കേരളത്തിന്റെ വശ്യസൗന്ദര്യം നുകരാന്‍ കേരള ബ്ലോഗ് എക്സ്പ്രസ് 3 യാത്ര തുടങ്ങി
ലോകത്തെ തെരഞ്ഞെടുക്കപ്പെട്ട മുന്‍നിര യാത്രാ ബ്ലോഗര്‍മാര്‍ക്ക് കേരളത്തിന്റെ വശ്യസൗന്ദര്യം നുകരാന്‍ അവസരം നല്‍കുന്നതോടൊപ്പം അവരുടെ രചനകളിലൂടെ ടൂറിസം സാധ്യതകളെ അന്താരാഷ്ട തലത്തില്‍ എത്തിക്കുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന കേരള ബ്ലോഗ് എക്സ്പ്രസ്3 പ്രയാണമാരംഭിച്ചു. 25 രാജ്യങ്ങളിലെ 30 യാത്രാബ്ലോഗര്മാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള രണ്ടാഴ്ചത്തെ യാത്ര ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ ഫഌഗ്ഓഫ് ചെയ്തു.
വിനോദ സഞ്ചാരമേഖലയ്ക്കു ഉണര്‍വേകുന്നതിനായി 2014ല്‍ ആരംഭിച്ച കേരള ബ്ലോഗ് എക്സ്പ്രസ് ഇതിനോടകം ആഗോള ശ്രദ്ധയാകര്‍ഷിച്ചതായി ചടങ്ങിനോടനുബന്ധിച്ചു നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി അനില്‍കുമാര്‍ പറഞ്ഞു. സംസ്ഥാന ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ബ്ലോഗ് എക്സ്പ്രസ് മുതല്‍ക്കൂട്ടാണെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇതില്‍ പങ്കാളികളാകുന്ന സില്‍ക്ക് എയര്‍, എയര്‍ടെല്‍ എന്നിവയ്ക്ക് നന്ദി പറയുകയും ചെയ്തു.
സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് രാജ്യാന്തരതലത്തില്‍ വിപണി നേടുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടപ്പാക്കുന്നത്. തലസ്ഥാന നഗരി മുതല്‍ വയനാടുവരെയുള്ള യാത്രയിലൂടെ ബ്ലോഗര്‍മാര്‍ക്ക് കേരളത്തിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കുന്നതിനും തനതു കലാരൂപങ്ങളെ നേരിട്ടു മനസിലാക്കുന്നതിനും അവസരം ലഭിക്കും.
വിദേശികളെ ആയുര്വേദത്തിലേയ്ക്കും ആയോധനകലകളിലേയ്ക്കും ആകര്‍ഷിക്കുന്നതിനാണ് ബ്ലോഗ് എക്പ്രസ് ഊന്നല്‍ നല്‍കുന്നതെന്ന് കേരള ടൂറിസം സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍ പറഞ്ഞു. ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് ഗുണകരമായ നിര്‍ദേശങ്ങള്‍ ബ്ലോഗര്‍മാര്‍ക്ക് പങ്കുവയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു.
കഥകളി ആസ്വദിക്കുന്നതിനും ഗ്രാമീണ ജീവിതത്തിന്റെ ഭാഗമാകാനും സദ്യയുണ്ണുന്നതിനുമെല്ലാം ബ്ലോഗര്‍മാര്‍ക്ക് അവസരം ലഭിക്കുമെന്ന് ടൂറിസം വകുപ്പ് ഡയറക്ടര്‍ ടി.വി.അനുപമ പറഞ്ഞു. ഓണ്‍ലൈന്‍ വോട്ടിംഗിലൂടെയാണ് കേരള ബ്ലോഗ് എക്സ്പ്രസിന്റെ മൂന്നാം പതിപ്പിലേക്കായി 30 പേരെ തിരഞ്ഞെടുത്തത്. പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തിലും ഇത്തവണ വന്‍ വര്‍ദ്ധനയുണ്ടായി. 66 രാജ്യങ്ങളില്‍നിന്നായി ആയിരത്തിലധികം ബ്ലോഗര്‍മാര്‍ പരിപാടിക്കായി രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും ഏറ്റവുമധികം വോട്ടുനേടിയവരെ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും ഡയറക്ടര്‍ വ്യക്തമാക്കി.
ആശ്രമങ്ങളുടെ പേരിലാണ് കേരളം റൊമാനിയയില്‍ പ്രശസ്തമെന്ന് അവിടെ നിന്നുള്ള ആദ്യ ബ്ലോഗര്‍ മിറേല സര്‍ഗി പറഞ്ഞു. തന്റെ യാത്രാ ബ്ലോഗിന്റെ 75 ശതമാനം വായനക്കാരും സ്ത്രീകളാണ്. അവരിലേക്ക് കേരളത്തിന്റെ സൗന്ദര്യം പകര്‍ന്നു നല്കാന് കഴിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തെ സിനിമകളിലൂടെ കണ്ടിട്ടുള്ള തനിക്ക് നേരിട്ട് ആസ്വദിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഇന്ത്യയില്‍നിന്നുള്ള ഏക ബ്ലോഗറായ ഹിമാചല്‍പ്രദേശിലെ നിധി താക്കൂര്‍ പറഞ്ഞു. കേരളത്തെ തൊട്ടറിയാന്‍ കിട്ടുന്ന അസുലഭ അവസമൊരുക്കുന്ന സംസ്ഥാന ടൂറിസം വകുപ്പിനോടുള്ള നന്ദി എല്ലാ ബ്ലോഗര്‍മാരും പ്രകാശിപ്പിച്ചു.
സീസണ്ത്രീയിലേക്കുള്ള 30 പങ്കാളികളെ ദേശീയത, ലഭിച്ച വോട്ടുകള്‍, സോഷ്യല്‍ മീഡിയയിലെ പ്രചാരം, ബ്ലോഗിന്റെ നിലവാരം എന്നിവ പരിഗണിച്ചാണ് തെരഞ്ഞെടുത്തത്. കാര്‍ല ബോച്ചറ്റ്, പട്രീഷ്യ ഷുസെല് ഗോമസ്(ബ്രസീല്‍), റെബെക്ക കൂട്ടന്റ്, ബ്രിട്ടനി കുലിക്(അമേരിക്ക), എല്‍സ് മഹ്യൂ (ബെല്‍ജിയം), യേവിയര് ദെ ല ക്രൂസ് വല്ഡെമൊറൊ(സ്പെയിന്), വെറുഷ്ക രാമസാമി (ദക്ഷിണാഫ്രിക്ക), മത്തിയസ് ഡെല്ഹേക് (ജര്‍മനി), സെലീന് സിമോണ്‍ (ഫ്രാന്‍സ്), ബ്രിട്ടനി ഹെമ്മിങ് (കാനഡ), അലക്സാന്‍ഡ്ര സ്റ്റൗ (പോളന്‍ഡ്) തുടങ്ങിയവര്‍ ഈ വര്‍ഷത്തെ ബ്ലോഗര്‍മാരില്‍ ഉള്‍പ്പെടും.
കൃത്യതയാര്‍ന്ന ആസൂത്രണവും നിര്വ്വഹണവുംകൊണ്ട് ശ്രദ്ധേയമായ കേരള ബ്ലോഗ് എക്പ്രസിന്റെ ആദ്യ പതിപ്പിലൂടെതന്നെ കേരളത്തിന് മികച്ച ടൂറിസം കേന്ദ്രമെന്ന ഖ്യാതി നേടിയെടുക്കാനായി. ഇത്തരം പ്രതികരണത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു അടുത്ത പതിപ്പ്.
അനുബന്ധ സ്റ്റോറികള്‍
1. പെണ്‍കുട്ടികളെ പഠിപ്പിക്കാനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനമായി ഫാമര്‍ ഓടുന്നു
2. ഇങ്ങള് പെരുത്ത് സംഭവമാ...കലക്ടര്‍ ബ്രോയുടെ ബിരിയാണി വാഗ്ദാനം ഉഷാര്‍: 14 ഏക്കര്‍ ചിറ സൂപ്പര്‍
3. സാംസ്കാരിക തനിമയും പ്രകൃതിഭംഗിയും വിളിച്ചോതി ഇതാദ്യമായി കേരളം സിലിക്കണ്‍ വാലിയില്‍
4. സ്ത്രീകള്‍ക്ക് സുരക്ഷിത യാത്രയൊരുക്കാന്‍ വൗ ക്ലബ്
5. ഡല്‍ഹിയിലേയ്ക്കും ചെന്നൈയിലേക്കും നോണ്‍ സ്റ്റോപ് സര്‍വീസുകളുമായി ഇന്‍ഡിഗോ