ഡിജിറ്റല്‍ ഇന്ത്യ അടുത്ത ഘട്ടത്തിലേക്ക് : രാജ്യത്ത് 2500 പുതിയ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍

ഡിജിറ്റല്‍ ഇന്ത്യ അടുത്ത ഘട്ടത്തിലേക്ക് : രാജ്യത്ത് 2500 പുതിയ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍

Friday January 15, 2016,

1 min Read

പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യത്തിലെ ജനങ്ങള്‍ക്കായി ആരംഭിച്ച ഡിജിറ്റല്‍ ഇന്ത്യ പദ്ധതി അതിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. ഇന്ത്യയില്‍ എല്ലായിടത്തും എല്ലാവരിലേക്കും ഇന്റര്‍നെറ്റ് സൗകര്യം എത്തിക്കുകയും ഡിജിറ്റല്‍ സാക്ഷരത ഉറപ്പുവരുത്തുകയും ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയാണ് ഡിജിറ്റല്‍ ഇന്ത്യ. 2014ലാണ് ഈ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

image


അടുത്ത സാമ്പത്തിക വര്‍ഷം രാജ്യത്ത് 256 സ്ഥലങ്ങളിലായി 2500 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കുമെന്നാണ് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പറയുന്നത്. ബി എസ് എന്‍ എലിന്റെ ഉടമസ്ഥതയിലാകും ഈ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കുക. അടുത്ത 67 മാസത്തിനുള്ളില്‍ 50 കോടി ഇന്റര്‍നെറ്റ് വരിക്കാരെയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

100 കോടി മൊബൈല്‍ ഉപഭോക്താക്കള്‍ ഇന്ത്യയിലുണ്ടെങ്കിലും ഇവരില്‍ 40 കോടി പേര്‍ മാത്രമേ ഇന്റര്‍നെറ്റിന്റെ ലോകത്ത് എത്തിയിട്ടുള്ളൂ. നടപ്പുവര്‍ഷം പത്തു കോടി പേരെയെങ്കിലും ഇന്റര്‍നെറ്റിന്റെ ഉപഭോക്താക്കളാക്കുകയാണ് ലക്ഷ്യം.ഉപഭോക്താക്കളുടെ എണ്ണം 40 കോടിയില്‍ നിന്ന് 50 കോടിയിലെത്താന്‍ ഇത്രയും സമയം എടുക്കാന്‍ കഴിയില്ല.

കഴിഞ്ഞ 34 വര്‍ഷത്തിനുള്ളില്‍ 20 കോടി മുതല്‍ 30 കോടി വരെ ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായാണ് ബി എസ് എന്‍ എല്‍ 2500 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. ഇതിനകം 200 കേന്ദ്രങ്ങളിലായി 500 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ബി എസ് എന്‍ എല്‍ സ്ഥാപിച്ചു കഴിഞ്ഞു.

image


2019 ഓടെ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്ന ഡിജിറ്റല്‍ ഇന്ത്യയ്ക്കായി ഒരു ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ടെന്ന് രവിശങ്കര്‍ പ്രസാദ് പറയുന്നു. ഈ പദ്ധതി നിലവില്‍ വരുന്നതോടെ 18 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.