മമ്മൂട്ടിയോടൊപ്പം ട്രാൻസ്ജെന്റർ അഞ്ജലിയും
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ പേരൻപിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് ട്രാൻസ് ജന്ററായ അഞ്ജലി. സിനിമയിൽ മേക്കപ്പ് ആർട്ടിസ്റ്റുകളായും ഹാസ്യാവതാരകരായും മാത്രം ഒതുങ്ങി നിന്ന ഇക്കൂട്ടരെ നായികാ പ്രാധാന്യമുള്ള വേഷം നൽകി വെള്ളിവെളിച്ചത്തിലേക്ക് എത്തിക്കുകയാണ് പേരൻപിലൂടെ.ചുരുക്കം ചില ആളുകൾക്ക് മാത്രം ലഭിക്കുന്ന സൗഭാഗ്യമാണ് അഞ്ജലിയെ തേടിയെത്തിയിരിക്കുന്നത്. ശിഖണ്ഡികളെന്ന് തരം തിരിച്ച് അവഗണനയും അക്രമവും സഹിച്ച് തങ്ങളുടെ കഴിവുകളെ മറച്ചുവെച്ച് കഴിയുന്നവർക്ക് അഞ്ജലി ഒരു പ്രചോദനമാകുമെന്നതിൽ സംശയമില്ല.

മമ്മൂക്ക തന്റെ ഫേസ്ബുക്കിൽ പേജിൽ അഞ്ജലിയുമായുള്ള ഫോട്ടോ പോസ്റ്റ് ചെയ്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്.21 വയസുകാരിയായ അഞ്ജലി സർജറിയിലൂടെ പൂർണമായും സ്ത്രീയായി മാറിക്കഴിഞ്ഞു. ആദ്യമാണ് ഒരു ട്രാൻസ് ജന്റർ ഇത്രയും വലിയൊരു സിനിമയുടെ ഭാഗമാകുന്നത്. ഏറ്റവും കൂടുതൽ വിവേചനവും അസമത്വവും നേരിടേണ്ടി വരുന്ന ഇവർക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ കഴിയാതെ പോകാറുണ്ട്. എന്നാൽ അഞ്ജലിക്ക് അതിനുള്ള അവസരം നൽകിയ മമ്മൂട്ടിയെ പ്രശംസകൾ കൊണ്ട് മൂടിയിരിക്കുകയാണ് ആരാധകർ. ഒരു ട്രാൻസ് ജന്ററിനെ തന്റെ സിനിമയിൽ ഉൾപ്പെടുത്തി സിനിമാ ലോകത്തിന് മാതൃക കാട്ടുകയും ഇക്കൂട്ടരെ സിനിമയുടെ ഭാഗമാക്കാൻ സമുഹത്തെ ഭയന്ന് അറച്ചു നിൽക്കുന്നവർക്ക് പ്രചോദനo കുടി നൽകുകയാണ് താരം.
തന്റെ ആദ്യ ചിത്രം തന്നെ മമ്മൂക്കയോടൊപ്പം ചെയ്യാൻ പറ്റിയതിന്റെ ത്രില്ലിലാണ് അഞ്ജലി. അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാൻ പറ്റിയെന്നും ആദ്യം കണ്ടപ്പോൾ നല്ല പേടിയുണ്ടായിരുന്നെന്നും അഞ്ജലി പറയുന്നു. സോഷ്യൽ മീഡിയയിൽ മെഗാസ്റ്റാറിന്റെ മനുഷ്യത്യപരമായ നല്ല തീരുമാനത്തെ പിന്താങ്ങി അഭിനന്ദന വർഷമാണ് .ഒരു ഇടവേളയ്ക്ക് ശേഷം രാമിന്റെ സംവിധാനത്തിലുള്ള പേരൻപിലൂടെ തമിഴിലേക്ക് തിരിച്ചു വരുകയാണ് മമ്മൂക്ക . P.L. തേണപ്പന്റെ പ്രൊഡക്ഷനിലൊരുങ്ങുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത് .