യൂസര്‍ ഫ്രണ്ട്‌ലി മൊബൈല്‍ ആപ്ലിക്കേഷനമായി ബിര്‍ള സണ്‍ലൈഫ് മ്യൂചല്‍ ഫണ്ട്
ബിര്‍ള സണ്‍ലൈഫ് അസറ്റ് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡ് ഫിന്‍ ഗോ എന്ന പേരില്‍ യൂസര്‍ ഫ്രണ്ട്‌ലി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. വിവിധ സേവനങ്ങള്‍ സുഗമവും സൗകര്യപ്രദവുമായി പ്രയോജനപ്പെടുത്താന്‍ വഴിയൊരുക്കുന്ന ആപ്ലിക്കേഷനാണിത്.
ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ നിക്ഷേപങ്ങള്‍ നിരീക്ഷിക്കാനും പരിധിയില്ലാതെ ഇടപാടുകള്‍ നടത്താനും അന്വേഷണങ്ങളും മറ്റ് സേവനാപേക്ഷകളും സമര്‍പ്പിക്കാനും ഈ ആപ്ലിക്കേഷനില്‍ കഴിയും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ബി എസ് എല്‍ എംഎഫ് ഫിന്‍ഗോ ഡൗണ്‍ലോഡ് ചെയ്യാം.
3 സ്റ്റെപ്പ് ഇ കെവൈസി അവതരിപ്പിച്ചതിന് പിന്നാലെയാണ് ബിര്‍ള സണ്‍ലൈഫ് മ്യൂച്വല്‍ഫണ്ട് ഫിന്‍ഗോ രംഗത്തെത്തുന്നത്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ലളിതവും സുഗമവും സൗകര്യപ്രദവുമാക്കുന്നതിനുള്ള കമ്പനിയുടെ നിരന്തരശ്രമങ്ങളുടെ ഭാഗമാണിത്.
നിക്ഷേപങ്ങളുടെ വിലയിരുത്തല്‍, നിക്ഷേപിക്കല്‍, ഇടപാടുകള്‍, നിക്ഷേപ അവലോകനം, കാല്‍ക്കുലേറ്ററുകള്‍, കാഴ്ചപ്പാടുകള്‍, അപ്‌ഡേറ്റുകള്‍, സേവനങ്ങള്‍ എന്നിവ ഫിന്‍ഗോയുടെ ഭാഗമാണ്. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ നിക്ഷേപലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യാനും ഉല്‍പ്പന്നങ്ങള്‍ സംബന്ധിച്ച വിവരം ശേഖരിക്കാനും ഇതില്‍ കഴിയും.
ഫണ്ട് ഫാക്ട്ഷീറ്റുകള്‍, ഇന്‍വെസ്റ്റ്, ട്രാന്‍സാക്റ്റ്, റിവ്യൂ, ലിങ്ക് ഫോളിയോസ്, പോസ്റ്റ് ക്വറീസ്, മേക്ക് സര്‍വീസ് റിക്വസ്റ്റ്‌സ്, സബ്‌സ്‌ക്രൈബ് ടു നോട്ടിഫിക്കേഷന്‍സ് (എന്‍ എഫ് ഒ, ഡിവിഡന്‍ഡ്, എന്‍ എ വി അപ്‌ഡേറ്റുകള്‍ തുടങ്ങിയവ) എന്നിവ ആപ്ലിക്കേഷന്റെ ഭാഗമാണ്. ബി എസ് എല്‍ എം എഫില്‍ നിന്നുള്ള വിവരങ്ങളും അപ്‌ഡേറ്റുകളും ഫണ്ട് മാനേജര്‍ മുഖേനയും വിജ്ഞാനപ്രദമായ വീഡിയോകള്‍ വഴിയും ലഭ്യമാകും.