ഞാന്‍ അഭിനന്ദ്...ടി പിയുടെ മകന്
2012 മെയ് മാസം നാലാം തീയതി രാഷ്ട്രീയ കേരളം ഒരു ഞെട്ടലോടൊയാണ് കണ്ണുതുറന്നത്. ആര് എസ് പി നേതാവ് ടി പി ചന്ദ്രശേഖര്‍ ദാരുണമായി കൊല ചെയ്യപ്പെട്ടു എന്ന വാര്‍ത്ത രാഷ്ട്രീയ കേരളത്തെ മാത്രമല്ല മനസാക്ഷിയുള്ള ആരെയും പിടിച്ചുലയ്ക്കുന്നതായിരുന്നു. ആര് എസ് പിയുടെ സ്ഥാപക നേതാവ് കൂടിയായ ടി പിയുടെ മരണം രാഷ്ട്രീയ കേരളത്തിനേല്‍പ്പിച്ച ആഘാതങ്ങളുടെ അലയൊലികള്‍ ഇന്നും നിലനില്ക്കുന്നു.
ടി പിയുടെ മരണ സമയത്ത് അദ്ദേഹത്തിന്റെ മൃതദേഹത്തിനരികില്‍ നിറകണ്ണുകളോടെ അമ്മയുടെ കൈയും പിടിച്ച് നിന്നിരുന്ന ടി പിയുടെ മകന് അഭിനന്ദിന്റെ മുഖം ഏവരുടെ കണ്ണ് നനയിച്ചിരുന്നു. അന്ന് സ്കൂള്‍ വിദ്യാര്‍ഥിയായ അഭിനന്ദ് ഇന്ന് എന്‍ജിനീയറിംഗിന് പഠിക്കുകയാണ്.
അഭിനന്ദ്- ആത്മാഭിമാനിയായ അച്ഛന്റെ ധീരനായ മകന്
അച്ഛന്റെ വിയോഗം കുടുംബത്തിനും ഹൃദയത്തിനുമേല്പ്പിച്ച മുറിവുകള്‍ ഉണങ്ങാത്തതാണെങ്കിലും എല്ലാമെല്ലാമായ അമ്മയ്ക്ക് താങ്ങും തണലുമാകുകയാണ് അഭിനന്ദ്. പഠിത്തത്തില്‍ മിടുക്കന്. അച്ഛന്റെ വഴിയേ രാഷ്ട്രീയത്തില്‍ താല്പര്യമുണ്ടെങ്കിലും അതൊന്നും അഭിനന്ദിന്റെ പഠനത്തെ ബാധിക്കുന്നതേയല്ല. മകന് നല്ല നിലയിലെത്തണമെന്ന അച്ഛന്റെ ആഗ്രഹം നിറവേറ്റണമെന്ന ദൃഢനിശ്ചയമാണ് അഭിനന്ദിനെ മുന്നോട്ടു നയിക്കുന്നത്. അഭിനന്ദിന്റെ എല്ലാ ആഗ്രങ്ങള്‍ക്കും ശ്രമങ്ങള്‍ക്കും പിന്തുണയുമായി അമ്മ കെ കെ രമയും ഒപ്പമുണ്ട്.
അച്ഛനോടൊപ്പമുള്ള ഓരോ നിമിഷങ്ങളും അഭിനന്ദിന്റെ മനസില്‍ മായാതെ അവശേഷിക്കുന്നുണ്ട്. കൊല്ലം ടി കെ എം എന്‍ജിനീയറിംഗ് കോളജില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ് അഭിനന്ദ്.
അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകള്‍
അച്ഛനെക്കുറിച്ചുള്ള അഭിനന്ദിന്റെ ഓര്‍മകള്‍ക്ക് നൂറു നിറമാണ്. അച്ഛന് എന്നും നല്ല സുഹൃത്തും ഒപ്പം വഴികാട്ടിയുമായിരുന്നു. അച്ഛനോടൊപ്പം ചെലവഴിച്ചിട്ടുള്ള ഓരോ നിമിഷങ്ങളും മറക്കാനാകാത്തതാണ്. അച്ഛന്റെ വേര്‍പാട് തനിക്കും അമ്മക്കും വലിയ ശൂന്യതയാണ് ഉണ്ടാക്കുന്നത്. ഒരിക്കലും മറക്കാനാകാത്ത കുറേ നിമിഷങ്ങള്‍ സമ്മാനിച്ചാണ് അച്ഛന് യാത്രയായത്....അഭിനന്ദ് പറയുന്നു..