അമിത വേഗത; വാഹനങ്ങളെ പിടികൂടാന്‍ സ്പീഡ് ഹണ്ടര്‍
അമിതവേഗതയില്‍ പോയ വാഹനങ്ങളെ പിടികൂടാന്‍ സ്പീഡ് ഹണ്ടര്‍. കോഴിക്കോട് ട്രാഫിക് പൊലീസാണ് പുതിയ സംവിധാനത്തിലൂടെ നിയമലംഘകരെ പിടികൂടുന്നത്. കോഴിക്കോട് ട്രാഫിക് പോലീസ് കഴിഞ്ഞ നാല് ദിവസം കൊണ്ട് നിയമലംഘകരില്‍ നിന്ന് 40000 രൂപയാണ് പിഴയീടാക്കിയത്. മുമ്പുണ്ടായിരുന്ന മാന്വല്‍ ഇന്റര്‌സെപപ്റ്ററിനെ ഉപേക്ഷിച്ചാണ് ട്രാഫിക് പൊലീസ് നൂതന സംവിധാനങ്ങളുള്ള ഓട്ടോമാറ്റിക് ഇന്‌സ്‌പെ്റ്ററിലേക്ക് മാറിയത്.
തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തില്‍ നിന്നെത്തിച്ച ടൊയോട്ട ഇന്നോവ ഇന്റര്‌സ്‌പെ്റ്റര്‍ വാഹനത്തില്‍ സര്വടയിലെന്സ്സ ക്യാമറ, ലേസര്‍ രശ്മിയില്‍ പ്രവര്ത്തി്ക്കുന്ന സ്പീഡ് ഹണ്ടര്‍ ക്യാമറ, മോണിറ്റര്‍, പ്രിന്റര്‍, ലാപ്‌ടോപ്പ് എന്നീ സംവിധാനങ്ങളുണ്ട്. ലേസര്‍ സംവിധാനമുള്ള ക്യാമറ രാത്രിയിലും പ്രവര്ത്തി്ക്കും. മഴയില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ പ്രത്യേക വൈപ്പര്‍ സംവിധാനവും സ്പീഡ് ഹണ്ടറിലുണ്ട്. ജി.പി.എസ് നിയന്ത്രണത്തിലുള്ള ഇന്റര്‌സെണപ്റ്റര്‍ ഏതെല്ലാം സ്ഥലങ്ങളിലുണ്ടെന്ന് മേലധികാരികള്ക്ക് തത്സമയം അറിയാനാകും.
സംസ്ഥാന പാതകളിലും ഹൈവേകളിലും പ്രധാന റോഡുകളിലും ഒരു എസ്.ഐയുടെ നേതൃത്വത്തില്‍ വിദഗ്ദ്ധ പരിശീലനം ലഭിച്ച നാല് പൊലീസുകാരുമടങ്ങുന്ന സംഘം സ്പീഡ് ഹണ്ടറുമായി നിരീക്ഷണം നടത്തും. വാഹനത്തിന് മുകളിലായി ഒരുക്കിയ സര്വ്യിലെന്‌സ്ാ ക്യാമറ ഒന്നര കിലോമീറ്റര്‍ ചുറ്റളവിലുള്ള ട്രാഫിക് നിയമ ലംഘനങ്ങളും മറ്റ് കുറ്റകൃത്യങ്ങളും ഒപ്പിയെടുക്കും. ഇത് വാഹനത്തിനുള്ളിലെ ലാപ്‌ടോപ്പില്‍ നിന്ന് കാണാനാകും.
360 ഡിഗ്രിയില്‍ തിരിയാന്‍ ശേഷിയുള്ളതാണ് ക്യാമറ. വാഹനത്തിനുള്ളിലെ സ്പീഡ് ഹണ്ടര്‍ ക്യാമറ ട്രാഫിക് നിയമലംഘനങ്ങളും വേഗവും കൃത്യമായി രേഖപ്പെടുത്തും. വാഹനങ്ങള്‍ അനുവദനീയമായ വേഗം മറികടന്നാല്‍ ഉടന്‍ ഹണ്ടറില്‍ നിന്ന് ബീപ്പ് ശബ്ദം പുറപ്പെടും. ഇതിനൊപ്പം വാഹനത്തിന്റെ നമ്പറും ആ സമയത്തെ വേഗവും തീയതിയും സമയവുമടങ്ങുന്ന ചിത്രവും പുറത്ത് വരും. വാഹനം അടുത്തെത്തിയാലുടന്‍ പൊലീസുകാര്‍ തടഞ്ഞ് നിയമ നടപടികള്‍ സ്വീകരിക്കും. പിഴ അടയ്ക്കുവാനുള്ള സൗകര്യവും വാഹനത്തിലുണ്ട്. പിഴ അടച്ചില്ലെങ്കില്‍ സ്പീഡ് ഹണ്ടറെടുത്ത ചിത്രം കോടതിയില്‍ സമര്‍പ്പിക്കും.