പോലീസ് കുടുംബാംഗങ്ങള്‍ക്ക് "രക്ഷക രക്ഷ"
പോലീസ് സേനയിലെ മുഴുവൻ അഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി നടത്തുന്ന "രക്ഷക രക്ഷ" കാൻസർ രോഗ നിർണയ പദ്ധതിയുടെ ഭാഗമായി പോലീസ് ആസ്ഥാനത്തെ ജീവനക്കാർക്കായി വായിലെ കാൻസർ പരിശോധന യുടെ ഉദ്ഘാടനം ഹെഡ് ക്വാർട്ടേഴ്സ് എസ്. പി. കെ. എസ്. സുരേഷ് കുമാർ നിർവഹിച്ചു. ഡ്യൂട്ടിക്ക് തടസ്സം നേരിടാത്ത വിധത്തിൽ പോലീസുകാര്‍ പണിയെടുക്കുന്ന അതാത് സ്ഥലങ്ങളിൽ വെച്ചാണ് പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
റിജിയണൽ കാൻസർ സെന്ററിലെ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ബാബു മാത്യു, ആർ സി സിയിലെ ഓങ്കോളജി മുൻ മേധാവി ഡോ. എം. ഇക്ബാൽ, പി.എം. എസ് ദന്തൽ കോളജിലെ ഡോ. വിവേക് എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്. ചടങ്ങിൽ പോലീസ് ഇൻഫർമേഷൻ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ പി എസ്. രാജശേഖരൻ, സ്വസ്തി ഫൗണ്ടേഷൻ ട്രസ്റ്റി ഡിമ്പിൾ മോഹൻ, അനിൽകുമാർ, ഹരികൃഷണൻ തുടങ്ങിയവർ സംബന്ധിച്ചു.
പോലിസ് സേനയിലെ 50000ത്തിലധികം വരുന്ന സേനാംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായിട്ടാണ് ഈ സൗജന്യ പരിശോധന പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്ത് ഇതാദ്യമായാണ് പൊലീസ് സേനാംഗങ്ങൾക്കായി ഇത്ര വിപുലമായ തോതിൽ സൗജന്യ കാൻസർ രോഗ നിർണയ പദ്ധതി നടപ്പാക്കുന്നത്. തുടർ ചികിത്സ വേണ്ടവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും. ചടങ്ങിൽ
സ്വസ്തി ഫൗണ്ടേഷൻ, ശാന്തിഗിരി , ഐ എം എ, ഓങ്കോളജി ക്ലബ്, റീജിയണൽ കാൻസർ അസോസിയേഷൻ, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ്, ഗവ. ദന്തൽ കോളജ്, ഗോകുലം മെഡിക്കൽ കോളജ്, ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് മലബാർ കാൻസർ കെയർ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ യാണ് രക്ഷക രക്ഷ പദ്ധതി നടപ്പാക്കുന്നത്.