടിരിക്കുന്ന വസ്ത്രവ്യാപാര രംഗത്ത് കുട്ടികളുടെ വിഭാഗത്തില്‍ മാത്രം കാര്യമായ മാറ്റം കാണുന്നില്ല. അവരെ കേന്ദ്രീകരിച്ച് വളരെ കുറച്ചു ഉത്പന്നങ്ങള്‍ മാത്രമാണ് വിപണിയില്‍ ഇറങ്ങുന്നത്. അത് കൊണ്ടാണ് ഈ മേഖലയിലേക്ക് ശ്രദ്ധ തിരിയാന്‍ കാരണമായതും, കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതും,' ഫൈന്‍ ഫെയര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ റാവുത്തര്‍ ചൂണ്ടികാട്ടി.
ഫാഷന്‍ ഒരു പാഷന്
നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച്, ആകര്‍ഷിക്കുന്ന ഡിസൈനില്‍, ഫാഷന്‍ പ്രത്യേകം ഊന്നല്‍ നല്കി, ഉന്നതനിലവാരത്തില്‍ നെയ്ത ഉത്പന്നങ്ങളാണ് കെയറിനെ ഒരു ആഗോള ബ്രാന്‍ഡ് ആക്കി മാറ്റുന്നത്.
'ഫാഷന്‍ രംഗത്തെ പുതിയ പ്രവണതകള്‍ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കളെയാണ് കെയര്‍ ഉന്നംവയ്ക്കുന്നത്. വസ്ത്രനിര്‍മ്മാണത്തിന് കോട്ടണാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. കുട്ടികളുടെ സൗകര്യത്തിനും എളുപ്പത്തില്‍ ഉപയോഗിക്കാനും വേണ്ടിയാണിത്,' അദ്ദേഹം വിശദീകരിച്ചു.
കുട്ടികളുടെ ലോകം
കുട്ടികള്‍ക്ക് പരമാവധി ആരോഗ്യസുരക്ഷ ഉറപ്പു വരുത്തുന്ന ഉത്പന്നങ്ങളാണ് കെയറിന്റെ മുഖമുദ്ര. 'കുട്ടികള്‍ക്ക് മികച്ച വസ്ത്രം നല്‍കുക എന്ന ഓരോ മാതാപിതാക്കളുടെയും ആഗ്രഹം സാധിച്ചുകൊടുക്കുകയാണ് കെയര്‍ ഫാഷന്‍. ഉടുപ്പുകള്‍, നിക്കറുകള്‍, പാന്റുകള്‍ തുടങ്ങിയവയുടെ വലിയ ശേഖരം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. 300 രൂപ മുതല്‍ 10,000 രൂപ വരെയുള്ള ഉത്പന്നങ്ങള്‍ ഇവിടെ ലഭ്യമാണ്,' റാവുത്തര്‍ പറഞ്ഞു.
യു. എ. ഇ ആസ്ഥാനമായ ഫൈന്‍ ഫെയര്‍ ഗാര്‍മെന്റ്സ് ഉത്പാദനവും, വിപണനവും കൈകാര്യം ചെയ്യുന്നു. ഇറ്റാലിയന്‍ സംഘമാണ് ഡിസൈനും, ആശയങ്ങളും ശ്രദ്ധിക്കുന്നത്.
എളുപ്പം, സുന്ദരം
ഷോപ്പിന്റെ ഡിസൈന്‍ മറ്റൊരു പ്രത്യേകതയാണ്. ഉപഭോക്താവിന് അനായാസമായി വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് ആറു വിഭാഗങ്ങളിലായാണ് ഉത്പന്നങ്ങള്‍ തരം തിരിച്ചിരിക്കുന്നത്. ബേബി ബോയ്സ് (03 വയസ്സ്), കിഡ്സ് ബോയ്സ് (312 വയസ്സ്), ബേബി ഗേള്‍സ് (03 വയസ്സ്), കിഡ്സ് ഗേള്‍സ് (312 വയസ്സ്), രണ്ടെണ്ണം അവശ്യവസ്ത്രങ്ങള്ക്കും, അവശ്യവസ്തുക്കള്‍ക്കും.
ആഗോള സാന്നിദ്ധ്യം
ലണ്ടന്‍, പാരിസ്, മിലാന്, ന്യൂയോര്‍ക്ക് തുടങ്ങി ലോകത്തിലെ പ്രമുഖ ഫാഷന്‍ നഗരങ്ങളില്‍ എല്ലാം കെയര്‍ ബ്രാന്‍ഡിന്റെ ഉത്പന്നങ്ങള്‍ ലഭ്യമാക്കും റാവുത്തര്‍ അഭിപ്രായപെട്ടു.
ജനങ്ങള്‍ക്ക് താങ്ങനാവുന്ന പ്രീമിയം ഫാഷന്‍ വസ്ത്രങ്ങള്‍ നല്‍കുക എന്ന് ലക്ഷ്യത്തോടെയാണ് റാവുത്തര്‍ 1998ല്‍ ഫൈന്‍ ഫെയര്‍ ഗ്രൂപ്പ് സ്ഥാപിക്കുന്നത്. വസ്ത്രനിര്‍മ്മാണത്തില്‍ തുടക്കം കുറിച്ച് ഗ്രൂപ്പ് ഇന്ന് റീട്ടയില്‍, യാത്ര, കൃഷി, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളില്‍ സജീവമാണ്.
ഗള്‍ഫ്, ഏഷ്യ, യു എസ്, യുറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ വന്‍ വളര്‍ച്ച നേടികൊണ്ടിരിക്കുന്ന ഗ്രൂപ്പിന്, യുഎഇ, ഫിലിപ്പിനെസ്, ഈജിപ്പ്റ്റ്, ശ്രീലങ്ക, ചൈന, ബംഗ്ലാദേശ്, തുര്‍ക്കി, മൊറോക്കോ എന്നിവിടങ്ങളില്‍ നിര്‍മ്മാണ സൗകര്യങ്ങളും ഉണ്ട്.
ഇനി ഓണ്‍ലൈനിലും
'അടുത്ത വര്‍ഷം ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് ആരംഭിക്കും. കമ്പനിയുടെ ഓണ്‍ലൈന്‍ ഷോറൂം കൂടാതെ, മുന്‍നിര ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലും സാന്നിധ്യം ഉണ്ടാകും. ആമസോണില്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു,' അദ്ദേഹം പറഞ്ഞു
മിഷന് 2020
'2020ഓടെ 200 കെയര്‍ ഫാഷന്‍ ഷോപ്പുകള്‍ തുറക്കുകയാണ് ലക്ഷ്യം,' കേരള സര്‍ക്കാരിന്റെ നോര്‍ക്ക റൂട്സ് ഡയറക്ടര്‍ കൂടിയായ റാവുത്തര്‍ പറഞ്ഞു. ഏകദേശം 1,000 കോടി രൂപയാണ് ഇതിനായി മുതല്‍ മുടക്കുക.